"റോബർട്ട് കാൾഡ്വെൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5:
==ദ്രാവിഡഭാഷകൾ==
ഈ പഠനത്തിനൊടുവിൽ അദ്ദേഹം ഭാരതീയഭാഷകളുടെ താരതമ്യശാസ്ത്രത്തിനു മുതൽക്കൂട്ടായിത്തീർന്ന മൗലികസ്വഭാവമുള്ള ചില നിരീക്ഷണങ്ങളിൽ എത്തിച്ചേർന്നു. 1856-ൽ പ്രസിദ്ധീകരിച്ച "ദ്രാവിഡഭാഷകളുടെ താരതമ്യവ്യാകരണം" (എ കമ്പാരറ്റീവ് ഗ്രാമർ ഓഫ് ദ്രവീഡിയൻ ഓർ സൗത്ത് ഇന്ത്യൻ ലാംഗ്വേജസ്) എന്ന വിഖ്യാതരചന ദക്ഷിണേന്ത്യൻ ഭാഷകൾ ഉൾപ്പെടുന്ന ഭാഷാകുടുംബത്തിന് [[സംസ്കൃതം|സംസ്കൃതവും]] ഇതര ഇന്തോ-ആര്യൻ ഭാഷകളും ചേർന്ന ഭാഷാസമൂഹത്തിൽ നിന്നുള്ള വ്യതിരിക്തതയെ സംബന്ധിച്ച കാൾഡ്വെലിന്റെ കണ്ടെത്തലുകളുടെ രേഖയാണ്. {{Cquote|താരതമ്യഭാഷാശാസ്ത്രത്തിന്റെ തത്ത്വങ്ങളുമായി പരിചയമുണ്ടായിരിക്കുകയും ദ്രാവിഡഭാഷാകുടുംബത്തിലെ മൊഴികളുടെ [[വ്യാകരണം|വ്യാകരണങ്ങളും]] പദസഞ്ചയവും ശ്രദ്ധാപൂർവം പഠിച്ച് അവയെ സംസ്കൃതവ്യാകരണവും ശബ്ദസഞ്ചയവുമായി താരതമ്യം ചെയ്യുകയും ചെയ്തിട്ടുള്ള ഒരാൾക്കും ദ്രാവിഡഭാഷകളിലെ വ്യാകരണഘടനകളും, ശബ്ദരൂപങ്ങളും, ഏറിയഭാഗം മുഖ്യധാതുക്കളും, വികാസത്തിന്റേയോ അപചയത്തിന്റെയോ ഏതു പ്രക്രിയയിൽ കൂടി കടന്നായാലും [[സംസ്കൃതം|സംസ്കൃതത്തിൽ]] നിന്ന് ഉത്ഭവിച്ചവയാണെന്ന് സങ്കല്പിക്കാൻ കഴിയുകയില്ല<ref>എ കമ്പാരറ്റീവ് ഗ്രാമർ ഓഫ് ദ്രവീഡിയൻ ഓർ സൗത്ത് ഇന്ത്യൻ ലാംഗ്വേജസ്, ആമുഖം (42-ആം പുറം)</ref>}} എന്ന് ഈ കൃതിയിൽ കാൾഡ്വെൽ വാദിച്ചു. ഭാരതീയഭാഷകളുടെ താരതമ്യപഠനത്തിലും ഇന്ത്യൻ ഉപഭൂഖണ്ഡവുമായി ബന്ധപ്പെട്ട നർവംശശാസ്ത്രപഠനങ്ങളിലേയും അടിസ്ഥാനരേഖകളിലൊന്നാണ് ഈ രചന.
==തിരുനെൽവേലി==
==പ്രവർത്തനരംഗം==
1838 മുതൽ അര നൂറ്റാണ്ടിലേറെക്കാലം ദക്ഷിണേന്ത്യയിൽ വേദപ്രചാരകനായിരുന്ന കാഡ്വെൽ, [[തിരുനെൽവേലി|തിരുനെൽവേലിയിലെ]] ആംഗ്ലിക്കൻ [[മെത്രാൻ|മെത്രാന്റെ]] പദവിയും വഹിച്ചു. 'ഇടയൻകുടി' എന്ന സ്ഥലമായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനകേന്ദ്രം.<ref>[http://www.csitirunelveli.org/Pastorate/idaiyankudi.html Idyankudi Pastorate, Church of South India, Tirunelveli, Diocese]</ref> തിരുനെൽവേലിയുടെ ചരിത്രത്തെക്കുറിച്ച് നടത്തിയ അന്വേഷണങ്ങളുടെ പേരിലും കാഡ്വെൽ അറിയപ്പെടുന്നു. പുരാതനമായ കൈയ്യെഴുത്തുപ്രതികൾ, [[സംഘസാഹിത്യം|സംഘസാഹിത്യരചനകൾ]] എന്നിവയുടെ വിശകലനത്തേയും സ്വന്തം നിലയിൽ നടത്തിയ പ്രാദേശികമായ ഉത്ഖനനപ്രവർത്തനങ്ങളേയും<ref>Kumaradoss, ''Robert Caldwell'', p. 157. See also D. Sugantharaj, ''Man of Vision'', Sunday Standard, 1968.</ref> ആശ്രയിച്ച് അദ്ദേഹമെഴുതിയ "[[തിരുനെൽവേലി|തിരുനെൽവേലി]] ജില്ലയുടെ രാഷ്ട്രീയവും സാമാന്യവുമായ ചരിത്രം" എന്ന കൃതി 1881-ൽ മദ്രാസ് പ്രവിശ്യാഭരണം പ്രസിദ്ധീകരിച്ചു. പ്രാദേശികസംസ്കാരത്തോടും മതത്തോടുമുള്ള സമീപനത്തിൽ ഈ കൃതി ചിലയിടങ്ങളിൽ പ്രകടിപ്പിക്കുന്ന അവഹേളനയും, അപമര്യാദയും, ഉടയഭാവവും ("pejorative, outrageous, and somewhat paternalistic....") വിമർശിക്കപ്പെട്ടിട്ടുണ്ടെങ്കിലും [[ബ്രിട്ടൺ|ബ്രിട്ടീഷ്]] മനസ്സിന് തീർത്തും അപരിചിതമായിരുന്ന ഒരു ധാർമ്മികതയെ മനസ്സിലാക്കാനുള്ള ആദ്യശ്രമമെന്ന നിലയിൽ അതിനു കല്പിക്കപ്പെട്ട ബഹുമാന്യത ഇന്നും നിലനിൽക്കുന്നു.<ref>{{cite web |url=http://www.arts.ualberta.ca/axismundi/2004/Hinduisms.pdf |title=Hinduisms, Christian Missions, and the Tinnevelly Shanars: A Study of Colonial Missions in 19th Century India |author=Daughrity, Dyron B. |year=2005 |pages=4, 7 |publisher=University of Calgary |location=Alberta |accessdate=2011-04-01}}</ref>
 
"https://ml.wikipedia.org/wiki/റോബർട്ട്_കാൾഡ്വെൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്