"ജൈവോർജ്ജം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Prettyurl|Bioenergy}}
ജൈവ വസ്തുക്കളിൽ നിന്നും ലഭിക്കുന്ന [[ഊർജം|ഊർജ്ജമാണ്]] '''ജൈവോർജ്ജം''' അഥവാ '''ബയോ എനർജി'''. സസ്യജന്തുജാലങ്ങളുടെ ശാരീകാവശിഷ്ടങ്ങൾ, വിസർജ്ജ്യവസ്തുക്കൾ, കാർഷിക-കാർഷികാനുബന്ധ മേഖലകളിലെ അവശിഷ്ടങ്ങളും അവയുടെ ഉപോല്പന്നങ്ങളും ഗാർഹികവും നാഗരികവുമായ മാലിന്യങ്ങൾ തുടങ്ങി [[കാർബൺ|കാർബണിന്റെ]] ജൈവസ്ഥിരീകരണം വഴിയുണ്ടാകുന്ന ഏതു വസ്തുക്കളിൽ നിന്നും ഊർജ്ജം ഉല്പാദിപ്പിക്കാൻ സാധിക്കും. ഇവയിൽ തന്നെ സസ്യങ്ങൾക്കും സസ്യ ഉല്പന്നങ്ങൾക്കുമാണ് പ്രാമുഖ്യം.
 
[[പ്രകാശസംശ്ലേഷണം]] എന്ന പ്രതിഭാസം വഴി സസ്യങ്ങൾ സൗരോർജത്തെ രാസികോർജമായി ജൈവതന്മാത്രകളിൽ ശേഖരിക്കുന്നു. സംഭരിക്കപ്പെടുന്ന ഈ ഊർജത്തെ ജ്വലനം വഴിയോ വിഘടനം വഴിയോ സ്വതന്ത്രമാക്കി ഉപയോഗിക്കാനുതകുന്ന രീതിയിൽ സൃഷ്ടിച്ചെടുക്കുകയാണ് ജൈവ ഊർജ ഉല്പാദനത്തിന്റെ അടിസ്ഥാന തത്വം. പ്രകാശസംശ്ലേഷണത്തിലൂടെ ഉയർന്ന തന്മാത്രാഭാരമുള്ള [[ഹൈഡ്രോകാർബൺ|ഹൈഡ്രോകാർബണുകൾ]] ഉത്പാദിപ്പിക്കുന്ന സസ്യങ്ങളെ പാരമ്പര്യ പെട്രോളിയം അധിഷ്ഠിതമായ ഇന്ധനാവശ്യങ്ങൾക്കു പകരമായി ഉപയോഗിക്കണമെന്നു 1979-ൽ [[എം. കാൽവിൻ]] കണ്ടെത്തിയിരുന്നു<ref>[http://www.osti.gov/bridge/servlets/purl/7286-7lhJF6/webviewable/7286.pdf Melvin Calvin: Fuels from Plants]</ref>.
 
==അവലംബം==
"https://ml.wikipedia.org/wiki/ജൈവോർജ്ജം" എന്ന താളിൽനിന്ന് ശേഖരിച്ചത്