"പാലുംവെള്ളരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[ഏറനാട്|എറനാട്ടിലെ]] പതിനെട്ടര കാവുകളിലെ [[കോമരം|കോമരങ്ങളുടെ]] നേതൃത്വത്തിൽ നടക്കുന്ന [[അനുഷ്ഠാനകല]]. ഈ കാവുകൾ കരിങ്കാളികാവുകളാണ്. [[കരിങ്കാളീസങ്കൽപ്പം]] ഏറനാടിന്റെ പ്രത്യേകതയാണ്. പൂർണ്ണമായും കോമരങ്ങൾ നടത്തുന്ന പൂജ. പല തറവാടുകളിലും വഴിപാടായി ഇത് നടത്തുന്നു.
[[പ്രമാണം:പീഠംവെപ്പ്.jpg|thumb|220px| പീഠംവെപ്പ് ]]
പീഠംവെപ്പ്, കളപ്രദക്ഷിണം,[[തിരിയുഴിച്ചിൽ]], വെട്ടിവെളിച്ചപ്പെടൽ, വെളിപാട് അഥവാ കല്പന എന്നിവ ചടങ്ങുകൾ
 
==പീഠംവെപ്പ്==
പാലുംവെള്ളരിയിലെ ആദ്യത്തെ ചടങ്ങാണ് പീഠംവെപ്പ്. ഏതെങ്കിലും ഒരു കോമരം ചുറ്റിക്കെട്ടി വാളുചിലമ്പുമണിഞ്ഞ് ഭഗവതിയെ ആവാഹിക്കാനുള്ള പീഠം പ്രതിഷ്ഠിക്കുന്നു. ധൂപദീപപുഷ്പങ്ങളെല്ലാം കോമരങ്ങൾക്ക് ചേർന്നപോലെ കൂടിയ അളവിലാണ് ഉപയോഗം. [[അലരിപ്പൂ]]വാണ് പുഷ്പമായി ഉപയോഗിക്കുന്നത്. പാലമരംകൊണ്ടുണ്ടാക്കിയ വലിയ ധൂപക്കുറ്റിയിൽ കനലെടുത്ത് ധൂപാരാധന നടത്തുന്നു. തിരികൾ/കത്തിച്ച പന്തങ്ങളാണ് ദീപത്തെ പ്രതിനിധാനം ചെയ്യുന്നത്.
"https://ml.wikipedia.org/wiki/പാലുംവെള്ളരി" എന്ന താളിൽനിന്ന് ശേഖരിച്ചത്