"മിഷേൽ ഫൂക്കോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 16:
}}
 
ഇതുപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ലോകത്തിൻറെ ധൈഷണിക ജീവിതത്തെ സ്വാധീനിച്ച ചിന്തകരിൽ പ്രമുഖനാണ് [[മിഷേൽ ഫൂക്കോ]]. ഘടനോത്തരവാദം, [[ഉത്തരാധുനികത{{തെളിവ്}}]] തുടങ്ങിയെ ചിന്താധാരകളിൽ ഫൂക്കോ ഒരു വിചാരവിപ്ളവം തന്നെ സൃഷ്ടിച്ചു. ഇവയ്ക്ക് പുറമേ [[സ്ത്രീവാദം]],[[നവചരിത്രവാദം]],ഉത്തരമാർക്സിസം,അധിനിവേശാനന്തര ചിന്ത തുടങ്ങിയ മേഖലകളിലും തൻറെ ചിന്താമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. സമകാലികരെയും തനിക്ക് പിമ്പേ വന്ന തലമുറകളേയും അതിശയിക്കുന്ന ധൈഷണികഗരിമയായിരുന്നു അദ്ദേഹത്തിന്റെ ചിന്തകൾക്ക്. ലോകം ഇന്നും ഒരു സമകാലികനെ എന്ന പോലെ ഫൂക്കോയെ വായിക്കുന്നു.
 
==വ്യക്തി ജീവിതം ==
വരി 29:
 
പിന്നീട് പ്രസിദ്ധീകരിക്കപ്പെട്ട 'ഉന്മാദവും നാഗരികതയും' എന്ന പുസ്തകമാണ് ഫൂക്കോയെ പ്രശസ്തനാക്കിയത്.മനോരോഗികളെ യൂറോപ്യൻ സമൂഹം എങ്ങനെ നോക്കിക്കണ്ടു എന്നാണ് ഫൂക്കോ ഈ കൃതിയിൽ പരിശോധിക്കുന്നത്. വൈദ്യശാസ്ത്രത്തിലും അതിന്റെ വിഷയമായിത്തീർന്ന രോഗ-രോഗി വ്യവഹാരങ്ങളെയും പരിശോധിക്കുന്ന 'ക്ളിനിക്കിൻറെ ജനനം' എന്ന കൃതി പിന്നീട് പുറത്തു വന്നു. അതിനു ശേഷം മൂന്നു വർഷം പിന്നിട്ടപ്പോൾ 'വസ്തുക്കളുടെ ക്രമം' എന്ന പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടു. വിഖ്യാതമായ 'ജ്ഞാനിമം' എന്ന സങ്കല്പം ആദ്യമായി ഉപയോഗിക്കപ്പെടുന്നത് ഈ പുസ്തകത്തിലാണ്. ഒരു സവിശേഷമായ ചിന്താവ്യവസ്ഥയെയാണ് ഈ വാക്ക് പ്രതിനിധാനം ചെയ്യുന്നത്. തുടർന്ന് 1969ൽ പ്രസിദ്ധീകരിച്ച 'ജ്ഞാനത്തിന്റെ പുരാവസ്തുവിജ്ഞാനീയം' എന്ന കൃതി മുൻപ് പുറത്തിറങ്ങിയ 'വസ്തുക്കളുടെ ക്രമ'ത്തിന്റെ അനുബന്ധം തന്നെയാണ്.'പുരാവസ്തുവിജ്ഞാനീയം' എന്ന, അദ്ദേഹം തന്നെ വികസിപ്പിച്ചെടുത്ത രീതിശാസ്ത്രമായിരുന്നു അതുവരെ അദ്ദേഹം ഉപയോഗിച്ചത്.പിന്നീട് പ്രസിദ്ധീകരിക്കപ്പെട്ട 'അച്ചടക്കവും ശിക്ഷയും',ലൈംഗികതയുടെ ചരിത്രം വാല്യം ഒന്ന്' എന്നീ കൃതികളോടെ വംശാവലിച്ചരിത്രം എന്ന നവീനരീതിശാസ്ത്രം അദ്ദേഹം കൊണ്ടുവന്നു. അധികാരം എങ്ങനെയാണ് ഒരു വിധേയസമൂഹത്തെ വാർത്തെടുക്കുന്നത് എന്നതായിരുന്നു അദ്ദേഹത്തിൻറെ പ്രധാന ചിന്താവിഷയം.ലൈംഗികതയുടെ ചരിത്രത്തിലാകട്ടെ ആധുനികതയോടെ ലൈംഗികത എങ്ങനെ ഏറ്റുപറയേണ്ട കുംബസാരരഹസ്യം ആയി എന്ന് പരിശോധിക്കുന്നു. ഒന്നാം വാല്യം പ്രസിദ്ധീകരിച്ചതിന് എട്ട് വർഷത്തിന് ശേഷം അവയുടെ രണ്ടും മൂന്നും വാല്യങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടു. സത്വത്തിന്റെ ചരിത്രവും ഭരണീയതയുമാണ്‌ ഈ ഭാഗങ്ങളിൽ പരിശോധിക്കുന്നത്. ലൈംഗികതയുടെ ചരിത്രത്തിന്റെ നാലാം വാല്യം എഴുതി പൂർത്തിയാക്കിയെങ്കിലും തന്റെ മരണാന്തരം അവ പ്രസിദ്ധീകരിക്കരുതെന്ന് ഒസ്യത്തിൽ എഴുതിവെച്ചത് കാരണം അവ ഇനിയും പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല.
 
 
==പ്രധാന കൃതികൾ ==
 
*ഉന്മാദവും നാഗരികതയും
*ക്ളിനിക്കിൻറെ ജനനം
*മരണവും നൂലാമാലയും
*വസ്തുക്കളുടെ ക്രമം
*ജ്ഞാനത്തിന്റെ പുരാവസ്തുവിജ്ഞാനീയം
*അച്ചടക്കവും ശിക്ഷയും
*ലൈംഗികതയുടെ ചരിത്രം വാല്യം ഒന്ന്
*ലൈംഗികതയുടെ ചരിത്രം വാല്യം രണ്ട്
*ലൈംഗികതയുടെ ചരിത്രം വാല്യം മൂന്ന്
 
 
==അവലംബം==
{{Reflist}}
"https://ml.wikipedia.org/wiki/മിഷേൽ_ഫൂക്കോ" എന്ന താളിൽനിന്ന് ശേഖരിച്ചത്