"സൗന്ദര്യലഹരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Soundarya Lahari}}
ശ്രീ [[ശങ്കരാചാര്യർ]] എഴുതിയതാണ്‌ '''സൌന്ദര്യ ലഹരി''' എന്ന വിഖ്യാത ഗ്രന്ഥം. ഇത്‌ [[ശിഖരിണി]] എന്ന വൃത്തത്തിൽ രചിച്ചിട്ടുള്ളതാണ്‌. [[പാർവ്വതി|പാർവതീ]] ദേവിയുടെ സൗന്ദര്യ വർണ്ണനയാണ്‌ നൂറോളം [[സംസ്കൃതം|സംസ്കൃത]] ശ്ളോകങ്ങളിലായി പ്രതിപാദിച്ചിരിക്കുന്നത്‌. ശങ്കരാചര്യരുടെ സ്തോത്രനിബന്ധങ്ങളിൽ ഏറ്റവും മഹത്തായതെന്ന് ഉള്ളൂർ പരമേശ്വരയ്യർ ഇതിനെ വിശേഷിപ്പിക്കുന്നു.<ref>തേക്കേ അമ്പാടി മീനാക്ഷി അമ്മയുടെ സൗന്ദര്യലഹരീവ്യാഖ്യാനത്തിന് എഴുതിയ അവതാരിക (പ്രസാധകർ ശ്രീരാമകൃഷ്ണമഠം, തൃശൂർ)</ref> കർണ്ണാനന്ദകരമായ സ്തോത്രങ്ങൾ ചേർന്ന ഈ കൃതി പ്രചാരത്തിൽ ശങ്കരാചര്യരുടെ വേദാന്തവിഷയകങ്ങളായ ഇതരകൃതികളെ അതിലംഘിക്കുന്നതായി ഇതിനെ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയ [[കുമാരനാശാൻ|കുമാരനാശാനും]] ചൂണ്ടിക്കാണിച്ചിട്ടുണ്ട്.<ref>[[കുമാരനാശാൻ|കുമാരനാശാന്റെ]] സമ്പൂർണ്ണപദ്യകൃതികളിലെ സൗന്ദര്യലഹരീപരിഭാഷയോടു ചേർന്നുള്ള അവതരണിക(പുറം 925)(പ്രസാധകർ, സാഹിത്യപ്രവർത്തക സഹകരണസംഘം, കോട്ടയം)</ref>ഇതിന്റെ ആദ്യത്തെ നാൽപത്തിയൊന്നു ശ്ളോകങ്ങൾ ''ആനന്ദ ലഹരി'' എന്ന്‌ അറിയപ്പെടുന്നു. ആനന്ദ ലഹരി ശങ്കരാചാര്യർ എഴുതിയതല്ലെന്നും പറയപ്പെടുന്നുണ്ട്‌.
സൗന്ദര്യ ലഹരിയിലെ എഴുപത്തിയഞ്ചാം ശ്ളോകത്തിൽ(തവ സ്തന്യം മന്യേ ധരണിധര കന്യേ..... ) ഒരു ദ്രാവിഡ ശിശുവിന്റെ കരച്ചിൽ കേട്ട്‌ ഓടിയെത്തിയ പാർവതീ ദേവി കുഞ്ഞിന്റെ കരച്ചിൽ നിർത്തുവാനായി കുഞ്ഞിനു മുല കൊടുത്തുവെന്നും ആ കുഞ്ഞ്‌ അനന്യമായ ഈ ഭാഗ്യം ലഭിക്കുക വഴി പിൽക്കാലത്ത്‌ ഒരു മഹാകവിയായി മാറി എന്നും പറയുന്നുണ്ട്‌. ദ്രാവിഡ കുലത്തിലെ ശങ്കരാചാര്യരായാണ്‌ ഈ ശിശു അറിയപ്പെടുന്നത്‌. ആനന്ദ ലഹരി ഇദ്ദേഹത്തിന്റെ കൃതിയാണെന്നും ഇതിൽ നാൽപ്പത്തിരണ്ടിലുമധികം ശ്ളോകങ്ങളുണ്ടെന്നും പറയപ്പെടുന്നു. ഈ ദ്രാവിഡ ശിശു പിന്നീടു കവിയായി മാറി [[കൈലാസം|കൈലാസത്തിന്റെ]] ചുവരുകളിൽ എഴുതിയിരുന്ന വരികളിൽ ചിലത്‌ ശങ്കരാചാര്യർ ഒരു നോക്കിലൂടെ ഹൃദിസ്ഥമാക്കുകയും അവയെ തന്റെ തന്നെ രചനയായ സൗന്ദര്യ ലഹരിയിൽ ചേർത്തു വെയ്ക്കുകയും ചെയ്തു എന്നൊരു വിശ്വാസമുണ്ട്‌.
"https://ml.wikipedia.org/wiki/സൗന്ദര്യലഹരി" എന്ന താളിൽനിന്ന് ശേഖരിച്ചത്