"ബെഞ്ചമിൻ ഡിസ്രയേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 55:
1826-ൽ പുറത്തുവന്ന വിവിയൻ ഗ്രേയുടെ ഒന്നാം ഭാഗം വൻ വിജയമായിരുന്നു. സമകാലിക സാമൂഹിക ജീവിതത്തിൽ നിന്നു തിരഞ്ഞെടുത്ത കഥാപാത്രങ്ങളുമായി എളുപ്പം താദാത്മ്യം പ്രാപിക്കാൻ വായനക്കാർക്കു കഴിഞ്ഞു. അഭിജാത വർഗത്തിന്റെ ജീവിതം ചിത്രീകരിക്കുന്നതും അക്കാലത്തു വളരെ പ്രചാരം നേടിയതുമായ 'വെള്ളിക്കരണ്ടി നോവലിന്റെ' (silver-fork novel) മാതൃകയിലാണ് ഈ കൃതി രചിക്കപ്പെട്ടിരിക്കുന്നത്. പറയത്തക്ക രാഷ്ട്രീയ ദർശനങ്ങളോ ധാർമികമൂല്യങ്ങളോ ഒന്നുമില്ലാതെ ജീവിതവിജയം മാത്രം ലക്ഷ്യമാക്കി നടക്കുന്ന ഒരു യുവാവിന്റെ മാനസിക വികാസവും രാഷ്ട്രീയ ബോധവത്ക്കരണവുമാണ് ഈ നോവലിന്റെ മുഖ്യപ്രമേയം.
 
നോവൽ ഒഫ് ദി എയ്റ്റീൻ ഫോർട്ടീസ് (1954) എന്ന കൃതിയിൽ കാത്ലീൻ റ്റിലസ്റ്റൻ നിരീക്ഷിച്ചതുപോലെ, തങ്ങളുടെ സാമൂഹികാവകാശങ്ങളേയും കടമകളേയും കുറിച്ചു ബോധമുള്ളവരാണ് ഡിസ്റെയ്ലിയുടെ പക്വമതികളായ നായകന്മാർ. സിബിലിലെ ചാൾസ് എഗ്രിമോണ്ട്, കോനിംഗ്സ്ബി, റ്റാൻക്രെഡ്, ലോതെയർ, എൻഡിമിയൻ എന്നിവരെല്ലാം ഇക്കൂട്ടത്തിൽപ്പെടുന്നു. ആഢ്യവർഗത്തിന്റെ ആശയാദർശങ്ങൾ തകർന്നടിഞ്ഞതിൽ ഖിന്നരായ ഇവർ ബ്രിട്ടനിലെ യാഥാസ്ഥിതികകക്ഷികളുടെ ദുരവസ്ഥയ്ക്കു കാരണം ഈ തകർച്ചയാണെന്ന് കണ്ടെത്തുന്നു. സാമൂഹികപ്രതിബദ്ധത എന്ന പഴയ ആശയത്തിന്റെ പുനരുത്ഥാനമാണ് ഇതിനുള്ള പ്രതിവിധിയായി ഇവർ കാണുന്നത്. അങ്ങനെ ഡിസ്റെയ്ലിയുടെ കഥാനായകന്മാർ അദ്ദേഹത്തിന്റെ തന്നെ രാഷ്ട്രീയാശയങ്ങളുടെ പ്രതിനിധികളാണെന്നു കാണാൻ പ്രയാസമില്ല. യാഥാസ്ഥിതിക ദർശനത്തിന്റെ കലാസുഭഗമായ ആവിഷ്കാരമെന്ന ഖ്യാതി അദ്ദേഹത്തിന്റെ കൃതികൾക്കും ലഭിച്ചു. 1881-ൽ നിര്യാതനായി.
 
1881-ൽ നിര്യാതനായി.
==കൃതികൾ==
വിവിയൻ ഗ്രേ (5 വാല്യം, 1826-27),കോനിംഗ്സ്ബി (1844), സിബിൽ (1845), റ്റാൻക്രെഡ് (1847) ലോതെയർ (1870), എൻഡിമിയൻ (1880)
"https://ml.wikipedia.org/wiki/ബെഞ്ചമിൻ_ഡിസ്രയേലി" എന്ന താളിൽനിന്ന് ശേഖരിച്ചത്