"മാർഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
[[Image:Markion.jpg|thumb|സിനോപ്പിലെ മാർഷൻ]]
 
ക്രിസ്തുവർഷംപൊതുവർഷം രണ്ടാം നൂറ്റാണ്ടിൽ (85-160) ജീവിച്ചിരുന്ന ഒരു ക്രൈസ്തവചിന്തകനാണ് '''മാർഷൻ''' (Μαρκίων). പിൽക്കാലത്ത് ക്രൈസ്തവവിശ്വാസത്തിന്റെ മുഖ്യധാരയായിത്തീർന്ന നിലപാടുകളിൽ നിന്ന് വേറിട്ടുനിന്ന ചിന്തകളുടെ പേരിൽ,<ref>[[തെർത്തുല്യൻ]], ''മാർഷനെതിരെ'', ഏറെക്കുറെ സമകാലീനമെന്നു പറയാവുന്ന ഒരു വിമർശനം.</ref> വ്യവസ്ഥാപിതസഭ മാർഷനെ പാഷണ്ഡിയായി കണക്കാക്കി പുറന്തള്ളി. രണ്ടാം നൂറ്റാണ്ടിലും തുടർന്നു വന്ന ഏതാനും നൂറ്റാണ്ടുകളിലും, [[റോം]] കേന്ദ്രമാക്കി വളർന്നുവന്ന മുഖ്യധാരാസഭയുടെ നിലപാടുകൾക്ക് മാർഷന്റെ സിദ്ധാന്തങ്ങൾ കനത്ത വെല്ലുവിളിയായിരുന്നു. മുഖ്യധാരാസഭയുടെ [[ത്രിത്വം|ത്രിത്വാധിഷ്ഠിതവിശ്വാസമായി]] പിന്നീട് പരിണമിച്ച ആദിമക്രിസ്തുശാസ്ത്രത്തോട് ഒത്തുപോകാത്ത ദൈവശാസ്ത്രം പ്രചരിപ്പിച്ചതിന്, ആദ്യകാലസഭാപിതാക്കൾ മാർഷനെ നിശിതമായി വിമർശിച്ചു; അവരുടെ നിലപാടുകളാണ് ഇന്ന് [[ക്രിസ്തുമതം|ക്രിസ്തുമതത്തിൽ]] മുന്നിട്ടുനിൽക്കുന്നത്. ക്രൈസ്തവസഭയുടെ ചരിത്രത്തിലെ ഏറ്റവും അറിയപ്പെടുന്ന "പാഷണ്ഡികളിൽ" ഒരാളായ അദ്ദേഹം, വ്യവസ്ഥാപിത [[ക്രിസ്തുമതം|ക്രിസ്തുമതത്തിന്റെ]] എല്ലാ ശാഖകൾകൾക്കും അസ്വീകാര്യനായിത്തീർന്നു. ആദ്യകാലസഭാ പിതാക്കളിൽ ഒരാളായിരുന്ന സ്മിർനായിലെ [[പോളിക്കാർപ്പ്]] മാർഷനെ, "സാത്താന്റെ ആദ്യജാതന്"‍(first born of Satan) എന്ന് വിശേഷിപ്പിച്ചതായി കരുതപ്പെടുന്നു. <ref>ഐറേനിയസ്, ''പാഷണ്ഡികൾക്കെതിരെ'', III.3.4.).</ref>
 
 
"https://ml.wikipedia.org/wiki/മാർഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്