"കുരിശിലേറ്റിയുള്ള വധശിക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 125:
[[File:Japanese Crucifixion.jpg|thumb|right|200px|മൈജി കാലഘട്ടത്തിന്റെ ആദ്യസമയത്ത് [[ജപ്പാൻ|ജപ്പാനിലെ]] [[യോകോഹാമ|യോകോഹാമയിൽ]] നടന്ന കുരിശിലേറ്റൽ]]
 
350 വർഷക്കാലം വധശിക്ഷയില്ലാതിരുന്നതിനു ശേഷം [[സെങ്കുക്കു കാലഘട്ടം|സെങ്കുക്കു കാലഘട്ടത്താണ്കാലഘട്ടത്തിലാണ്]] (1467–1573), കുരിശിലേറ്റൽ പുനരാരംഭിച്ചത്.<ref name=JapaneseMind>{{Cite book|title=The Japanese mind: essentials of Japanese philosophy and culture|last=Moore |first=Charles Alexander |coauthors= Aldyth V. Morris |year=1968 |publisher=University of Hawaii Press |location=University of Hawaii (Honolulu) |isbn=978-0-8248-0077-2 |oclc=10329518 |page=145|url=http://books.google.com/?id=x7PT8_QS6OgC |accessdate=2009-05-04 }}</ref> ഇവിടങ്ങളിൽ ക്രിസ്തുമതം എത്തിയതിനെത്തുടർന്നാണ് ജപ്പാൻകാർക്ക് ഈ ശിക്ഷയെക്കുറിച്ചുള്ള അറിവുലഭിച്ചതെന്നാണ് വിശ്വസിക്കുന്നത്. <ref name=JapaneseMind/> ''ഹരിറ്റ്സുകെ'' (磔) എന്നാണ് ഇത് ജപ്പാനിൽ അറിയപ്പെട്ടിരുന്നത്. ടോകുഗാവ ഷോഗണേറ്റിന്റെ ഭരണകാലത്തും അതിനു മുൻപും ഈ രീതി ഉപയോഗത്തിലുണ്ടായിരുന്നു. പ്രതികളെ (മിക്കവാറും മാടമ്പിമാർ ശിക്ഷിച്ച സാധാരണക്കാർ) "T" ആകൃതിയിലുള്ള ഒരു കുരിശിലാണ് തറച്ചിരുന്നത്. കുരിശിലേറ്റിയ ശേഷം ആരാച്ചാർ നിലത്തു നിന്നുകൊണ്ട് നെഞ്ചിനു താഴെ കുന്തം കൊണ്ട് കുത്തിയായിരുന്നു പ്രതിയെ വധിച്ചിരുന്നത്. അതിനു ശേഷം ശരീരം കുറച്ചു സമയം കുരിശിൽത്തന്നെ നിർത്തി പ്രദർശിപ്പിച്ചിരുന്നു.
 
1597-ൽ [[നാഗസാക്കി|നാഗസാക്കിയിൽ]] 26 ക്രിസ്ത്യാനികളെ കുരിശിലേറ്റുകയുണ്ടായി. [[പൗളോ മികി]], [[ഫിലിപ്പ് ഓഫ് ജീസസ്]], [[പെഡ്രോ ബൗട്ടിസ്റ്റ]] എന്നിവരും പെടുന്നു. പത്തുവർഷം ഫിലിപ്പീൻസിൽ ജോലി ചെയ്ത ഒരു ഫ്രാൻസിസ്കൻ പാതിരിയായിരുന്നു ബൗട്ടിസ്റ്റ. ജപ്പാനിൽ ക്രിസ്ത്യാനികളുടെ നീണ്ടകാലത്തെ പീഡനത്തിന്റെ തുടക്കം കുറിച്ചത് ഈ സംഭവമായിരുന്നു. 1871-ൽ ക്രിസ്തുമതത്തിൽ ചേരുന്നത് കുറ്റകരമല്ലാതാക്കുന്നതുവരെ ഇത് തുടർന്നു.
 
[[മൈജി കാലഘട്ടം|മൈജി കാലഘട്ടത്തിന്റെ]] ആദ്യസമയത്ത് (1865-8) സോകിഷി എന്ന 25 വയസുകാരൻ ഭൃത്യനെ തന്റെ യജമാനന്റെ മകനെ മോഷണശ്രമത്തിനിടെ കൊലപ്പെടുത്തിയ കുറ്റത്തിന് കുരിശിലേറ്റുകയുണ്ടായി. <ref>{{Cite book|url=http://books.google.com/?id=wD4U34XRlU4C&q=crucifixion+of+sokichi&dq=crucifixion+of+sokichi&cd=2|first=William A.|last=Ewing|title=The body: photographs of the human form|year=1994|publisher=Chronicle Books|page=250|isbn=0-8118-0762-2|accessdate=2010-03-18|others=photograph by [[Felice Beato]]}}</ref> ഒരു തൂണിൽ കുറുകേ ഉറപ്പിച്ച രണ്ടു മരക്കഷണങ്ങളിൽ ഇയാളെ കെട്ടിയുറപ്പിക്കുകയായിരുന്നു ചെയ്തത് (ആണിയടിക്കുകയല്ല).
"https://ml.wikipedia.org/wiki/കുരിശിലേറ്റിയുള്ള_വധശിക്ഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്