"മഗ്ദലനമറിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 19:
[[യേശു|യേശുവിന്റെ]] അനുയായിവൃന്ദത്തിലെ ഏറ്റവും അറിയപ്പെടുന്ന അംഗങ്ങളിൽ ഒരുവളും [[യേശു]] നയിച്ച പ്രസ്ഥാനത്തിൽ അദ്ദേഹത്തിന്റെ സ്ത്രീ സഹചാരികളിൽ സർവ്വപ്രധാനിയും ആയിരുന്നു '''മഗ്ദലനമറിയം'''. ഗലീലാക്കടലിന്റെ പടിഞ്ഞാറേക്കരയിലെ ഒരു വലിയ പട്ടണമായിരുന്ന 'മഗ്ദല' ആയിരുന്നു അവളുടെ സ്വദേശം എന്നാണ് പേരിലെ സൂചന.<ref name = "oxford"/>
 
[[യേശു|യേശുവിന്റെ]] ഉറ്റസുഹൃത്തായിരുന്ന അവളെക്കുറിച്ച്, അദ്ദേഹത്തിന്റെ അന്ത്യദിനങ്ങളുടേയും പുനരുത്ഥാനത്തിന്റേയും [[സുവിശേഷങ്ങൾ|സുവിശേഷാഖ്യാനങ്ങളിൽ]] ഹ്രസ്വമെങ്കിലും കാതലായ പരാമർശങ്ങൾ കാണാം. [[യോഹന്നാൻ ശ്ലീഹാ|യോഹന്നാൻ]] ഒഴിച്ചുള്ള പുരുഷശിഷ്യന്മാർ ഭയന്നോടിയ ശേഷവും [[കുരിശ്|കുരിശിൻ]] ചുവട്ടിൽ ഉണ്ടായിരുന്ന അവൾക്കാണ് ഉയിർത്തെഴുന്നേറ്റ [[യേശു]] ആദ്യം പ്രത്യക്ഷനായത്.<ref name = "EBO Mary M">"Saint Mary Magdalene." ''Encyclopædia Britannica.'' Encyclopædia Britannica Online. Encyclopædia Britannica, 2011. Web. 04 Mar. 2011. [http://www.britannica.com/EBchecked/topic/367559/Saint-Mary-Magdalene read online].</ref> [[ജ്ഞാനവാദം|ജ്ഞാനവാദപാരമ്പര്യത്തിൽ]] പെട്ട അകാനോനിക ക്രിസ്തീയലിഖിതങ്ങളിൽ 'മഗ്ദലന' ആദ്യകാലക്രിസ്തീയതയിലെ നേതൃത്‌സ്ഥാനികളിൽനേതൃസ്ഥാനികളിൽ ഒരുവളും യേശുവിൽ നിന്ന് നിഗൂഢമായ സവിശേഷജ്ഞാനം ലഭിച്ചവളുമായി പ്രത്യക്ഷപ്പെടുന്നു.<ref name ="mariyam"/><ref name ="thoma"/><ref name="hurtak"/>
 
എങ്കിലും പാപമാർഗ്ഗത്തിൽ നിന്ന് യേശു രക്ഷപെടുത്തിയതിനെ തുടർന്ന് അദ്ദേഹത്തിന്റെ ഗാഢഭക്തയായിത്തീർന്ന സ്ത്രീയുടെ കാല്പനികചിത്രമാണ് മഗ്ദലനയെ സംബന്ധിച്ച സാമാന്യസങ്കല്പമായി മുഖ്യധാരാക്രിസ്തീയതയിൽ പിൽക്കാലത്തു പ്രചരിച്ചത്.<ref name ="diction"/> [[മലയാളം|മലയാളത്തിൽ]] [[വള്ളത്തോൾ നാരായണമേനോൻ|വള്ളത്തോൾ]] രചിച്ച 'മഗ്ദലനമറിയം' എന്ന കാവ്യം പോലും ഈ വികലസങ്കല്പം പിന്തുടരുന്നു.<ref name ="vallathol"/>
"https://ml.wikipedia.org/wiki/മഗ്ദലനമറിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്