"മഗ്ദലനമറിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

622 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
[[യേശു|യേശുവിന്റെ]] അനുയായിവൃന്ദത്തിലെ ഏറ്റവും അറിയപ്പെടുന്ന അംഗങ്ങളിൽ ഒരുവളും [[യേശു]] നയിച്ച പ്രസ്ഥാനത്തിന്റെ സ്ത്രീ അനുയായികളിൽ സർവ്വപ്രധാനിയും ആയിരുന്നു '''മഗ്ദലനമറിയം'''. ഗലീലാക്കടലിന്റെ പടിഞ്ഞാറേക്കരയിലെ ഒരു വലിയ പട്ടണമായിരുന്ന 'മഗ്ദല' ആയിരുന്നു അവളുടെ സ്വദേശം എന്നാണ് പേരിലെ സൂചന.<ref name = "oxford"/>
 
[[യേശു|യേശുവിന്റെ]] ഉറ്റസുഹൃത്തായിരുന്ന അവളെക്കുറിച്ച്, അദ്ദേഹത്തിന്റെ അന്ത്യദിനങ്ങളുടേയും പുനരുത്ഥാനത്തിന്റേയും സുവിശേഷാഖ്യാനങ്ങളിൽ ഹ്രസ്വമെങ്കിലും കാതലായ പരാമർശങ്ങൾ കാണാം. [[യോഹന്നാൻ ശ്ലീഹാ|യോഹന്നാൻ]] ഒഴിച്ചുള്ള പുരുഷശിഷ്യന്മാർ ഭയന്നോടിയ ശേഷവും [[കുരിശ്|കുരിശിൻ]] ചുവട്ടിൽ ഉണ്ടായിരുന്ന അവൾക്കാണ് ഉയിർത്തെഴുന്നേറ്റ [[യേശു]] ആദ്യം പ്രത്യക്ഷനായത്.<ref name = "EBO Mary M">"Saint Mary Magdalene." ''Encyclopædia Britannica.'' Encyclopædia Britannica Online. Encyclopædia Britannica, 2011. Web. 04 Mar. 2011. [http://www.britannica.com/EBchecked/topic/367559/Saint-Mary-Magdalene read online].</ref> ജ്ഞാനവാദപാരമ്പര്യത്തിൽ പെട്ട അകാനോനിക ക്രിസ്തീയലിഖിതങ്ങളിൽ 'മഗ്ദലന' ആദ്യകാലക്രിസ്തീയതയിലെ നേതൃത്‌സ്ഥാനികളിൽ ഒരുവളും യേശുവിൽ നിന്ന് നിഗൂഢമായ സവിശേഷജ്ഞാനം ലഭിച്ചവളുമായി പ്രത്യക്ഷപ്പെടുന്നു.<ref name ="mariyam"/><ref name ="thoma"/><ref name="hurtak"/>
==സുവിശേഷങ്ങളിൽ==
[[പുതിയനിയമം|പുതിയനിയമത്തിലെ]] നാലു കാനോനിക [[സുവിശേഷങ്ങൾ|സുവിശേഷങ്ങളിലും]] മഗ്ദലനമറിയം പ്രത്യക്ഷപ്പെടുന്നുണ്ട്. [[യേശുവിന്റെ കുരിശുമരണം|യേശുവിന്റെ കുരിശുമരണവും]] ദേഹസംസ്കാരവുമായി ബന്ധപ്പെട്ട സന്ദർഭങ്ങളിൽ കുരിശിൻ ചുവട്ടിലും കല്ലറയിലും അവളെ കാണാം. പുനരുദ്ധാനത്തിന്റെ ആദ്യസാക്ഷിയായും സുവിശേഷകന്മാരായ [[മത്തായി എഴുതിയ സുവിശേഷം|മത്തായിയും]] [[യോഹന്നാൻ എഴുതിയ സുവിശേഷം|യോഹന്നാനും]] അവളെ അവതരിപ്പിക്കുന്നു.<ref>മത്തായി എഴുതിയ സുവിശേഷം|മത്തായി]] 28:9; [[യോഹന്നാൻ എഴുതിയ സുവിശേഷം|യോഹന്നാൻ]] 20:11-18</ref>
 
[[ചിത്രം:Maria Magdalene icon.jpg|thumb|175px|right|വിശുദ്ധമഗ്ദലന-യുടെ ഒരു രൂപം, പൗരസ്ത്യക്രിസ്തീയതയിൽ നിന്ന് ]]
{{Cquote|[[പത്രോസ് ശ്ലീഹാ|ശിമയോൻ പത്രോസ്]] അവരോടു പറഞ്ഞു: "മറിയം നമുക്കിടയിൽ നിന്നു പോകട്ടെ; എന്തെന്നാൽ സ്ത്രീകൾ ജീവന് അർഹതയില്ലാത്തവരാകുന്നു". [[യേശു]] പറഞ്ഞു: കണ്ടാലും, അവളെ ഞാൻ പൗരുഷത്തിലേക്കു നയിക്കും; നിങ്ങൾ പുരുഷന്മാരെപ്പോലെ അവളും ജീവിക്കുന്ന ആത്മാവാകാൻ വേണ്ടിയാണത്. എന്തെന്നാൽ, സ്വയം പുരുഷനാക്കി മാറ്റുന്ന എല്ലാ സ്ത്രീയും ദൈവരാജ്യത്തിൽ പ്രവേശിക്കും.<ref name ="thoma">[[തോമായുടെ സുവിശേഷം]] 114-ആം വാക്യം, [http://www.earlychristianwritings.com/thomas/ Gospel of Thomas Commentary] Early Christian Writings.com</ref> }}
 
രണ്ടു മുതൽ അഞ്ചുവരെ നൂറ്റാണ്ടുകൾക്കിടയിലെന്നോ എഴുതപ്പെട്ടതായി കരുതപ്പെടുന്ന "[[പിസ്റ്റിസ് സോഫിയ]]" എന്ന [[ജ്ഞാനവാദം|ജ്ഞാനവാദരചനയിൽ]] ശിഷ്യന്മാരുടെ 64 ചോദ്യങ്ങൾക്ക് യേശു മറുപടി പറയുന്നതായി കാണാം. 39 ചോദ്യങ്ങളും ഉന്നയിക്കുന്നത് മഗ്ദലനമറിയമാണ്.<ref name="hurtak">Hurtak, J.J. and D.E. (1999) Pistis Sophia: Text and Commentary complete text with commentary.</ref> അവളോട് യേശു ഇങ്ങനെ പറയുന്നു:
<blockquote>"മറിയമേ, അനുഗ്രഹിക്കപ്പെട്ടവളേ, ഉന്നതങ്ങളിൽ നിന്നുള്ള രഹസ്യങ്ങളിൽ നിനക്കു ഞാൻ പൂർണ്ണത നൽകും. തുറവിയിൽ സംവദിക്കുക. നിന്റെ സഹോദരന്മാർ എല്ലാവരേയുംകാളുപരി നിന്റെ ഹൃദയം സ്വർഗ്ഗരാജ്യത്തിലേയ്ക്ക് ഉയർന്നിരിക്കുന്നു." <ref name="hurtak" /></blockquote>
 
"[[മറിയത്തിന്റെ സുവിശേഷം]]" (Gospel of Mary) എന്ന രണ്ടാം നൂറ്റാണ്ടിലെ അകാനോനികരചനയും മഗ്ദലനമറിയം പ്രാധാന്യത്തോടെ പ്രത്യക്ഷപ്പെടുന്ന ഒരു [[ജ്ഞാനവാദം|ജ്ഞാനവാദലിഖിതമാണ്]]. ഇതര അപ്പസ്തോലന്മാർക്കു ലഭിച്ചതിനേക്കാൾ ഉന്നതമായ നിഗൂഢജ്ഞാനം [[യേശു|യേശുവിൽ]] നിന്നു നേടിയ പ്രിയശിഷ്യയായി ഈ കൃതിയിൽ മഗ്ദലന പ്രത്യക്ഷപ്പെടുന്നു.<ref name ="mariyam">Early Christian writings.com [http://www.earlychristianwritings.com/gospelmary.html Gospel of Mary]</ref>
 
==സാമാന്യസങ്കല്പം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1380149" എന്ന താളിൽനിന്ന് ശേഖരിച്ചത്