"മഗ്ദലനമറിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 33:
{{Cquote|[[പത്രോസ് ശ്ലീഹാ|ശിമയോൻ പത്രോസ്]] അവരോടു പറഞ്ഞു: "മറിയം നമുക്കിടയിൽ നിന്നു പോകട്ടെ; എന്തെന്നാൽ സ്ത്രീകൾ ജീവന് അർഹതയില്ലാത്തവരാകുന്നു". [[യേശു]] പറഞ്ഞു: കണ്ടാലും, അവളെ ഞാൻ പൗരുഷത്തിലേക്കു നയിക്കും; നിങ്ങൾ പുരുഷന്മാരെപ്പോലെ അവളും ജീവിക്കുന്ന ആത്മാവാകാൻ വേണ്ടിയാണത്. എന്തെന്നാൽ, സ്വയം പുരുഷനാക്കി മാറ്റുന്ന എല്ലാ സ്ത്രീയും ദൈവരാജ്യത്തിൽ പ്രവേശിക്കും.<ref>[[തോമായുടെ സുവിശേഷം]] 114-ആം വാക്യം, [http://www.earlychristianwritings.com/thomas/ Gospel of Thomas Commentary] Early Christian Writings.com</ref> }}
 
രണ്ടു മുതൽ അഞ്ചുവരെ നൂറ്റാണ്ടുകൾക്കിടയിലെന്നോ എഴുതപ്പെട്ടതായി കരുതപ്പെടുന്ന "[[പിസ്റ്റിസ് സോഫിയാസോഫിയ]]" എന്ന [[ജ്ഞാനവാദം|ജ്ഞാനവാദരചനയിൽ]] ശിഷ്യന്മാരുടെ 64 ചോദ്യങ്ങൾക്ക് യേശു മറുപടി പറയുന്നതായി കാണാം. 39 ചോദ്യങ്ങളും ഉന്നയിക്കുന്നത് മഗ്ദലനമറിയമാണ്.<ref name="hurtak">Hurtak, J.J. and D.E. (1999) Pistis Sophia: Text and Commentary complete text with commentary.</ref> അവളോട് യേശു ഇങ്ങനെ പറയുന്നു:
 
<blockquote>"മറിയമേ, അനുഗ്രഹിക്കപ്പെട്ടവളേ, ഉന്നതങ്ങളിൽ നിന്നുള്ള രഹസ്യങ്ങളിൽ നിനക്കു ഞാൻ പൂർണ്ണത നൽകും. തുറവിയിൽ സംവദിക്കുക. നിന്റെ സഹോദരന്മാർ എല്ലാവരേയുംകാളുപരി നിന്റെ ഹൃദയം സ്വർഗ്ഗരാജ്യത്തിലേയ്ക്ക് ഉയർന്നിരിക്കുന്നു." <ref name="hurtak" /></blockquote>
"https://ml.wikipedia.org/wiki/മഗ്ദലനമറിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്