"പകർപ്പുപേക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 12:
 
ഉദ്ദേസം അര ദശാബ്ദത്തിനു ശേഷം‌, സിംബോളിക്സ് എന്ന കമ്പനി [[റിച്ചാർഡ് സ്റ്റാൾമാൻ]] എന്ന അമേരിക്കൻ‌ കമ്പ്യൂട്ടർ‌ എഞ്ചിനീയരോട് കാണിച്ച നെറികേടിൽ‌ നിന്നാണ് ഇന്നത്തെ രൂപത്തിലുള്ള പകർപ്പുപേക്ഷ സമ്പ്രദായത്തിന്റെ തുടക്കം. ലിസ്പ് എന്ന കമ്പ്യൂട്ടർ പ്രോഗ്രാമ്മിങ് ലാഗ്വേജി‌ൽ ആ സമയത്ത് ജോലി ചെയ്തിരുന്ന റിച്ചാർഡ് സ്റ്റാൾമാൻ തന്റെ സൃഷ്ടികൾ സിംബോളിക്സ് കമ്പനിക്ക് സൗജന്യമായി നൽകിയിരുന്നു. പകരം അവർ‌ തന്റെ സൃഷ്ടിയിൽ‌ വരുത്തുന്ന മാറ്റങൾ‌ സൗജന്യമായി വിതരണം‌ ചെയ്യാനുള്ള റിച്ചാർഡ് സ്റ്റാൾമാന്റെ ആവശ്യം സിംബോളിക്സ് കമ്പനി നിരാകരിച്ചതിൽ‌ പ്രതിഷേധിച്ചും കൂടാതെ ആ കാലത്ത് വ്യാപകമായിക്കൊണ്ടിരുന്ന സോഫ്റ്റ്വേറുകളുടെ ആന്തരികരൂപം‌ വെളിപ്പെടുത്താതെയുള്ള വിപണനരീതിയിൽ പ്രതിഷേധിച്ചും റിച്ചാർഡ് സ്റ്റാൾമാൻ സോഫ്റ്റ്വേറുകളുടെ സ്വതന്ത്രവിനിമയത്തിനു വേണ്ടിയുള്ള ഒരു മുന്നേറ്റത്തിനു രൂപം‌ നൽകി. ഈ മുന്നേറ്റത്തിൽനിന്നുടലെടുത്ത ഒരു ലൈസൻസ് സമ്പ്രദായമാണ് പകർപ്പുപേക്ഷ. നിലവിലുള്ള പകർപ്പവകാശ നിയമം പകർപ്പുപേക്ഷ രീതിയിൽ പെട്ടെന്നു മാറ്റിയെടുക്കുക അസാദ്ധ്യമാണെന്നു തിരിച്ചറിഞ റിച്ചാർഡ് സ്റ്റാൾമാൻ അതിനു പകരം‌ പകർപ്പവകാശനിയമത്തെ തന്നെ സമർത്ഥമായി ഉപയോഗിച്ച് പകർപ്പുപേക്ഷാരീതിയുടെ നിയമസാധുത കൈവരിക്കുകയായിരുന്നു. 1988ൽ അദ്ദേഹം‌ രൂപം‌ കൊടുത്ത ഇമാക്സ് ജനറൽ‌ പബ്ലിക് ലൈസൻസ് ആണ് ഇത്തരത്തിൽ നിർമ്മിക്കപ്പെട്ട ആദ്യ ലൈസൻസായി കരുതപ്പെടുന്നത്.
 
== ഉപയോഗ രീതി ==
ഒരു സൃഷ്ടിയെ പകർപ്പുപേക്ഷ രീതിയിൽ പൊതുസമൂഹത്തിൽ വിതരണം ചെയ്യാനുള്ള ആദ്യപടി, സൃഷ്ടിയെ പകർപ്പവകാശ നിയമത്തിനു വിധേയമാക്കി ഒരു ലൈസൻസ് തയ്യാറക്കുകയാണ്. ഈ രീതിയിൽ തയ്യാറാക്കിയ ലൈസൻസ് ഒരു സൃഷ്ടിയിന്മേൽ സൃഷ്ടികർത്താവിനുള്ള അതേ സ്വാതന്ത്ര്യങൾ അനുവദിച്ചു കൊടുക്കുന്നു. കൂടാതെ പകർപ്പുപേക്ഷ പ്രകാരം ഏതാനു അനുബന്ധ് നിബന്ധനകളും ഇതോടൊപ്പം ചേർക്കുന്നു. അനുബന്ധ നിബന്ധനകൾ പകർപ്പുപേക്ഷ പ്രകാരം‌ വിതരണം‌ ചെയ്യപ്പെട്ട ഒരു സൃഷ്ടി ഉപയോഗിച്ചുണ്ടാക്കിയ എല്ലാ ഉപോൽപ്പന്നങൾക്കും പകർപ്പുപേക്ഷാ നിബന്ധനകൾ ബാധകമാക്കുന്നു.
 
പകർപ്പുപേക്ഷാ രീതിയിൽ എഴുതപ്പെട്ട ധാരാളം ലൈസൻസുകൾ ഇന്നു പ്രചാരത്തിലുണ്ട്. സോഫ്റ്റുവേർ രംഗത്ത് ഗ്നു ജനറൽ പബ്ലിക് ലൈസൻസ്, അപ്പാച്ചി ലൈസൻസ് തുടങിയവ ഉദാഹരണങളാണ്.
 
== അവലംബം ==
"https://ml.wikipedia.org/wiki/പകർപ്പുപേക്ഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്