"പകർപ്പുപേക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11:
1975ൽ പീപ്പ്ൾസ് കമ്പ്യൂട്ടർ കമ്പനി ഒരു ന്യൂസ് ലെറ്ററിലൂടെ ആരംഭിച്ച ടൈനി ബേസിക് പ്രൊജെക്റ്റ് ആണ് പകർപ്പുപേക്ഷയുടെ ആദ്യകാല ഉദാഹരണമായി കരുതപ്പെടുന്നത്. പീപ്പ്ൾസ് കമ്പ്യൂട്ടർ കമ്പനി ആരംഭിച്ച ഈ ന്യൂസ് ലെറ്റർ അധികം താമസിയാതെ ഡോക്ടർ ജോബ്സ് ജേർണൽ ഫോർ‌ ടൈനി ബേസിക് ആയി മാറുകയും, ടൈനി ബേസിക് പ്രോഗ്രാമ്മിങിൽ‌ താത്പര്യമുള്ളവർ‌ പലരും അവരുടെ സ്വന്തം കമ്പ്യൂട്ടറിൽ‌ ഉപയോഗിക്കാൻ‌ പാകത്തിൽ മാറ്റം വരുത്തിയ ടൈനി ബേസിക് പ്രസിദ്ധപ്പെടുത്താനിടവരികയും ചെയ്തു. അങിനെ ടൈനി ബേസിക് ഇന്റെർപ്രെറ്റർ, 1976ന്റെ മധ്യകാലമാവുമ്പോൾ അത് ഉടലെടുത്ത കമ്പ്യൂട്ടർ പ്രോസസ്സർ‌ കൂടാതെ, ഇന്റൽ 8080, മോട്ടറോള 6800 തുടങിയ മറ്റു പല കമ്പ്യൂട്ടർ‌ പ്രോസസ്സറുകളിലും ഉപയോഗ്യയോഗ്യമായിരുന്നു. ലി-ചെൻ വാംഗ് എന്ന അമേരിക്കൻ‌ കമ്പ്യൂട്ടർ എഞ്ചിനീയർ 1976 മെയ് മാസത്തിലെ ഡോക്ടർ ജോബ്സ് ജേർണലിൽ ഇന്റൽ 8080ൽ ഉപയോഗ്യയോഗ്യമായ ടൈനി ബേസിക്കിന്റെ ഒരു പകർപ്പ് പ്രസിദ്ധപ്പെടുത്തിയതിന്റെ കൂടെ ആദ്യമായി "കോപ്പിലെഫ്റ്റ്" എന്ന പദം ഉപയോഗിക്കുകയും ടൈനി ബേസിക് പിന്നീട് ഉപയോഗിച്ച പലരും അത് പിന്തുടരുകയും ചെയ്തു.
 
ഉദ്ദേസം അര ദശാബ്ദത്തിനു ശേഷം‌, സിംബോളിക്സ് എന്ന കമ്പനി [[റിച്ചാർഡ് സ്റ്റാൾമാൻ]] എന്ന അമേരിക്കൻ‌ കമ്പ്യൂട്ടർ‌ എഞ്ചിനീയരോട് കാണിച്ച നെറികേടിൽ‌ നിന്നാണ് ഇന്നത്തെ രൂപത്തിലുള്ള പകർപ്പുപേക്ഷ സമ്പ്രദായത്തിന്റെ തുടക്കം. ലിസ്പ് എന്ന കമ്പ്യൂട്ടർ പ്രോഗ്രാമ്മിങ് ലാഗ്വേജി‌ൽ ആ സമയത്ത് ജോലി ചെയ്തിരുന്ന റിച്ചാർഡ് സ്റ്റാൾമാൻ തന്റെ സൃഷ്ടികൾ സിംബോളിക്സ് കമ്പനിക്ക് സൗജന്യമായി നൽകിയിരുന്നു. പകരം അവർ‌ തന്റെ സൃഷ്ടിയിൽ‌ വരുത്തുന്ന മാറ്റങൾ‌ സൗജന്യമായി വിതരണം‌ ചെയ്യാനുള്ള റിച്ചാർഡ് സ്റ്റാൾമാന്റെ ആവശ്യം സിംബോളിക്സ് കമ്പനി നിരാകരിച്ചതിൽ‌ പ്രതിഷേധിച്ചും കൂടാതെ ആ കാലത്ത് വ്യാപകമായിക്കൊണ്ടിരുന്ന സോഫ്റ്റ്വേറുകളുടെ ആന്തരികരൂപം‌ വെളിപ്പെടുത്താതെയുള്ള വിപണനരീതിയിൽ പ്രതിഷേധിച്ചും റിച്ചാർഡ് സ്റ്റാൾമാൻ സോഫ്റ്റ്വേറുകളുടെ സ്വതന്ത്രവിനിമയത്തിനു വേണ്ടിയുള്ള ഒരു മുന്നേറ്റത്തിനു രൂപം‌ നൽകി. ഈ മുന്നേറ്റത്തിൽനിന്നുടലെടുത്ത ഒരു ലൈസൻസ് സമ്പ്രദായമാണ് പകർപ്പുപേക്ഷ. നിലവിലുള്ള [[പകർപ്പവകാശനിയമം]]പകർപ്പവകാശ നിയമം പകർപ്പുപേക്ഷ രീതിയിൽ പെട്ടെന്നു മാറ്റിയെടുക്കുക അസാദ്ധ്യമാണെന്നു തിരിച്ചറിഞ റിച്ചാർഡ് സ്റ്റാൾമാൻ അതിനു പകരം‌ പകർപ്പവകാശനിയമത്തെ തന്നെ സമർത്ഥമായി ഉപയോഗിച്ച് പകർപ്പുപേക്ഷാരീതിയുടെ നിയമസാധുത കൈവരിക്കുകയായിരുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/പകർപ്പുപേക്ഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്