"പുഴുക്കലരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 12:
===ഇരട്ടപ്പുഴുക്കുരീതി===
 
#നെല്ല് വെള്ളത്തിൽ കുതിർത്ത് ഒരുപ്രാവശ്യം തിളപ്പിക്കുന്നു. അതിനുശേഷം നെല്ലിനെ അതേവെള്ളത്തിൽ എട്ടുമണിക്കൂറോളം കുതിർത്തുവെക്കുന്നു (soaking). ഏകദേശം 100 ഡിഗ്രി സെന്റിഗ്രേഡ് വരെ ചൂടാവുമ്പോൾ നെല്ലരിയിലെ തന്മാത്രാഘടനകൾ ആദ്യം മൃദുവാകുകയും തുടർന്നു് അന്നജം, കാർബണികാമ്ലങ്ങൾ തുടങ്ങിയ സങ്കീർണ്ണമായ രാസബന്ധങ്ങൾ പുനർവിന്യസിച്ച് കൂടുതൽ സ്ഥിരത്വവും ദൃഢത്വവുമുള്ളതായി മാറുകയും ചെയ്യുന്നു. ഇതോടൊപ്പം തന്നെ നെല്ലിന്റെ ഉള്ളിലും പുറത്തുമായി അടങ്ങിരിക്കാവുന്നഅടങ്ങിയിരിയ്ക്കാവുന്ന ബഹുഭൂരിപക്ഷം ബാക്ടീരിയകളും കുമിളുകളും മറ്റു സൂക്ഷജീവികളും നശിപ്പിക്കപ്പെടുകയും ചെയ്യും. കുതിർത്തുവെക്കുന്നതോടെ, അരിയുടെ കാമ്പു വരെ ജലത്തിനു കടന്നുചെല്ലാനാകുകയും മേൽപ്പറഞ്ഞ രാസപുനർവിന്യാസം ഒരേ തോതിൽ എല്ലായിടത്തും വ്യാപിക്കാനിടവരുകയും ചെയ്യുന്നു.
#വെള്ളം വാർന്നു കളഞ്ഞതിനുശേഷം ഒരു പ്രാവശ്യം ആവികയറ്റുന്നു (Steaming). മൃതസൂക്ഷ്മജീവികളും മറ്റു മാലിന്യങ്ങളും അടങ്ങിയ കുതിർത്തുവെച്ച ജലം നീക്കം ചെയ്തതിനുശേഷം, ആവി കയറ്റുന്നതു് നെല്ലിന്റെ [[ഈടുവേള]](Shelf life) വർദ്ധിക്കാനും ജലാംശം അരിമണിക്കുള്ളിൽ എല്ലായിടത്തും ഐകവ്യാപിതമായിത്തീരാനും സഹായിക്കുന്നു.
#അതിനുശേഷം പുഴുങ്ങിയ നെല്ലിനെ സാവകാശം ഉണക്കിയെടുക്കുന്നു. ഈ ഘട്ടത്തിൽ നെൽമണികൾക്കുള്ളിൽ അടങ്ങിയ ജലാംശത്തിന്റെ സിംഹഭാഗവും ബാഷ്പീകരിച്ചുപോവുന്നു. സാധാരണഗതിയിൽ ജലാംശത്തെ പൂർണ്ണമായും നീക്കിക്കളയാറില്ല. അത്തരത്തിൽ 'ഉണക്കു' കൂടിയാൽ കുത്തിയെടുക്കുന്ന അരി തീരെ നുറുങ്ങി 'പൊടിയരി' ആകാൻ സാദ്ധ്യതയുണ്ട്.
"https://ml.wikipedia.org/wiki/പുഴുക്കലരി" എന്ന താളിൽനിന്ന് ശേഖരിച്ചത്