"പോസ്റ്റ്മോർട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:മരണം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 48:
==പ്രക്രീയ==
 
പോസ്റ്റ്മോർട്ടത്തിനായി ഒരു മൃതദേഹം പോസ്റ്റ്‌മോർട്ടം ടേബിളിൽ എത്തിക്കുന്നതിനു മുമ്പ് തന്നെ, മൃതദേഹം ലഭിച്ച സ്ഥലത്തുനിന്നുള്ള സാഹചര്യതെളിവുകൾ മറ്റു ബന്ധപ്പെട്ട വസ്തുകൾ ഇവയൊക്കെ പോലീസ് വിഭാഗം ശേഖരിക്കുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിനു ഉപോൽബലകമായേക്കാവുന്ന തെളിവുകൾ ശരീരത്തിൽ അവശേഷിക്കുന്നുണ്ടെങ്കിൽ, അവ നഷ്ടമാകാത്ത രീതിയിൽ ശരീരം ഒരു പ്രത്യേക ബാഗിനുള്ളിൽ നിക്ഷേപിച്ചാണ് പോസ്റ്റ്‌മോർട്ടം നടത്തുന്ന ക്ലിനിക്കിലേക്ക് കൊണ്ടുപോകുന്നത്. ഇന്ത്യയിലെ നിയമമനുസരിച്ച് എല്ലാ പോസ്റ്റുമോർട്ടങ്ങളും വൈകിട്ട് അഞ്ചുമണിക്കുമുമ്പായി നടത്തണം എന്നു വ്യവസ്ഥയുണ്ട്. രാത്രിയിൽ പോസ്റ്റ്മോർട്ടം നടത്തുവാൻ പാടുള്ളതല്ല. ഒരു ഫോറൻസിക് സർജനാണ് (ഇദ്ദേഹവും പതോളജിയിൽ സ്പെഷ്യലൈസ് ചെയ്ത ആളായിരിക്കും) ഫോറൻസിക് ഒട്ടോപ്സി നടത്തുന്നത്.
 
സൂര്യപ്രകാശത്തിൽ ഓട്ടോപ്‌സി ചെയ്യണമെന്ന നിബന്ധന മഞ്ഞനോവ്, ഓക്സിജനേഷൻ കുറയുന്നതുമായി ബന്ധപ്പെട്ട ശരീരത്തിന്റെ നീലിമ (cyanosis), ക്ഷതങ്ങൾ എന്നിവ വ്യക്തമായും തനത് നിറത്തിൽ തന്നെ കാണാനും സാധിക്കണം എന്നതുകൊണ്ടാണ്. അതുകൊണ്ട് തന്നെ പോസ്റ്റ്മോർട്ടം ചെയ്യുന്നത് ആരായാലും, നിരീക്ഷണങ്ങൾ ഒരുപോലെ ആകണം എന്ന ശാസ്ത്രതത്വം മാനിച്ചാണ് സൂര്യവെളിച്ചത്തെ ആശ്രയിക്കുന്നത്. മാത്രവുമല്ല ചിലസ്ഥലങ്ങളിലെങ്കിലും മരണം നടന്ന സ്ഥലത്തിനടുത്ത് തന്നെ ഓട്ടോപ്സിയും ചെയ്ത് തീർക്കാറുണ്ട്. ഓട്ടോപ്സിക്കുള്ള സ്ഥിരം സം‌വിധാനങ്ങളില്ലാത്ത സ്ഥലങ്ങളിൽ (താലൂക്ക്,ദ്വിതീയ കേന്ദ്രങ്ങൾ)) മറകെട്ടി അവിടെവച്ചുതന്നെ ചെയ്യാറുമുണ്ട്. സാഹചര്യ തെളിവുകളും വസ്തുവഹകളും നശിപ്പിക്കപ്പെട്ടു പോകാതിരിക്കാനിത് സഹായകമാണ്. സൂര്യപ്രകാശത്തിന്റെ ആവശ്യകത മുന്നിൽകണ്ടുകൊണ്ട് ഓട്ടോപ്സി മുറികളുടെ മച്ചിൽ കണ്ണാടി വച്ച് സൂര്യവെളിച്ചത്തെ കടത്തിവിടാൻ സൗകര്യമുണ്ടാക്കിയിട്ടുണ്ട്. എന്നാൽ ഇന്ന് ട്യൂബ് ലൈറ്റ് പോലെ സർ‌വ്വസാധാരണമായ പ്രകാശസ്രോതസുകൾ ഉപയോഗിച്ചും ഓട്ടോപ്‌സി ചെയ്യാറുണ്ട്.
[[File:Cadaver dissection table - long shot.jpg|thumb|right|200px|[[Cadaver]] പോസ്റ്റ്മോർട്ടത്തിനായി ഉപയോഗിക്കുന്ന മേശ.]]
പാശ്ചാത്യരാജ്യങ്ങളിൽ, പോസ്റ്റ്‌മോർട്ടം പരിശോധന നടത്തുന്ന മുറികളുടെ ഭിത്തികളിൽ കാണാവുൻന്ന ഒരു ചുവരെഴുത്ത് ഇങ്ങനെയാണ് "Hic locus est ubi mors gaudet succurrere vitae" ലാറ്റിൻ ഭാഷയിലെഴുതിയിരിക്കുന്ന ഈ വാചകത്തിന്റെ അർത്ഥം "This is the place where death rejoices to help those who live" അഥവാ, "മരിച്ചുപോയവർ ജീവിച്ചിരിക്കുന്നവരെ സഹായിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന സ്ഥലം" എന്നാണ്. വാക്കുകളുടെ അർത്ഥം പോലെ, തന്നിലവശേഷിച്ചിരിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ ഓരോ മൃതശരീരവും പോസ്റ്റ്മോർട്ടം ചെയ്യുന്ന പതോളജിസ്റ്റിനോട് നിശ്ശബ്ദമായി സംവദിക്കുന്നു.
"https://ml.wikipedia.org/wiki/പോസ്റ്റ്മോർട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്