"ഫെർമിയോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
[[File:Standard Model of Elementary Particles-ml.png|right|thumb|300px|alt=|മൗലികകണങ്ങളുടെ പ്രാമാണിക മാതൃക: ആദ്യ മൂന്ന് നിരകളിലുള്ളവയാണ് മൂന്നുതലമുറകളിലായി വർഗ്ഗീകരിക്കപ്പെട്ട ഫെർമിയോണുകൾ. ക്വാർക്ക് കുടുംബവും ലെപ്റ്റോണുകളും അടങ്ങുന്ന കണങ്ങളാണിവ]]
 
[[ഫെർമി-ഡിറാക് സാംഖ്യികം]] അനുസരിക്കുന്ന കണങ്ങളാണ് ഫെർമിയോണുകൾ. ശാസ്ത്രജ്ഞനായ [[Enrico Fermi|എൻറിക്കോ ഫെർമിയുടെ]] ബഹുമാനാർത്ഥമാണ് ഇവ നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്. [[ബോസോൺ|ബോസോണുകളിൽ]] നിന്ന് വിഭിന്നമായി ഇവ [[അപവർജന നിയമം|പൗളിയുടെ അപവർജ്ജന നിയമം]] അനുസരിക്കുന്നതിനാൽ രണ്ട് ഫെർമിയോണുകൾ ഒരിക്കലും ഒരേ [[ക്വാണ്ടം അവസ്ഥ|ക്വാണ്ടം അവസ്ഥയിൽ]] ആവുകയില്ല. അതിനാൽ രണ്ട് ഫെർമിയോണുകൾ ഒരേ സ്ഥലത്താണെന്നുണ്ടെങ്കിൽ അവയുടെ [[സ്പിൻ]] (സ്വയം ഭ്രമണം മൂലമുണ്ടാകുന്ന കോണീയ സംവേഗം) വ്യത്യസ്തമായിരിക്കണം. ഇക്കാരണത്താൽ ഫെർമിയോണുകൾ ദ്രവ്യവുമായി ബന്ധപ്പെട്ടവയാണ്.
 
[[അടിസ്ഥാന കണിക|അടിസ്ഥാന കണികകളായ]] [[ഇലക്ട്രോൺ]], ആന്തരഘടനയുള്ള [[പ്രോട്ടോൺ]], [[ലെപ്റ്റൺ|ലെപ്റ്റോണുകൾ]], [[ക്വാർക്ക്|ക്വാർക്കുകൾ]], തുടങ്ങിയ കണങ്ങൾ ഫെർമിയോണുകളാണ്. കണങ്ങളുടെ സ്പിൻ(സ്വയം ഭ്രമണം മൂലമുണ്ടാകുന്ന കോണീയ സംവേഗം) അനുസരിച്ചാണ് ഫെർമിയോണുകളെന്നും [[ബോസോൺ|ബോസോണുകളെന്നും]] തരം തിരിച്ചിരിക്കുന്നത്. ഫെർമിയോണുകളുടെ സ്പിൻ എപ്പോഴും ഒരു ഒറ്റസംഖ്യയുടെ പകുതിയായിരിക്കും. അതായത് 1/2, 1 1/2, 2 1/2, 3 1/2...ഇങ്ങനെയായിരിക്കും ഫെർമിയോണുകളുടെ സ്പിൻ. ഉദാഹരണമായി ഇലക്ട്രോണിന്റെ സ്പിൻ +/- 1/2 ആണ്.
{{Particles}}
{{Physics-stub|Fermion}}
"https://ml.wikipedia.org/wiki/ഫെർമിയോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്