"മഗ്ദലനമറിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
[[യേശു|യേശുവിന്റെ]] ഉറ്റസുഹൃത്തായിരുന്ന അവളെക്കുറിച്ച്, അദ്ദേഹത്തിന്റെ അന്ത്യദിനങ്ങളുടേയും പുനരുത്ഥാനത്തിന്റേയും സുവിശേഷാഖ്യാനങ്ങളിൽ ഹ്രസ്വമെങ്കിലും കാതലായ പരാമർശങ്ങൾ കാണാം. [[യോഹന്നാൻ ശ്ലീഹാ|യോഹന്നാൻ]] ഒഴിച്ചുള്ള പുരുഷശിഷ്യന്മാർ ഭയന്നോടിയ ശേഷവും [[കുരിശ്|കുരിശിൻ]] ചുവട്ടിൽ ഉണ്ടായിരുന്ന അവൾക്കാണ് ഉയിർത്തെഴുന്നേറ്റ [[യേശു]] ആദ്യം പ്രത്യക്ഷനായത്.<ref name = "EBO Mary M">"Saint Mary Magdalene." ''Encyclopædia Britannica.'' Encyclopædia Britannica Online. Encyclopædia Britannica, 2011. Web. 04 Mar. 2011. [http://www.britannica.com/EBchecked/topic/367559/Saint-Mary-Magdalene read online].</ref>
==സുവിശേഷങ്ങളിൽ==
നാലു കാനോനിക [[സുവിശേഷങ്ങൾ|സുവിശേഷങ്ങളിലും]] മഗ്ദലനമറിയം പ്രത്യക്ഷപ്പെടുന്നുണ്ട്. യേശുവിന്റെ കുരിശുമരണവും ദേഹസംസ്കാരവുമായി ബന്ധപ്പെട്ട സന്ദർഭങ്ങളിൽ കുരിശിൻ ചുവട്ടിലും കല്ലറയിലും അവളെ കാണാം. പുനരുദ്ധനത്തിന്റെപുനരുദ്ധാനത്തിന്റെ ആദ്യസാക്ഷിയായും സുവിശേഷകന്മാരായ [[മത്തായി എഴുതിയ സുവിശേഷം|മത്തായിയും]] [[യോഹന്നാൻ എഴുതിയ സുവിശേഷം|യോഹന്നാനും]] അവളെ അവതരിപ്പിക്കുന്നു.<ref>മത്തായി എഴുതിയ സുവിശേഷം|മത്തായി]] 28:9; [[യോഹന്നാൻ എഴുതിയ സുവിശേഷം|യോഹന്നാൻ]] 20:11-18</ref>
 
മഗ്ദലനമറിയം ഒരു [[വേശ്യ|വേശ്യ]] ആയിരുന്നുവെന്നും, [[യേശു|യേശുവിനെ]] തൈലാഭിഷേകം ചെയ്ത ഭക്തസ്ത്രീയും മരണത്തിൽ നിന്ന് [[യേശു]] ഉയിർപ്പിച്ച ലാസറിന്റെ സഹോദരി ബെഥനിയിലെ മറിയവും അവളായിരുന്നെന്നും മറ്റുമുള്ള പിൽക്കാലത്തെ സാമാന്യസങ്കല്പങ്ങൾക്ക് [[സുവിശേഷങ്ങൾ|സുവിശേഷങ്ങളിൽ]] തെളിവൊന്നുമില്ല. [[യേശു]] 'മഗ്ദലന'-യിൽ നിന്ന് ഏഴു ദുരാത്മാക്കളെ പുറത്താക്കിയതായി [[ലൂക്കാ എഴുതിയ സുവിശേഷം|ലൂക്കായുടെ സുവിശേഷത്തിൽ]] പറയുന്നുണ്ട്. എന്നാൽ ഈ പരാമർശം, യേശുസംഘത്തിലെ അംഗങ്ങൾ ആയിരിക്കുകയും യേശു സൗഖ്യപ്പെടുത്തുകയും യേശുവിന്റെ ദൗത്യത്തിനു വേണ്ട ഭൗതികസഹായങ്ങൾ ചെയ്യുകയും ചെയ്ത ഒരുകൂട്ടം സ്ത്രീകളുടെ കാര്യം പറയുന്നതിനിടെയാണ്. യേശുസംഘത്തെ സാമ്പത്തികമായി സഹായിച്ചിരുന്ന സ്ത്രീ അനുയായികളിൽ ഒരുവളായിരുന്നിരിക്കാം മഗ്ദലനമറിയം.<ref name = "oxford">മഗ്ദലനമറിയം, ഓക്സ്ഫോർഡ് ബൈബിൾ സഹകാരി (പുറം 499)</ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1378329" എന്ന താളിൽനിന്ന് ശേഖരിച്ചത്