"വിത്തുവിതരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഒരു മാതൃസസ്യത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 11:
വിത്തുവിതരണം കൊണ്ട് അനവധി പ്രയോജനങ്ങൾ ഓരോ ഇനം സസ്യങ്ങൾക്കും ഉണ്ടാകുന്നുണ്ട്. മാതൃസസ്യത്തിൽ നിന്നും ദൂരെയായി നിക്ഷേപിക്കപ്പെടുന്ന വിത്തുകൾ പ്രതികൂലാവസ്ഥകളെ തരണം ചെയ്ത് അതിജീവിക്കാനുള്ള സാധ്യത കൂടുതലാണ്. കൂട്ടമായി വളരുന്ന ഒരേ ഇനം സസ്യവർഗ്ഗങ്ങളെ തേടുന്ന സസ്യഭോജികളും രോഗാണുക്കളും മാതൃവൃക്ഷത്തിനു ചുറ്റുവട്ടത്തായി വളരുന്ന തൈച്ചെടികളെ ലക്ഷ്യമാക്കിയേക്കാം.[1] മാതൃവൃക്ഷങ്ങളുടെ ചുവട്ടിൽ വളർന്നുവരുന്ന തൈച്ചെടികളും, അതേ ഇനത്തിൽ പെട്ട വലിയ വൃക്ഷങ്ങളും തമ്മിൽ അതിജീവനത്തിനായി പരസ്പരം മത്സരിക്കുവാനും നശീച്ചുപോകുവാനും സാധ്യതകൂടുതലാണ്.
അതാതു സസ്യജാലങ്ങൾക്ക് അനുയോജ്യമായ വാസസ്ഥലങ്ങൾ (habitat) കണ്ടെത്തി അവിടെ വളർന്നുവരുവാനുള്ള അവസരവും വിത്തുവിതരണം മൂലം കൈവരുന്നു.
 
== വിവിധമാർഗങ്ങൾ ==
 
വിത്തുവിതരണത്തിനായി ഒരു സസ്യം സ്വീകരിക്കുന്ന മാർഗ്ഗങ്ങളെ സ്വാശ്രയവിത്തുവിതരണം (autochory) എന്നും പരാശ്രയവിത്തുവിതരണം (allochory) എന്നും രണ്ടു വിഭാഗങ്ങളായി തിരിക്കാം. ഒരു സസ്യവർഗ്ഗത്തിനു സ്വതവേയുള്ള ഒരു പ്രത്യേകതകൊണ്ട് വിത്തുവിതരണം സാധ്യമാക്കുന്നതിനെയാണ് സ്വാശ്രയവിത്തുവിതരണം എന്നു വിളിക്കുന്നത്. ഇതിനു പകരം പ്രകൃതിയിലുള്ള മറ്റു ബാഹ്യശക്തികളുടെ സഹായത്താൽ വിത്തുവിതരണം നടത്തുന്നതിനെ പരാശ്രയവിത്തുവിതരണം എന്നുവിളിക്കുന്നു.
 
=== സ്വാശ്രയ വിത്തുവിതരണ മാർഗ്ഗങ്ങൾ===
 
'''ഭൂഗുരുത്വാകർഷണം :''' ഈ രീതിയിലുള്ള വിത്തുവിതരണത്തെ Barochory എന്നുവിളിക്കുന്നു. ഒരു സസ്യത്തിൽ നിന്ന് പാകമായ ഫലം (fruit) ഭൂഗുരുത്വാകർഷണത്തിന്റെ ഭാഗമായി നിലത്തുപതിക്കുന്നു. ഫലത്തിൽ നിന്നു വേർപെടുന്ന വിത്ത് ജന്തുക്കളുടെയോ, വെള്ളം, വായു എന്നിവയുടെ സഹായത്താലോ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റപ്പെടുന്നു. ഉദാഹരണങ്ങൾ, ചക്ക, ആപ്പിൾ, തേങ്ങ.
 
'''പൊട്ടിത്തെറിക്കൽ :''' ചില സസ്യങ്ങളുടെ ഫലങ്ങൾ പാകമായി ഉണങ്ങിക്കഴിഞ്ഞാൽ സ്വയം പൊട്ടിത്തെറിക്കുകയും, അവയിൽനിന്ന് വിത്തുകൾ മാതൃസസ്യത്തിൽ നിന്നും ദൂരേക്ക് തെറിച്ചു പോവുകയും ചെയ്യും. ഉദാഹരണങ്ങൾ റബ്ബർ, പയറുവർഗ്ഗങ്ങൾ.
 
=== പരാശ്രയ വിത്തുവിതരണ മാർഗ്ഗങ്ങൾ ===
 
'''പക്ഷിമൃഗാദികളുടെ സഹായത്താൽ :''' പക്ഷിമൃഗാദികളുടെ സഹായത്താൽ നടക്കുന്ന വിത്തുവിതരണത്തെ Zoochory എന്നു വിളിക്കുന്നു. പലവിധമാർഗ്ഗങ്ങൾ ഈ രീതിയിൽ വിത്തുവിതരണം നടത്താനായി സസ്യങ്ങൾ ഉപയോഗിക്കുന്നു.
 
1. മാധുര്യമേറിയ പഴങ്ങൾ മുഖേന: ഈ രീതിയിൽ വിത്തുവിതരണം നടത്തുന്ന സസ്യങ്ങൾക്ക് വളരെ മാധുര്യമേറീയതും, മാംസളവുമായ പഴങ്ങൾ ഉണ്ടാവും. ഈ പഴങ്ങൾക്കുള്ളിൽ കട്ടിയുള്ള തോടുകളോടു കൂടിയ വിത്തുകൾ കാണപ്പെടുന്നു. ഉദാഹരണങ്ങൾ : പേരയ്ക്ക, പപ്പായ. ഈ സസ്യങ്ങളുടെ പാകമായ പഴം പക്ഷികളോ ജന്തുക്കളോ ഭക്ഷിക്കുമ്പോൾ വിത്തുകളും ഈ ജന്തുക്കളുടെ ദഹനവ്യവസ്ഥയിലേക്ക് കടക്കുന്നു. എന്നാൽ കട്ടിയുള്ള തോടൂകൾ ഉള്ള ഈ വിത്തുകൾ ദഹനത്തിനു വിധേയമാവുകയില്ല. ഇവയെ ഭക്ഷിച്ച ജീവി മറ്റൊരു സ്ഥലത്ത് വിസർജ്ജനം നടത്തുമ്പോൾ, ഒപ്പം ഈ വിത്തുകളും അവിടെ നിക്ഷേപിക്കപ്പെടുന്നു.
 
2. പശിമ, മുള്ളുകൾ, കൊളുത്തുകൾ : ഈ രീതിയിൽ വിത്തുവിതരണം നടത്തുന്ന സസ്യങ്ങളുടെ വിത്തുകൾക്ക് അവയുടെ വാഹകരായി വർത്തിക്കുന്ന ജീവികളുടെമേൽ പറ്റിപ്പിടിക്കാനായി വിവിധതരം അഡാപ്റ്റേഷനുകൾ ഉണ്ടായിരിക്കും. ഇത്തിൾ കായ പോലുള്ള വിത്തുകൾക്ക് മുകളിൽ വളരെ പശപശപ്പുള്ള ഒരു വസ്തുവുണ്ട്. ഇത്തിൾക്കായ തിന്നുന്ന പക്ഷികളുടെ ചുണ്ടിൽ ഈ വിത്തുകൾ ഒട്ടിപ്പിടിക്കുന്നു. മറ്റൊരു മരത്തിൽ ചെന്നിരുന്ന് ഈ പക്ഷി അതിന്റെ ചുണ്ട് അതിന്റെ ശിഖരങ്ങളിൽ ഉരുമ്മി പറ്റിപ്പിടിച്ച വിത്തിനെ മാറ്റുമ്പോൾ, ആ വിത്തിനു അവിടെ വളരാനുള്ള സാധ്യത ലഭിക്കുന്നു. വിത്തുകളിൽ കാണുന്ന മറ്റൊരു രീതിയിലെ അഡാപ്‌റ്റേഷനാണ് മുള്ളുകളും കൊളുത്തുകളും. ഈ രീതിയിൽ വിത്തുവിതരണം നടത്തുന്ന സസ്യങ്ങളുടെ വിത്തുകൾക്ക് വളരെ എളുപ്പത്തിൽ മറ്റു ജന്തുക്കളുടെ മേൽ പറ്റിപ്പിടിക്കാൻ സാധ്യമാവുന്ന തരത്തിൽ മുള്ളുകളും കൊളുത്തുകളും അവയുടെ പുറം ചട്ടയിൽ ഉണ്ടാവും. ഉദാഹരണം സ്നേഹപ്പുല്ല്. സ്നേഹപ്പുല്ലിന്റെ വിത്ത് മനുഷ്യരുടെ വസ്ത്രങ്ങൾ, ആട് പശു തുടങ്ങിയ ജന്തുക്കളുടെ രോമക്കുപ്പായങ്ങൾ തുടങ്ങീയവയിൽ പെട്ടന്ന് പറ്റിപ്പിടിക്കും. മറ്റൊരു സ്ഥലത്ത് വച്ച് ഈ വിത്തുകളെ പെറുക്കിമാറ്റുകയോ, ജന്തുക്കൾ ഉരസിമാറ്റുകയോ ചെയ്യുമ്പോൾ അവിടെ അവയ്ക്ക് വളർന്നു വരാൻ സാഹചര്യം ലഭിക്കുന്നു.
"https://ml.wikipedia.org/wiki/വിത്തുവിതരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്