"സുഭദ്ര ജോഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3:
 
==ജീവിതരേഖ==
[[പാകിസ്താൻ|പാകിസ്ഥാനിലെ]] [[സിയാൽകോട്ട്|സിയാൽകോട്ടിൽ]] ജനിച്ച ജോഷി [[ജയ്‌പൂർ]], [[ലാഹോർ]], [[ജലന്ധർ]] എന്നിവിടങ്ങളിലായി അവരുടെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ലാഹോറിലെ [[ഫോർമാൻ ക്രിസ്ത്യൻ കോളേജിൽ]] നിന്ന് ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. കോളേജിൽ പഠിക്കുന്ന കാലത്ത് [[ഗാന്ധിജി]]യുടെ നേതൃത്വത്തിൽ ആക്രുഷ്ടയവുകയും, വാർധയിലെ അദ്ദേഹത്തിൻറെ ആശ്രമം സന്ദർശിക്കുകയും ചെയ്തു. [[ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം|ക്വിറ്റ്‌ ഇന്ത്യ സമര]] വേളയിൽ [[അരുണ ആസഫ് അലി|അരുണ ആസഫ് അലിക്കൊപ്പം]] പ്രവർത്തിക്കുകയും, ഡൽഹിയിൽ ഒളിവിൽ താമസിക്കവെ 'ഹമാര സംഗ്രാം' എന്ന പ്രസിദ്ധീകരണത്തിൻറെ പത്രാധിപ സ്ഥാനം വഹിക്കുകയും ചെയ്തു. പിന്നീട് അറസ്റ്റ് ചെയ്യപെടുകയും ലാഹോർ വനിതാ ജയിലിൽ തടവനുഷ്ടിക്കുകയും ചെയ്തു.
 
[[ഇന്ത്യാവിഭജനം|ഭാരതത്തിൻറെ വിഭജനത്തെ]] തുടർന്നുണ്ടായ സാമുദായിക ലഹളകളെ നേരിടാനായി 'ശാന്തി ദൾ' എന്ന സംഘടനയ്ക്ക് രൂപം നൽകുകയും പാകിസ്ഥാനിൽ നിന്നുള്ള അഭയാർഥികളുടെ പുനരധിവാസത്തിനായി പ്രവർത്തിക്കുകയും ചെയ്തു.
വരി 9:
മതനിരപേക്ഷതയുടെ ശക്തയായ വക്താവായിരുന്ന സുഭദ്ര ജോഷി മതസൌഹാർദത്തിനായി എക്കാലവും നിലകൊണ്ടു. സ്വാതന്ത്ര്യത്തിനു ശേഷമുണ്ടായ വ്യാപകമായ ആദ്യ വർഗീയ ലഹളകൾ 1961 - ഇൽ [[മധ്യപ്രദേശ്‌|മധ്യപ്രദേശിലെ]] [[സാഗർ ജില്ലയിൽ]] സംഭവിച്ചപ്പോൾ അവർ അവിടെ പല മാസങ്ങൾ ചിലവഴിച്ചു. വർഗീയതയെ ചെറുക്കുവാനായി 'സാമ്പ്രദായികത വിരോധി കമ്മിറ്റി' 1962 ലും, 'സെകുലർ ഡെമോക്രസി' എന്ന പ്രസിദ്ധീകരണം 1968 ലും സ്ഥാപിച്ചു. 1971 -ൽ ഇതേ ലക്ഷ്യവുമായി 'കൌമീ ഏകത ട്രസ്റ്റിനു' രൂപം നൽകി.
 
1952 -നും 1977 -നും മദ്ധ്യേ ബലരാംപൂർ, [[[[ചാന്ദ്നി ചൗക്ക്|ചാന്ദ്നി ചൗക്ക്]] എന്നീ മണ്ഡലങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് നാല് വട്ടം [[ലോക് സഭ]]യിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സ്പെഷ്യൽ മാര്യേജ് ആക്ട്‌, [[ബാങ്കുകളുടെ ദേശസാൽക്കരണം]], [[അലിഗഡ് മുസ്ലിം യൂനിവേഴ്‍സിറ്റി|അലിഗഡ് സർവകലാശാല]] ഭേദഗതി നിയമം എന്നിവ പാർലമെൻറ് പാസാക്കുന്നതിൽ നേതൃത്വം നൽകി. സി.ആർ.പീ.സി ഭേദഗതിയിലൂടെ മത സ്പർദ്ധയോ, സാമുദായിക സംഘർഷമോ പ്രോത്സാഹിപ്പിക്കുന്ന നടപടികൾ ശിക്ഷാർഹമായ ക്രിമിനൽ കുറ്റങ്ങളാക്കിയത് സുഭദ്ര ജോഷിയുടെ പാർലമെൻററി ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി.
 
ഒക്ടോബർ 2003 ഇൽ 86 - ആം വയസിൽ അവർ നിര്യാതയായി. രാജീവ് ഗാന്ധി സദ്ഭാവന പുരസ്കാര ജേതാവായിരുന്നു. സുഭദ്ര ജോഷിയെ അനുസ്മരിക്കുന്നതിനായി 2011 -ഇൽ ഭാരത സർക്കാർ അവരുടെ ജന്മ ദിനത്തിൽ പ്രത്യേക തപാൽ സ്റ്റാമ്പ്‌ പുറത്തിറക്കുകയുണ്ടായി.
"https://ml.wikipedia.org/wiki/സുഭദ്ര_ജോഷി" എന്ന താളിൽനിന്ന് ശേഖരിച്ചത്