"സുഭദ്ര ജോഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യാറ്റ്...
വരി 7:
[[ഇന്ത്യാവിഭജനം|ഭാരതത്തിൻറെ വിഭജനത്തെ]] തുടർന്നുണ്ടായ സാമുദായിക ലഹളകളെ നേരിടാനായി 'ശാന്തി ദൾ' എന്ന സംഘടനയ്ക്ക് രൂപം നൽകുകയും പാകിസ്ഥാനിൽ നിന്നുള്ള അഭയാർഥികളുടെ പുനരധിവാസത്തിനായി പ്രവർത്തിക്കുകയും ചെയ്തു.
 
മതനിരപേക്ഷതയുടെ ശക്തയായ വക്താവായിരുന്ന സുഭദ്ര ജോഷി മതസൌഹാർദത്തിനായി എക്കാലവും നിലകൊണ്ടു. സ്വാതന്ത്ര്യത്തിനു ശേഷമുണ്ടായ വ്യാപകമായ ആദ്യ വർഗീയ ലഹളകൾ 1961 - ഇൽ [[മധ്യ പ്രദേശിലെമധ്യപ്രദേശ്‌|മധ്യപ്രദേശിലെ]] [[സാഗർ ജില്ലയിൽ]] സംഭവിച്ചപ്പോൾ അവർ അവിടെ പല മാസങ്ങൾ ചിലവഴിച്ചു. വർഗീയതയെ ചെറുക്കുവാനായി 'സാമ്പ്രദായികത വിരോധി കമ്മിറ്റി' 1962 ലും, 'സെകുലർ ഡെമോക്രസി' എന്ന പ്രസിദ്ധീകരണം 1968 ലും സ്ഥാപിച്ചു. 1971 -ൽ ഇതേ ലക്ഷ്യവുമായി 'കൌമീ ഏകത ട്രസ്റ്റിനു' രൂപം നൽകി.
 
1952 -നും 1977 -നും മദ്ധ്യേ ബലരാംപൂർ, [[[[ചാന്ദ്നി ചൌക്ക്ചൗക്ക്|ചാന്ദ്നി ചൗക്ക്]] എന്നീ മണ്ഡലങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് നാല് വട്ടം [[ലോക് സഭ]]യിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സ്പെഷ്യൽ മാര്യേജ് ആക്ട്‌, [[ബാങ്കുകളുടെ ദേശസാൽക്കരണം]], [[അലിഗഡ് സർവകലാശാല]] ഭേദഗതി നിയമം എന്നിവ പാർലമെൻറ് പാസാക്കുന്നതിൽ നേതൃത്വം നൽകി. സി.ആർ.പീ.സി ഭേദഗതിയിലൂടെ മത സ്പർദ്ധയോ, സാമുദായിക സംഘർഷമോ പ്രോത്സാഹിപ്പിക്കുന്ന നടപടികൾ ശിക്ഷാർഹമായ ക്രിമിനൽ കുറ്റങ്ങളാക്കിയത് സുഭദ്ര ജോഷിയുടെ പാർലമെൻററി ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി.
 
ഒക്ടോബർ 2003 ഇൽ 86 - ആം വയസിൽ അവർ നിര്യാതയായി. രാജീവ് ഗാന്ധി സദ്ഭാവന പുരസ്കാര ജേതാവായിരുന്നു. സുഭദ്ര ജോഷിയെ അനുസ്മരിക്കുന്നതിനായി 2011 -ഇൽ ഭാരത സർക്കാർ അവരുടെ ജന്മ ദിനത്തിൽ പ്രത്യേക തപാൽ സ്റ്റാമ്പ്‌ പുറത്തിറക്കുകയുണ്ടായി.
"https://ml.wikipedia.org/wiki/സുഭദ്ര_ജോഷി" എന്ന താളിൽനിന്ന് ശേഖരിച്ചത്