"ജലന്ധർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
('ജലന്ധർ നഗരം പഞ്ചാബ് പ്രവിശ്യയിലെ ജലന്ധർ ജി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
ജലന്ധർ നഗരം [[പഞ്ചാബ്]] പ്രവിശ്യയിലെ ജലന്ധർ ജില്ലയുടെ ആസ്ഥാന കേന്ദ്രമാണ്. പഞാബിന്റെ തലസ്ഥാനമായ [[ചണ്ഡിഗഡ്]] പട്ടണത്തിനു 144 കിലോമീറ്റർ വടക്ക് പടിഞ്ഞാറായി സ്ഥിതി കൊള്ളുന്ന ജലന്ധർ ഒരു മുനിസിപൽ കോർപറേഷൻ കൂടിയാണ്. 2011 -ലെ [[കാനേഷുമാരി]] പ്രകാരം ജലന്ധറിന്റെ ജനസംഖ്യ 8, 73, 725 -ഉം, [[സാക്ഷരത]] 85.46 ശതമാനവുമാണ്.
 
[[മഹാഭാരതം|മഹാഭാരതത്തിൽ ]]പ്രസ്ഥാല എന്ന പേരിൽ ജലന്ധർ അറിയപ്പെടുന്നു. [[ബിയാസ് നദി|ബിയാസ്]], [[സത്‌ലജ് നദി|സത് ലജ്]] നദികൾക്കിടയിലെ ജലന്ധർ ദോബ് ഈ നഗരത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. സ്വാതന്ത്ര്യലബ്ധിക്കു ശേഷം ചണ്ടിഗഡ് നിർമിതമാകുന്നത്‌ വരെ പഞ്ചാബിന്റെ തലസ്ഥാനമായിരുന്നു ജലന്ധർ
.
പഞ്ചാബിലെ പ്രധാന വ്യാവസായിക നഗരങ്ങളിൽ ഒന്നാണ് ജലന്ധർ . കായിക സാമഗ്രികളുടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഉത്പാദക നഗരമായി ജലന്ധറിനെ വിശേഷിപ്പിക്കാറുണ്ട്. [[ഹോക്കി]], [[ക്രിക്കറ്റ്‌]], [[ഗോൾഫ്]] എന്നീ കായികങ്ങളിൽ ഒട്ടേറെ പ്രമുഖരെ സൃഷ്ട്ടിച്ച നഗരം കൂടിയാണ് ജലന്ധർ . 1970 കളിലെ [[ഹരിതവിപ്ലവം|ഹരിത വിപ്ലവത്തിന്]] ശേഷം ജലന്ധർ പഞ്ചാബിന്റെ കാർഷിക മേഖലയുടെ സിരാകേന്ദ്രമായി മാറി.
52

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1377818" എന്ന താളിൽനിന്ന് ശേഖരിച്ചത്