"ഭാരതപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 82:
ഭാരതപ്പുഴയുടെ കടലിനോടു ചേർന്നുള്ള ഒരു ചെറിയ ഭാഗമൊഴിച്ച് മറ്റുഭാഗങ്ങൾ നദീജല ഗതാഗതത്തിന് അനുയോജ്യമല്ല. 6,186 ചതുരശ്ര കിലോമീറ്റർ വ്യാപ്തിയുള്ള ഭാരതപ്പുഴയുടെ നദീതടം കേരളത്തിലെ എല്ലാ നദീതടങ്ങളിലും വെച്ച് വലുതാണ്. ഇതിന്റെ മൂന്നിൽ രണ്ടു ഭാഗത്തെക്കാൾ അൽപ്പം കൂടുതൽ (4400 ച.കി.മീ) കേരളത്തിലും ബാക്കി (1786 ച.കി.മീ) തമിഴ്‌നാട്ടിലുമാണ്. വലിയ നദീതടമുണ്ടെങ്കിലും കേരളത്തിലെ മറ്റു നദികളെ അപേക്ഷിച്ച് ഭാരതപ്പുഴക്ക് ഒഴുക്കുകുറവാണ്. പുഴയുടെ ഒരു വലിയ ഭാഗവും അധികം [[മഴ|മഴലഭിക്കാത്ത]] ഭൂപ്രദേശങ്ങളിലൂടെ ഒഴുകുന്നതാണ് (തമിഴ്‌നാട്ടിലും പാലക്കാട്ടിലും) ഇതിനു കാരണം. സ്വാതന്ത്ര്യലബ്ധിക്കുശേഷം പുഴയ്ക്കു കുറുകെ പല അണക്കെട്ടുകളും കെട്ടിയതും ഭാരതപ്പുഴയുടെ ഒഴുക്ക് കുറച്ചു. ഇന്ന് വേനൽക്കാലത്ത് പുഴയുടെ പല ഭാഗങ്ങളിലും ഒട്ടും തന്നെ ഒഴുക്കില്ല.
 
കേരളത്തിലൂടെ ഒഴുകുന്ന ഏറ്റവും വലിയ നദിയാണ് നിള. അതേ സമയം പൂർണ്ണമായും കേരളത്തിലൂടെ ഒഴുകുന്ന ഏറ്റവും വലിയ നദി [[പെരിയാർ]] ആണ്.
ഭാരതപ്പുഴ പല നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും ജീവനാഡിയാണ്. [[പാലക്കാട്]], [[പറളി]], [[കിള്ളിക്കുറിശ്ശിമംഗലം]], [[ഒറ്റപ്പാലം]], [[ഷൊർണ്ണൂർ]], [[പട്ടാമ്പി]], [[തൃത്താല]], [[വരണ്ട്കുറ്റിക്കടവ്]] ,[[തിരുവേഗപ്പുറ]], [[കുടല്ലൂർ]], [[പള്ളിപ്പുറം]],[[കുറ്റിപ്പുറം]], [[കുമ്പിടി]] എന്നിവ ഭാരതപ്പുഴ ഒഴുകുന്ന പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഉൾപ്പെടും. [[പള്ളിപ്പുറം]] പട്ടണം ഉൾക്കൊള്ളുന്ന [[പരുതൂർ|പരുതൂർ ഗ്രാമം]] [[തൂതപ്പുഴ|തൂതപ്പുഴയുടെയും]] ഭാരതപ്പുഴയുടെയും സംഗമസ്ഥാനത്താണ്. [[മായന്നൂർ|മായന്നൂരിൽ]] വച്ച് ഗായത്രിപ്പുഴ ഭാരതപ്പുഴയിൽ ലയിക്കുന്നു.
 
== ജലസേചനം-ഗതാഗതം ==
ഭാരതപ്പുഴക്കു കുറുകെ ആറ് [[അണക്കെട്ട്|അണക്കെട്ടുകൾ]] ഇപ്പോൾ നിലവിലുണ്ട്. പുതിയ രണ്ട് അണക്കെട്ടുകളുടെ പണി പുരോഗമിക്കുന്നു. ഭാരതപ്പുഴയുടെയും ഉപശാഖകളുടെയും കുറുകെ കെട്ടിയ അണക്കെട്ടുകളിൽ ഏറ്റവും വലുത് [[മലമ്പുഴ]] [[മലമ്പുഴ ഡാം|ഡാമാണ്]]. ഭാരതപ്പുഴയിലെ മറ്റ് അണക്കെട്ടുകൾ: [[വാളയാർ ഡാം]], [[മംഗലം അണക്കെട്ട്|മംഗലം ഡാം]], [[പോത്തുണ്ടി ഡാം]], [[മീങ്കാര ഡാം]], [[ചുള്ളിയാർ ഡാം]]. മിക്കവാറും എല്ലാ അണക്കെട്ടുകളും [[ജലസേചനം|ജലസേചനത്തിനു]] മാത്രമുള്ളവ ആണ്. 773 ച.കി.മീ ഭൂപ്രദേശത്തിന് ഈ ജലസേചന പദ്ധതികൾ [[ജലം]] പകരുന്നു. [[കാഞ്ഞിരപ്പുഴ ഡാം|കാഞ്ഞിരപ്പുഴ ഡാമും]] [[ചിറ്റൂർ ഡാം|ചിറ്റൂർ ഡാമും]] ഇന്ന് നിർമ്മാണത്തിലാണ്. ഈ അണക്കെട്ടുകൾ കൂടി പൂർത്തിയാവുമ്പോൾ മൊത്തം ജലസേചനം നടത്തുന്ന ഭൂപ്രദേശം 542 ച.കി.മീ കൊണ്ട് വർദ്ധിക്കും.
ഭാരതപ്പുഴയ്ക്കു കുറുകെ വെള്ളീയാങ്കല്ലിൽ ഒരു പുതിയ തടയണപ്പാലം അടുത്തകാലത്തായി നിർമ്മിച്ചിട്ടുണ്ട്. പള്ളിപ്പുറവും തൃത്താലയുമായി ഈ പാലം ബന്ധിപ്പിക്കുന്നു. ഇത് ഭാരതപ്പുഴയ്ക്കു കുറുകെ ഇത്തരത്തിലുള്ള ഏറ്റവും വലിയ പാലമാണ്. ഇതോടെ തൃശ്ശൂരിൽ നിന്നും കോഴിക്കോട്ടേക്കുള്ള ദൂരത്തിൽ 10 കിലോമീറ്ററോളം കുറവ് വന്നു . ഭാരതപ്പുഴക്കു കുറുകെയുള്ളതിൽ വച്ച് ഏറ്റവും നീളം കൂടിയ പാലമായപാലമാണ് മായന്നൂർ പാലം ഈയിടെ ഉദ്ഘാടനം ചെയ്തു. ഒരു കിലോമീറ്ററോളം നീളം ഉള്ള ഈ പാലം ഒരേ സമയം ഭാരതപ്പുഴയേയും പാലക്കട്‌-ഷൊർണൂർ റെയിൽപ്പാതയേയും മറികടക്കുന്നു. ഈ പാലം വന്നതോടെ [[തൃശ്ശൂർ|തൃശ്ശൂരിൽ]] നിന്നും [[ഒറ്റപ്പാലം|ഒറ്റപ്പാലത്തേക്കുള്ള]] ദൂരത്തിൽ 6 കിലോമീറ്ററോളം കുറവ് വന്നു.[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] പൊന്നാനിക്കു സമീപത്തുള്ള ചമ്രവട്ടത്ത്[[ചമ്രവട്ടം ഒരുറെഗുലേറ്റർ തടയണപ്പാലംകം അവസാനഘട്ടബ്രിഡ്ജ്|ചമ്രവട്ടത്തുള്ള നിർമ്മാണത്തിലാണ്. ഇത്തടയണപ്പാലം]] [[പൊന്നാനി|പൊന്നാനിയേയും]] [[തിരൂർ|തിരൂരിനേയും]] കുറഞ്ഞ ദൂരത്തിൽ ബന്ധിപ്പിക്കുന്നു. കൂടാതെ [[കൊച്ചി]]-[[കോഴിക്കോട്]] ദൂരം 40 കിലോമീറ്ററോളം കുറക്കാനും ഈ പാലം സഹായിക്കുന്നു.
 
== സാംസ്കാരിക പ്രാധാന്യം ==
കേരളസംസ്കാരത്തിനകേരളസംസ്കാരത്തിന് ഏറ്റവും സംഭാവൻസംഭാവന നൽകുന്ന നദി. കേരളപൈതൃകത്തിന്രെ പര്യായമായ നദി. [[വള്ളത്തോൾ നാരായണമേനോൻ|വള്ളത്തോൾ]] നിളയെ സ്തുതിക്കുന്നു
 
 
വരി 106:
സിനിമകളിൽ ഈ പ്രദേശം വളരെയധികം രംഗങ്ങളിൽ ദ്രുശ്യവൽകരിയ്ക്കപ്പെടുന്നു. ചരിത്രകാരന്മാരുടെ
നിഗമനത്തിൽ മഹേന്ദ്രപല്ലവൻ ചക്രവർത്തിയുടെ കാലഘട്ടത്തിൽ തദ്ദേശത്ത് നിന്നും ഒരു സാംസ്കാരിക പാലായനം നടന്നിട്ടുണ്ടാകണം എന്നാണ്. ഒഴുക്കു നിലയ്ക്കാത്ത നിള, കുളിയും ജപനിഷ്ഠയുമുള്ള ഒരു ജനതയെ ഇങ്ങോട്ട് ആകർഷിച്ചിരിയ്ക്കാം. അങ്ങനെ കലാപാരമ്പര്യമുള്ളവരുടെ ജനവാസം ഇവിടെ ഇരു കരകളിലുമായി ഉടലെടുത്തിരിയ്ക്കണം. അവരുടെ പിന്തലമുറക്കാരും താവഴികളുമായി ഒരു കൂട്ടം കലാസാഹിത്യനിപുണന്മാർ അങ്ങനെ ഈ മണ്ണിൽ പിറവി കൊണ്ടു. [[കുഞ്ചൻ നമ്പ്യാർ]], [[തുഞ്ചത്തെഴുത്തച്ഛൻ]] മുതൽ പല ആധുനിക എഴുത്തുകാരും ഭാരതപ്പുഴയുടെ തീരത്താണ് ജനിച്ചുവളർന്നത്. [[എം.ടി. വാസുദേവൻ നായർ]], [[എം. ഗോവിന്ദൻ]], [[വി.കെ.എൻ.]] തുടങ്ങിയവർ ഈ ഗണത്തിൽ പെടുന്നു.
കേരളത്തിലെ രംഗ-നാട്യ [[കല|കലകളുടെ]] കേദാരമായ [[കേരള കലാമണ്ഡലം]] ഭാരതപ്പുഴയുടെ തീരത്തായി സ്ഥിതിചെയുന്നു. . ഭാരതപ്പുഴയുടെ അടുത്തുള്ള[[തിരുവില്വാമല|തിരുവില്വാമലയിലെ]] [[ഐവർ മഠം]] [[ഹിന്ദു|ഹിന്ദുക്കളുടെ]] ഒരു വിശുദ്ധമായ ശ്മശാനമാണ്. ഭാരതപ്പുഴയുടെ തീരത്ത് ദഹിപ്പിക്കുന്നവർക്ക് മോഷം ലഭിക്കുമെന്നാണ് പഴമൊഴി. [[കർക്കിടക വാവ്|കർക്കിടക വാവിന്]] പിതൃക്കൾക്ക് മക്കൾ [[പിതൃതർപ്പണം]] നടത്തുന്ന സ്ഥലങ്ങളിൽ പ്രധാനമാണ് നിളാതീരം. ഭാരതപ്പുഴയുടെ തീരത്ത് ദഹിപ്പിച്ച പ്രശസ്തരിൽ [[ഒ.വി. വിജയൻ|ഒ.വിവിജയനും]] [[വി.കെ.എൻ|വി.കെ.എന്നും]] ഉൾപ്പെടുന്നു. ഭാരതപ്പുഴയുടെ തീരങ്ങളിലൂടെ [[നിത്യകന്യകയെത്തേടി]]അലഞ്ഞ [[പി. കുഞ്ഞിരാമൻ നായർ|പി കുഞ്ഞിരാമൻ നായർ]] ഒരു പ്രതീകമായി അവശേഷിക്കുന്നു. കേരളത്തിന്രെ സാംസ്കാരിക കേന്ദ്രങ്ങളായി അറിയപ്പെടുന്ന [[തിരുവിൽവാമലതിരുവില്വാമല ഗ്രാമപഞ്ചായത്ത്|തിരുവില്വാമല]], [[ഒറ്റപ്പാലം]], [[ഷൊർണൂർ]], [[പട്ടാമ്പി]], [[കുറ്റിപ്പുറം]], [[തിരുനാവാതിരുനാവായ]], [[തുഞ്ചൻ പറമ്പ്]] എന്നിവയെല്ലാം നിളാതീരത്താൺനിളാതീരത്താണ്.
 
== പോഷകനദികൾ ==
"https://ml.wikipedia.org/wiki/ഭാരതപ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്