"ലാറ്ററൻ ഉടമ്പടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'1929-ൽ ഇറ്റലി സർക്കാരും [[റോമൻ കത്തോലിക്കാ സഭ|റോ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

14:21, 2 ഓഗസ്റ്റ് 2012-നു നിലവിലുണ്ടായിരുന്ന രൂപം

1929-ൽ ഇറ്റലി സർക്കാരും റോമൻ കത്തോലിക്കാസഭയുടെ കേന്ദ്രനേതൃത്വവും ഒപ്പുവച്ച ഒരു രേഖയാണ് ലാറ്ററൻ ഉടമ്പടി. പത്തൊൻപതാം നൂറ്റാണ്ടിലെ ഇറ്റാലിയൻ ദേശീയതയുടെ വളർച്ചയെ തുടർന്ന് 1860-70-കളിൽ കത്തോലിക്കാ സഭയുടെ ഭരണകേന്ദ്രമായ റോം ഉൾപ്പെടെ ഇറ്റലിയിലെ പാപ്പാ ഭരണപ്രദേശങ്ങളുടെ ആധിപത്യം മാർപ്പാപ്പായ്ക്ക് നഷ്ടമായതിനെ തുടർന്ന് കത്തോലിക്കാ സഭയ്ക്കും ഇറ്റാലിയൻ രാഷ്ട്രത്തിനും ഇടയിൽ അറുപതു വർഷത്തോളമായി നിലനിന്നിരുന്ന രാഷ്ട്രീയപ്രതിസന്ധി അവസാനിപ്പിച്ച ഒത്തുതീർപ്പായിരുന്നു ഈ രേഖ. മുസ്സോളിനിയുടെ നേതൃത്വത്തിലുള്ള ഇറ്റലിയിലെ ഫാസിസ്റ്റ് സർക്കാരും മാർപ്പാപ്പയുടെ നേതൃത്വത്തിലുള്ള കത്തോലിക്കാ സഭയുടെ 'തിരുസിംഹാസനവും' (Holy See) അംഗീകരിച്ച ഈ രേഖ 1929 ഫെബ്രുവരി 11-ന് ഇറ്റാലിയൻ പാർലമെന്റ് അംഗീകരിച്ചു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഇറ്റലിയിൽ അധികാരത്തിൽ വന്ന ജനാധിപത്യ ഭരണകൂടങ്ങളും ഈ സന്ധി പിന്തുടർന്നു. 1947-ൽ ഈ ഉടമ്പടി ഇറ്റാലിയൻ ഭരണഘടനയിൽ ഉൾപ്പെടുത്തി.[1]

റോമിന്റെ ഭാഗമായ വത്തിക്കാൻ നഗരരാഷ്ട്രത്തിന്മേലുള്ള മാർപ്പാപ്പായുടെ പരമാധികാരം അംഗീകരിക്കുകയും ഇറ്റലിയും വത്തിക്കാനും തമ്മിലുള്ള ബന്ധത്തെ നിർണ്ണയിക്കുന്ന വ്യവസ്ഥകൾ നിശ്ചയിക്കുകയുമാണ് ലാറ്ററൻ ഉടമ്പടി പ്രധാനമായും ചെയ്തത്.

അവലംബം

  1. Constitution of Italy, article 7
"https://ml.wikipedia.org/w/index.php?title=ലാറ്ററൻ_ഉടമ്പടി&oldid=1376860" എന്ന താളിൽനിന്ന് ശേഖരിച്ചത്