"അബുദാബി ശക്തി അവാർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
നോവൽ, ചെറുകഥ, നാടകം, കവിത, സാഹിത്യവിമർശനം, ബാലസാഹിത്യം, വിജ്ഞാനസാഹിത്യം ( ചരിത്രം, വിദ്യഭ്യാസം, ശാസ്ത്രം, ഭാഷ, മനശാസ്ത്രം, സംസ്കാരം, നാടോടി വിജ്ഞാനം, സിനിമ തുടങ്ങിയവ ) ഇതര സാഹിത്യ വിഭാഗം ( ആത്മകഥ, ജീവചരിത്രം, യാത്രാവിവരണം,സ്‌മരണ, തൂലികാ ചിത്രം തുടങ്ങിയവ ) എന്നീ സാഹിത്യ കൃതികൾക്കാണ് [[അബുദാബി]] ശക്തി അവാർഡുകൾ നൽകുന്നത്. ബാല സാഹിത്യത്തിനു 7500 രൂപയും മറ്റു സാഹിത്യ കൃതികൾക്ക് 10000 രൂപയുമാണ് അവാർഡ് തുക. 2011 ലെ അബുദാബി ശക്തി അവാർഡ് ടി ഡി രാമകൃഷണന്റെ [[ഫ്രാൻസിസ് ഇട്ടികോര]] എന്ന നോവലിനാണ് ലഭിച്ചത്
 
തിരുവനന്തപുരം: അബുദാബി ശക്തി അവാർഡ് കമ്മിറ്റി ഏർപ്പെടുത്തിയ വിവിധ അവാർഡുകൾ (2012)പ്രഖ്യാപിച്ചു. അബുദാബി ശക്തി, തായാട്ട്, ടി.കെ.രാമകൃഷ്ണൻ അവാർഡുകളാണ് കമ്മിറ്റി ചെയർമാൻ പി. കരുണാകരൻ എം.പി. പ്രഖ്യാപിച്ചത്.
*നോവൽ അവാർഡ് വിപിൻ രചിച്ച 'ഓർമയിൽ ശേഷിക്കുന്നത്'
*ചെറുകഥ: [[ടി.പി.വേണുഗോപാലൻ]] - കേട്ടാൽ ചങ്കുപൊട്ടുന്ന ഓരോന്ന്,
*കവിത: - മേലൂർ വാസുദേവൻ,ഒറ്റുകാരന്റെ മൊഴി
*നാടകം: - [[എ. ശാന്തകുമാർ]]കറുത്ത വിധവ
*വിജ്ഞാന സാഹിത്യം: ഡോ. ആരിഫലി കൊളത്തെക്കാട്ട്,
*ഇതര സാഹിത്യം: [[എം.കെ. സാനു]],
*ബാലസാഹിത്യത്തിനുള്ള അവാർഡ് [[പ്രൊഫ. കെ. പാപ്പുട്ടി]]യും [[ഡോ. ബി. സന്ധ്യ]]യും പങ്കിട്ടു.
*സാഹിത്യ നിരൂപണത്തിനുള്ള തായാട്ട് അവാർഡ് പി.എസ്. രാധാകൃഷ്ണൻ
*[[ടി.കെ. രാമകൃഷ്ണൻ]] പുരസ്‌കാരത്തിന് [[കാനായി കുഞ്ഞിരാമൻ]] അർഹനായി.
*ഒക്‌ടോബറിൽ അബുദാബിയിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കും.
*ഇതാദ്യമായാണ് അവാർഡ്ദാന ചടങ്ങ് അബുദാബിയിൽ സംഘടിപ്പിക്കുന്നതെന്ന് പി. കരുണാകരൻ അറിയിച്ചു. അവാർഡ് കമ്മിറ്റി അംഗങ്ങളായ പ്രൊഫ. എരുമേലി പരമേശ്വരൻ പിള്ള, എം.ആർ. സോമൻ, എം. കെ. മൂസാ മാസ്റ്റർ എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
 
 
 
 
== അവലംബം ==
ശേഖരിച്ചത് : കേരള ശബ്‌ദം ജനുവരി 2012
http://www.mathrubhumi.com/online/malayalam/news/story/1748352/2012-08-01/kerala
 
[[വർഗ്ഗം:പുരസ്കാരങ്ങൾ]]
"https://ml.wikipedia.org/wiki/അബുദാബി_ശക്തി_അവാർഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്