"പുഴുക്കലരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 11:
== കേരളീയ പരമ്പരാഗത രീതി ==
 
പുഴുക്കലരിയുണ്ടാക്കുന്ന പരമ്പരാഗതമായ ഒരു രീതി [[കേരളം|കേരളത്തിനു]] സ്വന്തമായുണ്ട്. കേരളത്തിൽ സുലഭമായി കൃഷിചെയ്തിരുന്ന മട്ട അരിയുടെ നെല്ല് ഒരു വലിയ ചെമ്പിൽ വെള്ളം നിറച്ച് അതിൽ കുതിർത്തുവയ്ക്കുന്നു. അതിനുശേഷം നെല്ല് ഉൾപ്പടെ വെള്ളം ഒരു പ്രാവശ്യം തിളപ്പിക്കുന്നു. ഒരു രാത്രി മുഴുവൻ കുതിർക്കാൻ പാകത്തിൽ വൈകുന്നേരങ്ങളിലായിരുന്നു അരി പുഴുങ്ങുന്നതിന്റെ ഈ ആദ്യ ഘട്ടം ആരംഭിച്ചിരുന്നത്. അതിനുശേഷം ചെമ്പ് അടച്ചു വച്ച് പിറ്റേന്ന് രാവിലെ വരെ പകുതി വെന്തനെല്ല് വെള്ളത്തിൽ കുതിരാൻ അനുവദിക്കുന്നു. പന്ത്രണ്ടു മണിക്കൂറുകൾക്കു ശേഷം ചെമ്പിലെ വെള്ളം വാർന്നു കളയുന്നു. ആവിയുണ്ടാക്കാനായി കുറച്ചു വെള്ളം മാത്രം ചെമ്പിൽ അവശേഷിപ്പിച്ചിരിക്കും. അതിനുശേഷം, ചെമ്പ് അടച്ചുവച്ച് വീണ്ടും ഒരു പ്രാവശ്യം ഈ വെള്ളം തിളപ്പിച്ച്, മുകളിലുള്ള നെല്ലിൽ ആവി കയറ്റും. ഒരു ഘട്ടമാകുമ്പോൾ, നെന്മണിക്കുള്ളിലെ അരി വെന്തുവികസിക്കുകയും, നെല്ലിന്റെ തോട് ഭാഗികമായി പിളർന്ന് ഉള്ളിലെ അരി കാണാറാവുകയും ചെയ്യും. നെല്ലുപുഴുങ്ങുന്നതിൽ പരിചയമുള്ള ആളുകൾക്ക് ഈ ഘട്ടത്തിൽ നെല്ലിൽ അമർത്തിനോക്കി അതിന്റെ പുഴുങ്ങൾപുഴുങ്ങൽ പ്രക്രിയ ശരിയായ രീതിയിലെത്തിയോ എന്നറിയുവാൻ സാധിക്കും. പുഴുങ്ങൾപുഴുങ്ങൽ പൂർത്തിയായാൽ, പുഴുങ്ങിയ നെല്ലിനെ ഒരു പരമ്പിൽ നിരത്തി വെയിലിൽ നന്നായി ഉണക്കിയെടുക്കുന്നു. ഉണക്കുന്നതിനിടയിൽ പലപ്രാവശ്യം പരമ്പിലെ നെല്ലിനെ ഒന്നിളക്കി തിരികെ നിരത്തേണ്ടതായുണ്ട്. "ചിക്കിയുണക്കുക" എന്ന പദം ഇതിൽനിന്നുണ്ടായതാണ്.
 
ഉണങ്ങിയ നെല്ലിനെ [[ഉരൽ|ഉരലിൽ]] ഇട്ട് പ്രത്യകമായി തയ്യാർ ചെയ്ത ഉലക്കകൊണ്ട് ഇടിച്ചോ, നെല്ലു കുത്തുവാനുള്ള മില്ലിൽ കൊടുത്ത് അരിയും, [[ഉമി|ഉമിയും]] (നെല്ലിന്റെ തോട്) വേർതിരിക്കുകയും ചെയ്യുന്നു. മുറത്തിൽ കുത്തിയനെല്ല് "പാറ്റി"യാണ് ഈ വേർതിരിക്കൽ ചെയ്തിരുന്നത്.
"https://ml.wikipedia.org/wiki/പുഴുക്കലരി" എന്ന താളിൽനിന്ന് ശേഖരിച്ചത്