"ജി. ജനാർദ്ദനക്കുറുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.5.1) (യന്ത്രം ചേർക്കുന്നു: en:G. Janardhana Kurup
വരി 28:
==ജീവിതരേഖ==
1920 ജൂൺ 8 ന് [[കൊല്ലം ജില്ല|കൊല്ലം ജില്ലയിൽ]] [[കല്ലുവാതുക്കൽ]] കരിമ്പാലൂർ കളരി അഴികത്ത് കൊച്ചുണ്ണിത്താന്റെയും ആറാട്ടുവീട്ടിൽ അപ്പിയമ്മയുടെയും മകനായി ജനിച്ചു. ചാത്തന്നൂർ, പരവൂർ സ്‌കൂളുകൾ, തിരുവനന്തപുരം ഗവ. ആർട്‌സ് കോളേജ്, യൂണിവേഴ്‌സിറ്റി കോളേജ്, മധുര അമേരിക്കൻ കോളേജ് എന്നിവിടങ്ങളിലായിരുന്നു ജനാർദ്ദനക്കുറുപ്പ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
1951-ൽ എറണാകുളം ലോ കോളെജിൽ നിന്നും നിയമ ബിരുദം നേടിയ ഇദ്ദേഹം അക്കാലങ്ങളിൽ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിലും കലാ-സാഹിത്യ മേഖലകളിലും (നാടക രചന, അഭിനയം) സജീവമായി പ്രവർത്തിച്ചിരുന്നു. അദ്ദേഹത്തിന്റെ ആത്മകഥയായ [[എന്റെ ജീവിതം]] എന്ന കൃതിക്ക് 2006-ൽ [[കേരള സാഹിത്യ അക്കാദമി പുരസ്കാരം]] ലഭിച്ചിട്ടുണ്ട് <ref>http://www.mathrubhumi.com/books/awards.php?award=13</ref><ref name="test1">[http://www.keralasahityaakademi.org/ml_aw6.htm ജീവചരിത്രം/ആത്മകഥ എന്ന വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ].</ref>.
 
കെ.പി.എ.സിക്ക് രൂപം നൽകിയ ശേഷം ജനാർദ്ധനക്കുറുപ്പായിരുന്നു 1952 മുതൽ 1959 വരെ കെ.പി.എ.സിയുടെ സ്ഥാപക പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നത്. തുടർന്ന് അതേ വർഷം തന്നെ കൊല്ലത്ത് അഭിഭാഷകനായി ഔദ്യോഗിക ജീവിതം തുടങ്ങി. 1967-ൽ ഹൈക്കോടതിയിൽ ഗവൺമെന്റ് സീനിയർ പ്ലീഡറായി നിയമിതനായെങ്കിലും 1970ൽ തൽസ്ഥാനം രാജി വച്ചൊഴിഞ്ഞു. പിന്നീട് കൊല്ലം മണ്ഡലത്തിൽ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജിതനായി.1977-മുതൽ എറണാകുളത്ത് താമസമാരംഭിക്കുകയും ഹൈക്കോടതിയിൽ പ്രാക്ടീസ് തുടങ്ങുകയും ചെയ്തു. രണ്ടാം മാറാട് കലാപക്കേസ് ഉൾപ്പെടെ അഞ്ഞൂറിലധികം കേസുകൾ ജനാർദ്ധനക്കുറുപ്പ് വാദിച്ചിട്ടുണ്ട്.
"https://ml.wikipedia.org/wiki/ജി._ജനാർദ്ദനക്കുറുപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്