"നാഗാർജ്ജുനൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
[[പ്രമാണം:Nagarjuna at Samye Ling Monastery.JPG|left|185px|thumb|സ്കോട്ട്‌ലണ്‌ഡിൽ സാമ്യേ ലിങ്ങ് ആശ്രമത്തിലെ നാഗാർജ്ജുനവിഗ്രഹം]]
 
ഒന്നാം നൂറ്റാണ്ടിനടുത്ത് ഇന്ത്യയിൽ ജീവിച്ചിരുന്ന തത്ത്വചിന്തകനും [[മഹായാനം|മഹായാന]][[ബുദ്ധമതം|ബുദ്ധമതത്തിലെ]] മാധ്യമികശാഖയുടെ സ്ഥാപകനുമാണ് നാഗാർജ്ജുനൻ. മഹായാനവും [[ഹീനയാനം|ഹീനയാനവും]] തമ്മിലുള്ള മത്സരത്തിൽ മഹായായനത്തിന്മഹായാനത്തിന് ഭാരതത്തിൽ വിജയക്കൊടി പാറിക്കാൻ കഴിഞ്ഞത് നാഗർജുനന്റെ മേധാശക്തിയുടെ പിന്തുണയിലാണ്. <ref>ജവർഹാൽ നെഹ്രു- ഇൻഡ്യയെ കണ്ടെത്തൽ- പുറം 137 - "He was a towering personality, great in Buddhist scholarship and Indian philosophy, and it was largely because of him that Mahayana triumphed in India."</ref> ഒരു [[രസതന്ത്രം|രസതന്ത്രജ്ഞനെന്ന]] നിലയിലും അദ്ദേഹം പ്രസിദ്ധനാണ്.
 
== സംഭാവനകൾ ==
വരി 13:
 
നാഗർജ്ജുനന്റെ ചിന്തയിലെ ഏറ്റവും പ്രധാനപ്പെട്ട സിദ്ധാന്തം ശൂന്യതയെന്ന ആശയമാണ്.
 
ഒരു രസതന്ത്രജ്ഞനെന്ന നിലയിലും നാഗാർജ്ജുനൻ എണ്ണപ്പെട്ട സംഭാവനകൾ നൽകി. രസം (Mercury) എന്ന മൂലകത്തെക്കുറിച്ചുള്ള [[രസരത്നാകരം|രസരത്നാകരമടക്കം]],<ref>Will Durant - Story of Civilization Part-1, Our Oriental Heritage (പുറം 529 "Nagarjuna Devoted an entire volume to Mercury.")</ref> രസതന്ത്രത്തെ വിഷയമാക്കി അദ്ദേഹം രണ്ടു ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. പല പുതിയ ധാതുക്കളുടെ കണ്ടെത്തലും ഇദ്ദേഹത്തിന്റെ രസതന്ത്രത്തിലുള്ള സംഭാവനകളാണ്‌<ref name=bharatheeyatha4>{{cite book |last=സുകുമാർ അഴീക്കോട് |first= |authorlink= സുകുമാർ അഴീക്കോട്|coauthors= |title= ഭാരതീയത|year=1993 |publisher= [[ഡി.സി. ബുക്സ്]]|location= [[കോട്ടയം]], [[കേരളം]], [[ഇന്ത്യ]]|isbn= 81-7130-993-3 |pages= 82|chapter= 4-ശാസ്ത്രവും കലയും|language=മലയാളം}}</ref>.
 
 
[[ശങ്കരാചാര്യർ]] തന്റെ സിദ്ധാന്തം അവതരിപ്പിച്ചത് നാഗാർജ്ജുനന്റെ ദർശനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണെന്നും അഭിപ്രായങ്ങളുണ്ട്<ref name=bharatheeyatha4/>.
 
== ജീവിതം ==
 
നാഗാർജ്ജുനന്റെ കാലത്തെക്കുറിച്ചും ജീവിതഗതിയെക്കുറിച്ചും തിബറ്റൻ, ചൈനീസ് ബുദ്ധമതപാരമ്പര്യങ്ങളിൽ വ്യത്യസ്തവും പരസ്പരവിരുദ്ധവുമായ അവകാശവാദങ്ങളാണുള്ളത്. ക്രിസ്തുവർഷാരംഭത്തിന്റെ തുടക്കത്തോടടുത്ത് [[കനിഷ്കൻ|കനിഷ്കന്റെ]] ഭരണകാലത്താണ് അദ്ദേഹം ജീവിച്ചിരുന്നത് എന്നു പൊതുവേ കരുതപ്പെടുന്നു. ബുദ്ധലേഖകനായ [[കുമാരജീവൻ|കുമാരജീവനെപ്പോലുള്ളവരുടെ]] സാക്ഷ്യമനുസരിച്ച്, ദക്ഷിണഭാരതത്തിൽ ബ്രാഹ്മണപശ്ചാത്തലത്തിൽ ജനിച്ച നാഗാർജ്ജുനൻ, ബുദ്ധമതത്തിലേക്ക് പരിവർത്തിതനാവുകയാണുണ്ടായത്. ക്രിസ്തുവർഷാരംഭകാലത്തെ ഭാരതത്തിലെ ഏറ്റവും പ്രധാനചിന്തകനായിരുന്ന അദ്ദേഹം തന്റെ രചനകളിൽ, ബുദ്ധമതരചനകൾക്ക് പൊതുവേ ഉപയോഗിക്കപ്പെട്ട [[പാലി]] ഭാഷക്കു പകരം [[സംസ്കൃതം|സംസ്കൃതമാണ്]] ഉപയോഗിച്ചതെന്നതിന് ഇതായിരിക്കാം കാരണം.<ref>Romillla Thaper - Early India, From the Origins to Ad 1300 - പുറം 259 "The philosopher Nagarjuna, possibly the Most influential mind of this period, chose to write in Sanskrit."</ref> ഇന്നത്തെ ഇന്ത്യയിലെ [[ആന്ധ്രാപ്രദേശ്|ആന്ധ്രാപ്രദേശിൽ]] നാഗാർജ്ജുനക്കോൺഡ എന്ന് നേരത്തേ അറിയപ്പെട്ടിരുന്ന [[നാഗാർജ്ജുനസാഗരം|നാഗാർജ്ജുന സാഗരമാണ്]] അദ്ദേഹത്തിന്റെ ജന്മസ്ഥലമായി കരുതപ്പെടുന്നത്. ഉത്തരഭാരതത്തിലെ [[നളന്ദ|നളന്ദയിലെത്തി]] ബുദ്ധമതസിദ്ധാന്തങ്ങളിൽ അവഗാഹം നേടി എന്ന് പറയപ്പെടുന്നു.
 
"https://ml.wikipedia.org/wiki/നാഗാർജ്ജുനൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്