"നാഗാർജ്ജുനൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7:
{{ബുദ്ധമതം}}
ബ്രാഹ്മണ-ബുദ്ധമതങ്ങളിലെ സത്താധിഷ്ഠിത ജ്ഞാനസിദ്ധാന്തത്തിന്റേയും ജീവിതവീക്ഷണത്തിന്റേയും നിശിത വിമർശനമായിരുന്നു നാഗാർജ്ജുനന്റെ ചിന്ത. ലോകത്തെ മനസ്സിലാക്കുന്നതിനുള്ള ശ്രമത്തിനിടയിൽ പൂർവചിന്തകന്മാർ മുഖവിലക്കെടുത്ത സാമാന്യധാരണകളിൽ പലതിനെയും ചോദ്യം ചെയ്ത നാഗാർജ്ജുനന്റെ തത്ത്വചിന്ത, ഭാരതീയദർശനത്തിന്റെയും, ലോകതത്ത്വചിന്തയുടെ തന്നെയും ചരിത്രത്തിലെ ഒരു ദശാസന്ധിയായിരുന്നു എന്ന് പറയപ്പെടുന്നു. [[തിബറ്റ്|തിബറ്റൻ]], പൂർവേഷ്യൻ ബുദ്ധമതങ്ങൾ അദ്ദേഹത്തെ രണ്ടാമത്തെ [[ബുദ്ധൻ|ബുദ്ധനായി]] കരുതി മാനിക്കുന്നുവെന്നത് നാഗാർജ്ജുനന്റെ സംഭാവനകളുടെ പ്രാധാന്യം വെളിവാക്കുന്നു<ref>Nagarjuna - The Internet Encyclopedia of Philosophy - http://www.iep.utm.edu/n/nagarjun.htm</ref>. അദ്ദേഹത്തിന്റെ തത്ത്വചിന്തയെക്കുറിച്ച് ജവഹർ ലാൽ നെഹ്രു ഇങ്ങനെ എഴുതിയിരിക്കുന്നു<ref>ഇൻഡ്യയെ കണ്ടെത്തൽ - പുറം 172</ref>:-
 
 
"നാഗാർജ്ജുനന്റെ ചിന്തയുടെ ശക്തിയും തന്റേടവും അതിശയിപ്പിക്കുന്നതാണ്. മിക്കവാറും ആളുകൾക്ക് ഞെട്ടലുണ്ടാക്കാൻ പോന്ന 'അപവാദപരമായ' നിഗമനങ്ങളിലെത്തിച്ചേരാനും അദ്ദേഹം മടിച്ചില്ല. നിശിതമായ യുക്തിയുമായി, തന്റെതന്നെ മുൻവിശ്വാസങ്ങളെ തള്ളിപ്പറയേണ്ടിവരുന്നിടം വരെ പോലും അദ്ദേഹം ഏതു വാദഗതിയേയും പിന്തുടർന്നു. ചിന്തക്ക് അതിനെതന്നെ അറിയാനോ അതിനുവെളിയിൽ പോകാനോ മറ്റൊരു ചിന്തയെ അറിയാനോ ആവുകയില്ലെന്നായിരുന്നു ഒരു കണ്ടെത്തൽ. പ്രപഞ്ചത്തിൽ നിന്ന് വേറിട്ട് ദൈവമോ, ദൈവത്തിൽ നിന്ന് വേറിട്ട് പ്രപഞ്ചമോ ഇല്ലെന്നും, ദൈവവും പ്രപഞ്ചവും ഒരുപോലെ പ്രത്യക്ഷങ്ങൾ (Appearances) മാത്രമാണെന്നും ഉള്ളത് മറ്റൊരു നിഗമനവും. അങ്ങനെ മുന്നോട്ടുപോയ അദ്ദേഹം ഒന്നും ബാക്കിയില്ലാത്ത അവസ്ഥയിലെത്തി: വസ്തുതയും അബദ്ധവും തമ്മിലുള്ള വ്യത്യാസത്തിനോ, എന്തിനെക്കുറിച്ചെങ്കിലുമുള്ള ശരിയായ ധാരണക്കോ സാധ്യത അവശേഷിച്ചില്ല. എന്തിനെയെങ്കിലും തെറ്റിദ്ധരിക്കുകപോലും സാധ്യമല്ലെന്നായി. ഇല്ലാത്തതിനെ തെറ്റിദ്ധരിക്കുന്നതെങ്ങനെ? ഒന്നും യഥാർഥമല്ല. പ്രപഞ്ചത്തിന് പ്രാതിഭാസികമായ (Phenomenal) അസ്തിത്വം മാത്രമാണുള്ളത്. ഗുണങ്ങളുടേയും പാരസ്പര്യങ്ങളുടേയും ഈ സം‌വിധാനത്തിൽ നാം വിശ്വസിച്ചേക്കാമെങ്കിലും നമ്മുടെ വിശദീകരണത്തിന് വഴങ്ങാത്തതാണത്. അതേസമയം ഈ അനുഭവങ്ങൾക്കെല്ലാം പിന്നിൽ നമ്മുടെ ചിന്തക്ക് വഴങ്ങാത്ത ഒരു പരമയാഥാർഥ്യമുണ്ടെന്ന് നാഗാർജ്ജുനൻ സൂചിപ്പിച്ചു. ഈ യാഥാർഥ്യത്തെ ബുദ്ധമതചിന്ത [[ശൂന്യത]] എന്നു വിളിച്ചു. നമ്മുടെ സാധാരണസങ്കല്പത്തിലെ ശൂന്യതയിലും ഇല്ലായ്മയിലും നിന്ന് ഭിന്നമായ ഒന്നാണത്."
"https://ml.wikipedia.org/wiki/നാഗാർജ്ജുനൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്