"തോമസ് ഹാർഡി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
| signature = Thomas Hardy signature.svg
}}
ഒരു ]][[ഇംഗ്ലീഷ്]] നോവലിസ്റ്റും കവിയും ആയിരുന്നു '''തോമസ് ഹാർഡി''' (2 ജൂൺ 1840 – 11 ജനുവരി 1928). [[ജോർജ്ജ് ഇലിയറ്റ്|ജോർജ്ജ് ഇലിയറ്റിന്റെ]] പാരമ്പര്യത്തിൽ പെട്ട ഒരു [[വിക്ടോറിയ രാജ്ഞി|വിക്ടോറിയൻ]] യാഥാതഥ്യവാദി ആയിരുന്നെങ്കിലും അദ്ദേഹത്തിന്റെ കവിതകളിലും നോവലുകളിലും വേഡ്സ്‌വർത്തിനെപ്പോലുള്ള കാല്പനികരുടെ സ്വാധീനവും കാണാം.<ref> Dennis Taylor, "Hardy and Wordsworth". Victorian Poetry, vol.24, no.4, Winter, 1986. </ref> [[ചാൾസ് ഡാർവിൻ|ചാൾസ് ഡാർവിനും]] അദ്ദേഹത്തിന്റെ ചിന്തയേയും രചനകളേയും സ്വാധീനിച്ചു.<ref> Gillian Beer, ''Darwin's Plots''. Cambridge: Cambridge University Press, 2009. </ref>. [[ചാൾസ് ഡിക്കൻസ്|ചാൾസ് ഡിക്കൻസിനെപ്പോലെ]] അദ്ദേഹവും വിക്ടോറിയൻ സമൂഹത്തിന്റെ രീതികളിൽ പലതിന്റേയും തീവ്രവിമർശകനായിരുന്നു. എങ്കിലും ഡിക്കൻസ് നഗരജീവിതം ചിത്രീകരിച്ചപ്പോൾ ഹാർഡി പ്രധാനമായും ശ്രദ്ധിച്ചത് ഗ്രാമീണസമൂഹത്തിന്റെ ശോഷണം ചിത്രീകരിക്കുന്നതിലാണ്.
 
ജീവിതകാലമത്രയും കവിതകൾ രചിക്കുകയും പ്രധാനമായും ഒരു കവിയായി സ്വയം വിലയിരുത്തുകയും ചെയ്തെങ്കിലും ഹാർഡിയുടെ കവിതകളുടെ ആദ്യസമാഹാരം വെളിച്ചം കണ്ടത് 1898-ൽ മാത്രമാണ്. അതു കൊണ്ട് അദ്ദേഹത്തിന്റെ ആദ്യകാലയശ്ശസ് '''ഫാർ ഫ്രം ദ മാഡിങ്ങ് ക്രൗഡ്''' (1874), '''കാസ്റ്റർബ്രിഡ്ജിലെ മേയർ''' (1886), '''ടെസ് ഓഫ് ദ ഡൂർബെർവിൽസ്''' (1891), '''ജൂഡ് ദ ഒബ്സ്ക്യൂർ''' (1895) എന്നീ [[നോവൽ|നോവലുകളെ]] ആശ്രയിച്ചായിരുന്നു. എന്നാൽ 1950-കൾ മുതൽ [[ഇംഗ്ലീഷ്]] ഭാഷയിലെ ഒരു മുഖ്യകവി എന്ന നിലയിൽ അദ്ദേഹം കൂടുതൽ അംഗീകരിക്കപ്പെട്ടു. 1950-60-കളിൽ ഫിലിപ്പ് ലാർക്കിൻ, ഇലിസബത്ത് ജെന്നിങ്ങ്സ് തുടങ്ങിയ കവികൾ അദ്ദേഹത്തിന്റെ പ്രഭാവത്തിൽ വന്നു.<ref> Donald Davie,''Thomas Hardy and British Poetry''. London: Routlefge and Kegan Paul, 1973. </ref>
"https://ml.wikipedia.org/wiki/തോമസ്_ഹാർഡി" എന്ന താളിൽനിന്ന് ശേഖരിച്ചത്