"തോമസ് ഹാർഡി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 22:
ജീവിതകാലമത്രയും കവിതകൾ രചിക്കുകയും പ്രധാനമായും ഒരു കവിയായി സ്വയം വിലയിരുത്തുകയും ചെയ്തെങ്കിലും ഹാർഡിയുടെ കവിതകളുടെ ആദ്യസമാഹാരം വെളിച്ചം കണ്ടത് 1898-ൽ മാത്രമാണ്. അതു കൊണ്ട് അദ്ദേഹത്തിന്റെ ആദ്യകാലയശ്ശസ് '''ഫാർ ഫ്രം ദ മാഡിങ്ങ് ക്രൗഡ്''' (1874), '''കാസ്റ്റർബ്രിഡ്ജിലെ മേയർ''' (1886), '''ടെസ് ഓഫ് ദ ഡൂർബെർവിൽസ്''' (1891), '''ജൂഡ് ദ ഒബ്സ്ക്യൂർ''' (1895) എന്നീ [[നോവൽ|നോവലുകളെ]] ആശ്രയിച്ചായിരുന്നു. എന്നാൽ 1950-കൾ മുതൽ [[ഇംഗ്ലീഷ്]] ഭാഷയിലെ ഒരു മുഖ്യകവി എന്ന നിലയിൽ അദ്ദേഹം കൂടുതൽ അംഗീകരിക്കപ്പെട്ടു. 1950-60-കളിൽ ഫിലിപ്പ് ലാർക്കിൻ, ഇലിസബത്ത് ജെന്നിങ്ങ്സ് തുടങ്ങിയ കവികൾ അദ്ദേഹത്തിന്റെ പ്രഭാവത്തിൽ വന്നു.<ref> Donald Davie,''Thomas Hardy and British Poetry''. London: Routlefge and Kegan Paul, 1973. </ref>
 
ആനുകാലികങ്ങളിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിക്കപ്പെട്ട ഹാർഡിയുടെ നോവലുകൾ മിക്കവയും, പകുതി സാങ്കല്പികം എന്നു പറയാവുന്ന 'വെസക്സ്' എന്ന പ്രദേശം പശ്ചാത്തലമാക്കിയാണ്. സ്വന്തം ജന്മവാസനകളുടേയും സാമൂഹ്യസാഹചര്യങ്ങളുടേയും ഇരകളായ മനുഷ്യരുടെ ദുരന്തമാണ് അവയുടെ വിഷയം. ഹാർഡിയുടെ വെസക്സിന്റെ മാതൃക, [[മദ്ധ്യകാലം|മദ്ധ്യകാലത്തെ]] ആംഗ്ലോസാക്സൻ രാജ്യമായിരുന്നു. തെക്കുപടിഞ്ഞാറൻ [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലെ]] ഡോർസെറ്റ്, വിൽറ്റ്ഷയർ, ഡെവോൺ, ഹാമ്പ്ഷയർ, ബർക്ക്ഷയറിന്റെ ഏറിയ ഭാഗം എന്നിവ അതിൽ ഉൾപ്പെടുന്നതായി കരുതപ്പെടുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/തോമസ്_ഹാർഡി" എന്ന താളിൽനിന്ന് ശേഖരിച്ചത്