"കൊക്ക-കോള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6:
1884 -ല്‍ ജ്യോര്‍ജ്ജിയ സംസ്ഥാനത്തിലെ കൊളംബസ് പട്ടണത്തിലെ ഒരു ഡ്രഗ് സ്റ്റോര്‍ ഉടമയായിരുന്ന ജോണ്‍ സ്റ്റിത് പെംബെര്‍ടണ്‍ ഒരിനം [[കൊകാവൈന്‍]] നിര്‍മ്മിക്കുകയും അതിനെ ‘പെംബെര്‍ടണ്‍സ് ഫ്രെഞ്ച് വൈന്‍ കൊകാ‘ എന്ന പേരില്‍ വില്പന നടത്തുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ ഇത് തലവേദനക്കുള്ള ഒരു മരുന്നായിട്ടാണ് അവതരിപ്പിക്കപ്പെട്ടത്‌. ഫ്രെഞ്ചുകാരനായ ആഞ്ചെലോ മാരിയാനി ഉണ്ടാക്കിയ ‘വിന്‍ മാരിയാനി’ എന്ന കൊകാവൈനില്‍ നിന്നാണ് ഈ പുതിയ പാനീയം വികസിപ്പിച്ചെടുത്തത്‌.
 
അടുത്ത വര്‍ഷം ഫുള്‍ടണ്‍ കൌണ്ടി മദ്യ നിരോധനം ഏര്‍പ്പെടുത്തിയതോടെ, പെംബെര്‍ടണ്‍ ഈ പാനീയത്തില്‍ നിന്ന്‌ [[ആല്‍ക്കഹോള്‍]] ഒഴിവാക്കുവാനുള്ള ശ്രമം തുടങ്ങി. പുതിയതായി ഉണ്ടാക്കിയ ആല്‍ക്കൊഹോള്‍ രഹിതമായ പാനീയത്തിന്, അദ്ദേഹം കൊക്ക-കോള എന്നു നാമകരണം ചെയ്തു. ഉന്മേഷദായകമായ കൊക്ക ഇലകളും, നരുമണംനറുമണം നല്‍കുന്ന കോള കുരുക്കളും(ഇതില്‍ [[കഫീന്‍]] അടങ്ങിയിരിക്കുന്നു) ഈ പാനീയത്തിന്‍റെ കൂട്ടില്‍ ഉണ്ടായിരുന്നു. ഒരു ഗാലന്‍ കൊക്ക-കോള സിറപ്പില്‍ 140 ഗ്രാം കൊക്കാ ഇലകള്‍ ആണ് ചേര്‍ത്തിരുന്നത്‌. 1886 മെയ് 8 ന്, ജ്യോര്‍ജ്ജിയ സംസ്ഥാനതലസ്ഥാനമായ അറ്റ്ലാന്‍റയിലെ ‘ജകൊബ്സ് ഫാര്‍മസി’ യിലാണ്‍് കൊക്ക-കോളയുടെ ആദ്യവില്പന നടന്നത്‌. ആദ്യ എട്ടു മാസങ്ങളില്‍ ഓരോ ദിവസവും ശരാശരി ഒമ്പത് പാനീയങ്ങള്‍ മാത്രമായിരുന്നു വില്പന. ഈ പുതിയ പാനീയത്തിന്‍റെ ആദ്യ പരസ്യം 1886 മെയ് 29ന്, അറ്റ്ലാന്‍റ ജേര്‍ണലില്‍ ആണ് പ്രത്യക്ഷപ്പെടുന്നത്‌.
 
ഒരുപാട്‌ അസുഖങ്ങള്‍ക്കുള്ള മറുമരുന്നെന്ന നിലയില്‍, ഒരു ഗ്ലാസിന് അഞ്ചു സെന്‍റ്‌ എന്ന നിരക്കിലാണ് കൊക്ക-കോള ആദ്യം വില്‍ക്കപ്പെട്ടിരുന്നത്‌.
"https://ml.wikipedia.org/wiki/കൊക്ക-കോള" എന്ന താളിൽനിന്ന് ശേഖരിച്ചത്