"തോമസ് ഹാർഡി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
| signature = Thomas Hardy signature.svg
}}
ഒരു ഇംഗ്ലീഷ് നോവലിസ്റ്റും കവിയും ആയിരുന്നു തോമസ് ഹാർഡി (2 ജൂൺ 1840 – 11 ജനുവരി 1928). ജോർജ്ജ് എലിയറ്റിന്റെ പാരമ്പര്യത്തിൽ പെട്ട ഒരു വിക്ടോറിയൻ യാഥാതഥ്യവാദി ആയിരുന്നെങ്കിലും അദ്ദേഹത്തിന്റെ കവിതകളിലും നോവലുകളിലും വേഡ്സ്‌വർത്തിനെപ്പോലുള്ള കാല്പനികരുടെ സ്വാധീനവും കാണാം.<ref> Dennis Taylor, "Hardy and Wordsworth". Victorian Poetry, vol.24, no.4, Winter, 1986. </ref> [[ചാൾസ് ഡാർവിൻ|ചാൾസ് ഡാർവിനും]] അദ്ദേഹത്തിന്റെ ചിന്തയേയും രചനകളേയും സ്വാധീനിച്ചു.<ref> Gillian Beer, ''Darwin's Plots''. Cambridge: Cambridge University Press, 2009. </ref>. ചാൾസ് ഡിക്കൻസിനെപ്പോലെ അദ്ദേഹവും വിക്ടോറിയൻ സമൂഹത്തിന്റെ രീതികളിൽ പലതിന്റേയും തീവ്രവിമർശകനായിരുന്നു. എന്നാൽ ഹാർഡി പ്രധാനമായും ശ്രദ്ധിച്ചത് ഗ്രാമീണസമൂഹത്തിന്റെ ശോഷണം ചിത്രീകരിക്കുന്നതിലാണ്.
 
ജീവിതകാലമത്രയും കവിതകൾ രചിക്കുകയും തന്നെ പ്രധാനമായും ഒരു കവിയായി കാണുകയും ചെയ്തെങ്കിലും അദ്ദേഹത്തിന്റെ ആദ്യസമാഹാരം വെളിച്ചം കണ്ടത് 1898-ൽ മാത്രമാണ്. അതു കൊണ്ട് അദ്ദേഹത്തിന്റെ ആദ്യകാലയശ്ശസ് '''ഫാർ ഫ്രം ദ മാഡിങ്ങ് ക്രൗഡ്''' (1874), '''കാസ്റ്റർബ്രിഡ്ജിലെ മേയർ''' (1886), '''ടെസ് ഓഫ് ദ ഡൂർബെർവിൽസ്''' (1891), '''ജൂഡ് ദ ഒബ്സ്ക്യൂർ''' (1895) എന്നീ നോവലുകളെ ആശ്രയിച്ചായിരുന്നു. എന്നാൽ 1950-കൾ മുതൽ ഇംഗ്ലീഷ് ഭാഷയിലെ ഒരു മുഖ്യകവി എന്ന നിലയിൽ അദ്ദേഹം കൂടുതൽ അംഗീകരിക്കപ്പെട്ടു. 1950-60-കളിൽ ഫിലിപ്പ് ലാർക്കിൻ, ഇലിസബത്ത് ജെന്നിങ്ങ്സ് തുടങ്ങിയ കവികളെ അദ്ദേഹം സ്വാധീനിച്ചു.<ref> Donald Davie,''Thomas Hardy and British Poetry''. London: Routlefge and Kegan Paul, 1973. </ref>
 
ആനുകാലികങ്ങളിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിക്കപ്പെട്ട അദ്ദേഹത്തിന്റെ നോവലുകൾ മിക്കവയും പകുതി സാങ്കല്പികം എന്നു പറയാവുന്ന വെസക്സ് എന്ന പ്രദേശം പശ്ചാത്തലമാക്കിയാണ്. സ്വന്തം ജന്മവാസനകളുടേയും സാമൂഹ്യസാഹചര്യങ്ങളുടേയും ഇരകളായ മനുഷ്യരുടെ ദുരന്തമാണ് അവയുടെ വിഷയം. ഹാർഡിയുടെ വെസക്സിന്റെ മാതൃക, മദ്ധ്യകാലത്തെ ആംഗ്ലോസാക്സൻ രാജ്യമായിരുന്നു. തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ഡോർസെറ്റ്, വിൽറ്റ്ഷയർ, ഡെവോൺ, ഹാമ്പ്ഷയർ, ബർക്ക്ഷയറിന്റെ ഏറിയ ഭാഗം എന്നിവ അതിൽ ഉൾപ്പെടുന്നതായി കരുതപ്പെടുന്നു.
 
==അവലംബം==
<references/>
"https://ml.wikipedia.org/wiki/തോമസ്_ഹാർഡി" എന്ന താളിൽനിന്ന് ശേഖരിച്ചത്