"ക്രയോജനിക് ഡാർക്ക് മാറ്റർ സെർച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'കാണാനും തൊടാനും കഴിയാത്ത രീതിയിൽ പ്രപഞ്ചത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: fr:Cryogenic Dark Matter Search, ru:CDMS, zh:CDMS 低溫暗物質搜尋計畫; cosmetic changes
വരി 1:
കാണാനും തൊടാനും കഴിയാത്ത രീതിയിൽ പ്രപഞ്ചത്തിൽ നിലനിൽക്കുന്ന [[ ദ്രവ്യം|ദ്രവ്യമായ]] [[തമോദ്രവ്യം|തമോദ്രവ്യത്തെ]] കണ്ടെത്തുന്നതിനുള്ള പരീക്ഷണ പരമ്പരയെയാണ് ക്രയോജനിക് ഡാർക്ക് മാറ്റർ സെർച്ച് (സി.ഡി.എം.എസ്.) അഥവാ ക്രയോജനിക് തമോദ്രവ്യ തെരച്ചിൽ എന്നു വിളിക്കുന്നത്. ദുർബല പ്രതിപ്രവർത്തക ബൃഹത്കണങ്ങൾ അഥവാ വിമ്പുകളുടെ രൂപത്തിലാണ് ഈ തമോദ്രവ്യം നിലനിൽക്കുന്നത് എന്നത്രേ ശാസ്ത്രലോകം അനുമാനിക്കുന്നത്. വിമ്പ് തമോദ്രവ്യവും ഭൗമിക വസ്തുക്കളും തമ്മിലുള്ള പ്രതിപ്രവർത്തനത്തെപ്പറ്റി മില്ലികെൽവിൻ താപനിലയിലുള്ള [[അർദ്ധചാലകം|അർദ്ധചാലക]] ഡിറ്റക്റ്ററുകളുടെ ഒരു നിര ഉപയോഗിച്ച് പഠിക്കുന്നതിൽ സി.ഡി.എം.എസ്. വലിയ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്. [[കാലിഫോർണിയ|കാലിഫോർണിയയിലെ]] സ്റ്റാൻഫഡ് സർവകലാശാലാ വളപ്പിനടിയിലുള്ള ഒരു തുരങ്കത്തിലാണ് ഇതിന്റെ ആദ്യ പരീക്ഷണമായ സി.ഡി.എം.എസ്. I നടന്നത്. ഇപ്പോഴത്തെ പരീക്ഷണമായ സി.ഡി.എം.എസ്. II നടക്കുന്നത് [[അമേരിക്ക|അമേരിക്കയിലെ]] തന്നെ വടക്കൻ [[മിനസോട്ട]]യിൽ സ്ഥിതിചെയ്യുന്ന ഭൂമിക്കടിയിലെ സൗഡാൻ ഖനിയിലാണ്.
 
== നിർദ്ദിഷ്ട പരിഷ്കരണം ==
 
സി.ഡി.എം.എസ്.II -ന്റെ പിൻഗാമിയാണ് സൂപ്പർ സി.ഡി.എം.എസ്. സൂപ്പർ എന്ന പദം സൂചിപ്പിക്കുന്നത് കൂടുതൽ വലുപ്പവും കാര്യക്ഷമതയുമുള്ള ഡിറ്റക്റ്ററുകളെയാണ് . സൗഡാനിൽ പ്രവർത്തിക്കുന്നതിനാൽ ഇത് സൂപ്പർ സി.ഡി.എം.എസ്. സൗഡാൻ എന്ന പേരിലറിയപ്പെടുന്നു. കൂടുതൽ വലിയ (1.4 കി.ഗ്രാം.) ഡിറ്റക്റ്ററുകൾ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. [[കാനഡ|കാനഡയിലെ]] സഡ്ബറിയിലെ സ്നോലാബ് എന്ന കൂടുതൽ ആഴത്തിലുള്ളതും വലുപ്പമേറിയതുമായ സജ്ജീകരണത്തിൽ ഇവയാവും ഉപയോഗിക്കപ്പെടുക. സൗഡാനെ അപേക്ഷിച്ച് കൂടുതൽ ആഴത്തിൽ സ്ഥിതി ചെയ്യുന്നതുകൊണ്ട് സ്നോലാബിൽ [[കോസ്മിക് കിരണം|കോസ്മിക് കിരണങ്ങളിൽ]] നിന്നുള്ള [[ന്യൂട്രോൺ|ന്യൂട്രോണുകളുടെ]] സാന്നിദ്ധ്യം താരതമ്യേന കുറവായിരിക്കും എന്ന നേട്ടമുണ്ട്.
 
== പുറത്തേക്കുള്ള കണ്ണികൾ ==
 
* [[http://cdms.berkeley.edu/ സി.ഡി.എം.എസ്. വെബ്സൈറ്റ്]
 
* [[http://cdms.berkeley.edu/ സി.ഡി.എം.എസ്. വെബ്സൈറ്റ്]
[[en:Cryogenic Dark Matter Search]]
[[വർഗ്ഗം:ഭൗതിക പ്രപഞ്ചശാസ്ത്രം]]
 
[[en:Cryogenic Dark Matter Search]]
[[fr:Cryogenic Dark Matter Search]]
[[ru:CDMS]]
[[zh:CDMS 低溫暗物質搜尋計畫]]