"അരകല്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Metate}}
[[പ്രമാണം:Ammi.png|thumb|right|200px|അമ്മിക്കല്ല്അരകല്ല്]]
[[ചിത്രം:Indian Metate.JPG|thumb|അമ്മിഅരകല്ല് ഉപയോഗിച്ച് അരയ്ക്കുന്നതിന്റെ ചിത്രം]]
കറികൾക്കും [[ചമ്മന്തി|ചമ്മന്തിയ്ക്കും]] മറ്റും ആവശ്യമായ തേങ്ങ, മുളക് തുടങ്ങിയവ അരച്ചെടുക്കാൻ ഉപയോഗിക്കുന്ന കരിങ്കല്ലു കൊണ്ട് നിർമ്മിക്കപ്പെട്ടിരിക്കുന്ന ഒരു അടുക്കള ഉപകരണമാണ് '''അരകല്ല്'''. ഇതിന് '''അമ്മിക്കല്ല്''' എന്നും പേരുണ്ട്. ദീർഘചതുരാകൃതിയിലുള്ള അരകല്ലിൽ അരയ്ക്കാനുപയോഗിക്കുന്ന നീണ്ടുരുണ്ട കല്ലാണു ''[[കുഴവി]]''. ഇതിനു ''പിള്ളക്കല്ല്'', ''അമ്മിപ്പിള്ള'', ''അമ്മിക്കുട്ടി'', ''അമ്മിക്കുഴ'' എന്നൊക്കെയും പറയാറുണ്ട്. ആവശ്യം കഴിഞ്ഞ് അരകല്ല് പലക ഉപയോഗിച്ച് മൂടി വയ്ക്കുന്ന രീതി ചിലയിടങ്ങളിലുണ്ട്. വർഷങ്ങളോളം ഉപയോഗിക്കുന്ന അരകല്ലിന്റെ മധ്യഭാഗം കുഴിഞ്ഞതായി കാണാം. ധാന്യങ്ങളും കിഴങ്ങുവർഗങ്ങളും മറ്റും പൊടിച്ചും ചതച്ചും അരച്ചു കുഴമ്പാക്കിയും ഉപയോഗിക്കുന്ന രീതി കാർഷിക പരിഷ്കാരത്തിന്റെ ഫലമായി മനുഷ്യൻ ആവിഷ്കരിച്ചു.അരകല്ലും കുഴവിയും അതിപ്രാചീനകാലം മുതൽ ജനങ്ങൾ ഉപയോഗിച്ചുവരുന്നതാണ്. പഴയ ലിബിയയിൽ നിന്നും അരകല്ലുകൾ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. [[മിക്സി|മിക്സിയുടെ]] പ്രചാരത്തോടെ പ്രാധാന്യം കുറഞ്ഞെങ്കിലും മിക്ക വീടുകളിലും ഇപ്പോഴും അരകല്ല് ഉണ്ടാകാറുണ്ട്.
 
"https://ml.wikipedia.org/wiki/അരകല്ല്" എന്ന താളിൽനിന്ന് ശേഖരിച്ചത്