"പകർപ്പുപേക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 9:
== ചരിത്രം ==
[[File:Copyleft All Wrongs Reserved.png|thumb|240px|right|alt=Monospaced font reads "Tiny basic for Intel 8080, version 2.0 by Li-Chen Wang, modified and translated to Intel mnemonics by Roger Rausklob, 10 October 1976. @ Copyleft, All Wrongs Reserved."|The use of "Copyleft; All Wrongs Reserved" in 1976]]
1975ൽ പീപ്പ്ൾസ് കമ്പ്യൂട്ടർ കമ്പനി ഒരു ന്യൂസ് ലെറ്ററിലൂടെ ആരംഭിച്ച ടൈനി ബേസിക് പ്രൊജെക്റ്റ് ആണ് പകർപ്പവകാശത്യജനത്തിന്റെ ആദ്യകാല ഉദാഹരണമായി കരുതപ്പെടുന്നത്. പീപ്പ്ൾസ് കമ്പ്യൂട്ടർ കമ്പനി ആരംഭിച്ച ഈ ന്യൂസ് പേപ്പർ അധികം താമസിയാതെ ഡോക്ടർ ജോബ്സ് ജേർണൽ ഫോർ‌ ടൈനി ബേസിക് ആയി മാറുകയും, ടൈനി ബേസിക് പ്രോഗ്രാമ്മിങിൽ‌ താത്പര്യമുള്ളവർ‌ പലരും അവരുടെ സ്വന്തം കമ്പ്യൂട്ടറിൽ‌ ഉപയോഗിക്കാൻ‌ പാകത്തിൽ മാറ്റം വരുത്തിയ ടൈനി ബേസിക് പ്രസിദ്ധപ്പെടുത്താനിടവരികയും ചെയ്തു. അങിനെ ടൈനി ബേസിക് ഇന്റെർപ്രെറ്റർ, 1976ന്റെ മധ്യകാലമാവുമ്പോൾ അത് ഉടലെടുത്ത കമ്പ്യൂട്ടർ പ്രോസസ്സർ‌ കൂടാതെ, ഇന്റൽ 8080, മോട്ടറോള 6800 തുടങിയ മറ്റു പല കമ്പ്യൂട്ടർ‌ പ്രോസസ്സറുകളിലും ഉപയോഗ്യയോഗ്യമായിരുന്നു. ലി-ചെൻ വാംഗ് എന്ന അമേരിക്കൻ‌ കമ്പ്യൂട്ടർ എഞ്ചിനീയർ 1976 മെയ് മാസത്തിലെ ഡോക്ടർ ജോബ്സ് ജേർണലിൽ ഇന്റൽ 8080ൽ ഉപയോഗ്യയോഗ്യമായ ടൈനി ബേസിക്കിന്റെ ഒരു പകർപ്പ് പ്രസിദ്ധപ്പെടുത്തിയതിന്റെ കൂടെ ആദ്യമായി "കോപ്പിലെഫ്റ്റ്" എന്ന പദം ഉപയോഗിക്കുകയും പിന്നീട് പലരും അത് പിന്തുടരുകയും ചെയ്തു.
== അവലംബം ==
[http://www.gnu.org/copyleft/ What is Copyleft?]
"https://ml.wikipedia.org/wiki/പകർപ്പുപേക്ഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്