"പകർപ്പുപേക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 3:
പകർപ്പവകാശനിയമത്തെ സമർത്ഥമായി ഉപയോഗിച്ചു കൊണ്ട് ഒരു സൃഷ്ടിയുടെ വിതരണവും പകർപ്പവകാശവും സൃഷ്ടിയിൽ മാറ്റം വരുത്തി ഉപയോഗിക്കാനുള്ള അവകാശവും അനുവദിക്കുന്നതോടൊപ്പം‌ മാറ്റം വരുത്തിയ സൃഷ്ടിയുടെ സൗജന്യവിതരണവും പകർപ്പവകാശവും ഉറപ്പു വരുത്തുന്ന ഒരു രീതിയാണ് പകർപ്പവകാശത്യജനം. മറ്റൊരു തരത്തിൽ പറഞാൽ ഒരു സൃഷ്ടി ഉപയോഗിച്ച് ഉണ്ടാക്കുന്ന എല്ലാ സൃഷ്ടികളും പകർപ്പവകാശത്യജനം ആയിരിക്കണമെന്ന നിബന്ധനയോടെ ഒരു സൃഷ്ടിയിൽമേലുള്ള അവകാശം പൂർണ്ണമായി പൊതുസമൂഹത്തിനു വിട്ടു കൊടുക്കുയന്ന ഒരു സമ്പ്രദായമാണിത്.
 
ഒരു സൃഷ്ടിയെ പകർപ്പവകാശത്യജനത്തിനു വിധേയമായി പൊതുസമൂഹത്തിനു വിട്ടു കൊടുക്കാനുള്ള ആദ്യപടി, സൃഷ്ടിയെ പകർപ്പവകാശ നിയമത്തിനു വിധേയമാക്കുകയാണ്. തുടർന്ന് സൃഷ്ടിയുടെ വിതരണവും പകർപ്പവകാശവും സൃഷ്ടിയിൽ മാറ്റം വരുത്തി ഉപയോഗികാനുള്ള അവകാശവും, മാറ്റം വരുത്തിയ സൃഷ്ടിയുടെ വിതരണാവകാശവും പകർപ്പകാശത്യജനമായിരിക്കണമെന്നു പകർപ്പവകാശനിയമത്തിന്റെ നിബന്ധനകളായി ഉൾപ്പെടുത്തി നിയമ വിധേയമാക്കുന്നു. സാധാരണയായി ഒരു സൃഷ്ടിയുടെ പുനസൃഷ്ടികാവശ്യമായപുനസൃഷ്ടിക്കാവശ്യമായ എല്ലാ വിവരങളും സൃഷ്ടിയുടെ ഉപഭോക്താവിന് ലഭ്യമാക്കണമെന്ന നിബന്ധനയാണ് പകർപ്പവകാശത്യജനത്തിന്റെ നിബന്ധനകളിൽ‌ ഉൾപ്പെടുത്താറുള്ളത്. ഒരു സൃഷ്ടിയുടെ വിതരണത്തിന്മേൽ ഒരു വില നിശ്ചയിക്കുന്നതിനോ, സൃഷ്ടിയുടെ വിൽപ്പനയിൽ‌ നിന്ന് ലാഭം നേടുന്നതിനോ പകർപ്പവകാശത്യജനം‌ വിലക്കാറില്ല.
 
വിവരസാങ്കേതികരംഗത്ത് ഉടലെടുത്ത ഈ സമ്പ്രദായം ഇപ്പോൾ മറ്റു മേഖലകളിലും ഉപയോഗിച്ചു തുടങിയിട്ടുണ്ട്.
 
== ചരിത്രം ==
[[File:Copyleft All Wrongs Reserved.png|thumb|240px|right|alt=Monospaced font reads "Tiny basic for Intel 8080, version 2.0 by Li-Chen Wang, modified and translated to Intel mnemonics by Roger Rausklob, 10 October 1976. @ Copyleft, All Wrongs Reserved."|The use of "Copyleft; All Wrongs Reserved" in 1976]]
1975ൽ പീപ്പ്ൾസ് കമ്പ്യൂട്ടർ കമ്പനി ഒരു ന്യൂസ് ലെറ്ററിലൂടെ ആരംഭിച്ച ടൈനി ബേസിക് പ്രൊജെക്റ്റ് ആണ് പകർപ്പവകാശത്യജനത്തിന്റെ ആദ്യകാല ഉദാഹരണമായി കരുതപ്പെടുന്നത്. പീപ്പ്ൾസ് കമ്പ്യൂട്ടർ കമ്പനി ആരംഭിച്ച ഈ ന്യൂസ് പേപ്പർ അധികം താമസിയാതെ ഡോക്ടർ ജോബ്സ് ജേർണൽ ഫോർ‌ ടൈനി ബേസിക് ആയി മാറുകയും, ടൈനി ബേസിക് പ്രോഗ്രാമ്മിങിൽ‌ താത്പര്യമുള്ളവർ‌ പലരും അവരുടെ സ്വന്തം കമ്പ്യൂട്ടറിൽ‌ ഉപയോഗിക്കാൻ‌ പാകത്തിൽ മാറ്റം വരുത്തിയ ടൈനി ബേസിക് പ്രസിദ്ധപ്പെടുത്താനിടവരികയും ചെയ്തു. അങിനെ ടൈനി ബേസിക് ഇന്റെർപ്രെറ്റർ, 1976ന്റെ മധ്യകാലമാവുമ്പോൾ അത് ഉടലെടുത്ത കമ്പ്യൂട്ടർ പ്രോസസ്സർ‌ കൂടാതെ, ഇന്റൽ 8080, മോട്ടറോള 6800 തുടങിയ മറ്റു പല കമ്പ്യൂട്ടർ‌ പ്രോസസ്സറുകളിലും ഉപയോഗ്യയോഗ്യമായിരുന്നു.
== അവലംബം ==
[http://www.gnu.org/copyleft/ What is Copyleft?]
[[വർഗ്ഗം:പകർപ്പവകാശ നിയമങ്ങൾ]]
 
"https://ml.wikipedia.org/wiki/പകർപ്പുപേക്ഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്