"പകർപ്പുപേക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
{{prettyurl|Copyleft}}
[[File:Copyleft.svg|thumb|alt=Small letter c turned 180 degrees, surrounded by a single line forming a circle.|Copyleft symbol]]
പകർപ്പവകാശനിയമത്തെ സമർത്ഥമായി ഉപയോഗിച്ചു കൊണ്ട് ഒരു സൃഷ്ടിയുടെ സൗജന്യ വിതരണവും പകർപ്പവകാശവും സൃഷ്ടിയിൽ മാറ്റം വരുത്തി ഉപയോഗിക്കാനുള്ള അവകാശവും അനുവദിക്കുന്നതോടൊപ്പം‌ മാറ്റം വരുത്തിയ സൃഷ്ടിയുടെ സൗജന്യവിതരണവും പകർപ്പവകാശവും ഉറപ്പു വരുത്തുന്ന ഒരു രീതിയാണ് പകർപ്പവകാശത്യജനം. മറ്റൊരു തരത്തിൽ പറഞാൽ ഒരു സൃഷ്ടി ഉപയോഗിച്ച് ഉണ്ടാക്കുന്ന എല്ലാ സൃഷ്ടികളും പകർപ്പവകാശത്യജനം ആയിരിക്കണമെന്ന നിബന്ധനയോടെ ഒരു സൃഷ്ടിയിൽമേലുള്ള അവകാശം പൂർണ്ണമായി പൊതുസമൂഹത്തിനു വിട്ടു കൊടുക്കുയന്ന ഒരു സമ്പ്രദായമാണിത്.
 
ഒരു സൃഷ്ടിയെ പകർപ്പവകാശത്യജനത്തിനു വിധേയമായി പൊതുസമൂഹത്തിനു വിട്ടു കൊടുക്കാനുള്ള ആദ്യപടി, സൃഷ്ടിയെ പകർപ്പവകാശ നിയമത്തിനു വിധേയമാക്കുകയാണ്. തുടർന്ന് സൃഷ്ടിയുടെ വിതരണവും പകർപ്പവകാശവും സൃഷ്ടിയിൽ മാറ്റം വരുത്തി ഉപയോഗികാനുള്ള അവകാശവും, മാറ്റം വരുത്തിയ സൃഷ്ടിയുടെ വിതരണാവകാശവും പകർപ്പകാശത്യജനമായിരിക്കണമെന്നു പകർപ്പവകാശനിയമത്തിന്റെ നിബന്ധനകളായി ഉൾപ്പെടുത്തി നിയമ വിധേയമാക്കുന്നു. സാധാരണയായി ഒരു സൃഷ്ടിയുടെ പുനസൃഷ്ടികാവശ്യമായ എല്ലാ വിവരങളും സൃഷ്ടിയുടെ ഉപഭോക്താവിന് ലഭ്യമാക്കണമെന്ന നിബന്ധനയാണ് പകർപ്പവകാശത്യജനത്തിന്റെ നിബന്ധനകളിൽ‌ ഉൾപ്പെടുത്താറുള്ളത്. ഒരു സൃഷ്ടിയുടെ വിതരണത്തിന്മേൽ ഒരു വില നിശ്ചയിക്കുന്നതിനോ, സൃഷ്ടിയുടെ വിൽപ്പനയിൽ‌ നിന്ന് ലാഭം നേടുന്നതിനോ പകർപ്പവകാശത്യജനം‌ വിലക്കാറില്ല.
== അവലംബം ==
[[വർഗ്ഗം:പകർപ്പവകാശ നിയമങ്ങൾ]]
"https://ml.wikipedia.org/wiki/പകർപ്പുപേക്ഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്