"കോവളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ta:கோவளம்
വരി 27:
[[കേരളം|കേരളത്തിലെ]] [[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം ജില്ലയിൽ]] [[തിരുവനന്തപുരം|തിരുവനന്തപുരം നഗരത്തിന്]] 14 കിലോമീറ്റർ അകലെയായി [[അറബിക്കടൽ|അറബിക്കടലിന്റെ]] തീരത്തുള്ള ഒരു തീരദേശ പട്ടണമാണ് കോവളം. കോവളത്തിലും ചുറ്റുമായി ധാരാളം കടൽപ്പുറങ്ങളും വിശ്രമ സങ്കേതങ്ങളും ഉണ്ട്. [[വിഴിഞ്ഞം]] തുറമുഖം 3 കിലോമീറ്റർ അകലെയാണ്. [[വിഴിഞ്ഞം കണ്ടെയ്നർ പദ്ധതി]] സ്ഥാപിക്കുവാൻ ഉദ്ദേശിക്കുന്ന സ്ഥലവും കോവളത്തിന് അടുത്താണ്.
== പേരിനു പിന്നിൽ ==
കോവളം കോ=രാജാവ്, അളം=പ്രദേശം.
 
കോവൽ കുളം എന്നായിരുന്നു കോവളത്തിന്റെ ആദ്യകാലത്തെ പേർ. അത് ലോപിച്ച് കോവകുളമായും കോവളവുമായി മാറിയതാവാം എന്ന് വി.വി.കെ. വാലത്ത് കരുതുന്നു.
രാജാവിന്റേതെന്നർത്ഥത്തിൽ കോന് + അളം എന്നത് ലോപിച്ചാൺ കോവളമായതെന്നും ഒരു വാദമുണ്ട്. രാജധാനിയിൽ നിന്ന് 13 കി.മീ. മാറിയാൺ ഈ സ്ഥലമെന്നതും രാജാവുപയോഗിച്ചിരുന്ന ഭാഗം ഇന്നത്തെ ശംഖുമുഖം സമുദ്രതീരമായിരുന്നു എന്നതും കന്യകുമാരിക്കടുത്ത് മറ്റൊരു കോവളം ഉണ്ട് എന്നതും ഈ വാദത്തിൻ എതിരു നിൽകുന്നു.
"https://ml.wikipedia.org/wiki/കോവളം" എന്ന താളിൽനിന്ന് ശേഖരിച്ചത്