"ആർ. നരേന്ദ്രപ്രസാദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Changing വർഗ്ഗം:മലയാള സാഹിത്യ വിമർശകർ to വർഗ്ഗം:മലയാളസാഹിത്യനിരൂപകർ
വരി 30:
=== നാടക ജീവിതം ===
ആധുനിക സാഹിത്യത്തെ സ്വീകരിക്കാത്ത നിലപാടു സ്വീകരിച്ചിരുന്ന [[ദേശാഭിമാനി]] സ്റ്റഡി സർക്കിളിൽ നിന്നും പിരിഞ്ഞുപോന്ന നരേന്ദ്രപ്രസാദ് താമസിയാതെ നാടകരംഗത്തേക്ക് ചുവടുമാറി. [[ജി. ശങ്കരപ്പിള്ള|ജി. ശങ്കരപ്പിള്ളയുടെ]] നാടകപ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാനാരംഭിച്ച നരേന്ദ്രപ്രസാദ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ സ്കൂൾ ഓഫ് ഡ്രാമ നടത്തിയ അദ്ധ്യാപകർക്കായുള്ള നാടകക്യാമ്പിൽ പങ്കെടുക്കുകയും, നാടകം വ്യക്തിത്വവും സ്വതന്ത്രവുമായ കലയാണെന്നു മനസ്സിലാക്കുകയും ചെയ്തു. ക്യാമ്പിനുശേഷം ആദ്യ നാടകമായ മൂന്നു പ്രഭുക്കന്മാർ രംഗത്തവതരിപ്പിച്ചു. അദ്ദേഹം പതിനാലു നാടകങ്ങൾ സംവിധാനം ചെയ്തവതരിപ്പിച്ചിട്ടുണ്ട്.
നരേന്ദ്രപ്രസാദിന്റെ [[നാട്യഗൃഹം]] എന്ന നാടകസംഘം പന്ത്രണ്ടു കൊല്ലം നാടകരംഗത്ത് സജീവമാ‍യിട്ടുണ്ടായിരുന്നു. ''[[സൗപർണിക|സൗപർണികയാണ്]]'' നരേന്ദ്രപ്രസാദിന്റെ ഏറ്റവും കൊണ്ടാടപ്പെട്ട നാടകം, അത് [[കേരള സാഹിത്യ അക്കാദമി|കേരള സാഹിത്യ അക്കാദമിയുടേയും]] [[കേരള സംഗീത നാടക അക്കാദമി|കേരള സംഗീത നാടക അക്കാദമിയുടേയും]] പുരസ്കാരങ്ങൾ നേടി. നാടകസംഘം അദ്ദേഹത്തിന് സാമ്പത്തികമായി നഷ്ടം വരുത്തിയിരുന്നു. സാമ്പത്തിക കാരണങ്ങളാൽ തന്നെ 1988-ൽ നാടകസംഘം തകർന്നു. 1989-ൽ മഹാത്മാഗാന്ധി സ്കൂൾ ഓഫ് ലെറ്റേഴ്സിൽ ഡിറക്ടർ ആയി. അവിടെ ഒരു നാടകവേദി സൃഷ്ടിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നാടക കലയ്ക്കു വേണ്ടി, ഒരു എം.ഫിൽ. കോഴ്സ് ഇന്ത്യയിലാദ്യമായി അവിടെ തുടങ്ങി.
 
== ചലച്ചിത്ര ജീവിതം ==
ചലച്ചിത്ര താരം എന്ന നിലയിലാണ് നരേന്ദ്രപ്രസാദിനെ പൊതുജനങ്ങൾ തിരിച്ചറിയുന്നത്. ചലച്ചിത്ര അഭിനയത്തിൽ താത്പര്യമില്ലായിരുന്നെങ്കിലും ചെറുപ്പത്തിലേ തന്നെ അറിയാമായിരുന്ന [[ശ്യാമപ്രസാദ്]] ക്ഷണിച്ചപ്പോൾ എൽ. മോഹനന്റെ ''പെരുവഴിയിലെ കരിയിലകൾ'' എന്ന ടെലിഫിലിമിൽ ആദ്യമാ‍യഭിനയിച്ചു. അഭിനയം പുകഴ്ത്തപ്പെട്ടതിനെ തുടർന്ന് മരിക്കുന്നതുവരെ എഴുപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. ''[[തലസ്ഥാനം (മലയാളചലച്ചിത്രം)|തലസ്ഥാനം]]'' എന്ന ചലച്ചിത്രത്തിലെ ''പരമേശ്വരൻ'', ''[[ഏകലവ്യൻ (മലയാളചലച്ചിത്രം)|ഏകലവ്യനിലെ]]'' ''സ്വാമി അമൂർത്താനന്ദജി'', ''[[പൈതൃകം (മലയാളചലച്ചിത്രം)|പൈതൃകത്തിലെ]]'' ''ചെമ്മാതിരി'' മുതലായവയാണ് നരേന്ദ്രപ്രസാദിന്റെ കൊണ്ടാടപ്പെട്ട വേഷങ്ങൾ. എങ്കിൽ തന്നെയും ചലച്ചിത്ര അഭിനയത്തെ അദ്ദേഹം മനസ്സോടെ സ്വീകരിച്ചിരുന്നില്ല.
"https://ml.wikipedia.org/wiki/ആർ._നരേന്ദ്രപ്രസാദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്