"എസ്.എൽ. പുരം സദാനന്ദൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5:
നാല്പതിലേറെ നാടകങ്ങൾ രചിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത ഇദ്ദേഹം കമ്മ്യൂണിസ്റ്റ് സഹയാത്രികനായും വിപ്ലവഗാനരചയിതാവായും ചലച്ചിത്രതിരക്കഥാകൃത്തായും അറിയപ്പെട്ടു. 13-ആം വയസ്സിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കുവേണ്ടി വിപ്ലവഗാനങ്ങൾ എഴുതി. പിന്നീട് ആർ. സുഗതനെന്ന തൊഴിലാളിനേതാവിന്റെ അനുഗ്രഹാശിസ്സുകളോടെ നാടകരചനാരംഗത്തേക്ക് കടന്ന എസ്.എൽ. പുരം കർഷകരുടേയും തൊഴിലാളികളുടേയും കഷ്ടപ്പാടുകളും ദുരിതവും നേരിട്ടറിയുകയും അവയെ തന്റെ നാടകങ്ങളുടെ വിഷയമാക്കുകയും ചെയ്തു.<ref>http://www.malayalam.webdunia.com/entertainment/artculture/dancedrama/0709/17/1070917086_1.htm</ref>
 
ആദ്യനാടകമായ ''കുടിയിറക്ക്'' എഴുതുമ്പോൾ ഇദ്ദേഹത്തിന്റെ പ്രായം 17 വയസ്സ് മാത്രമായിരുന്നു. ''കല്പനാ തിയേറ്റേഴ്സി''ന്റെ സ്ഥാപനത്തിലൂടെ നാടകസമിതിയിലും ഇദ്ദേഹം സജീവമായി. ''ഒരാൾ കൂടി കള്ളനായി'', ''വിലകുറഞ്ഞ മനുഷ്യൻ'', ''യാഗശാല'' എന്നിവയായിരുന്നു ഈ കല്പനയുടെ നാടകങ്ങൾ. പിന്നീട് ''സുര്യസോമ തിയേറ്റേഴ്സ്'' സ്ഥാപിച്ച ഇദ്ദേഹം മലയാള നാടകരംഗത്ത് കോളിളക്കം സൃഷ്ടിച്ച ''കാട്ടുകുതിര''യ്ക്ക് വഴിതുറന്നു. ''എന്നും പറക്കുന്ന പക്ഷി'', ''ആയിരം ചിറകുള്ള മോഹം'' എന്നീ നാടകങ്ങളും ഈ സമിതിയുടേതായി അരങ്ങിലെത്തി.<ref name="hindu.com">http://www.hindu.com/2005/09/18/stories/2005091808460500.htm</ref> ''[[കാക്കപ്പൊന്ന്]]'' എന്ന നാടകത്തിന് 1963-ൽ [[കേരള സാഹിത്യ അക്കാദമി പുരസ്കാരം]] ലഭിച്ചിട്ടുണ്ട്<ref>http://www.mathrubhumi.com/books/awards.php?award=14</ref><ref name="test1">[http://www.keralasahityaakademi.org/ml_aw4.htm കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച നാടകങ്ങൾ].</ref>.
 
== ചലച്ചിത്രം ==
"https://ml.wikipedia.org/wiki/എസ്.എൽ._പുരം_സദാനന്ദൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്