"വിജയലക്ഷ്മി പണ്ഡിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 54:
സ്വാതന്ത്ര്യത്തിനുശേഷം 1947, 1948, 1952, 1953 വർഷങ്ങിൽ ഐക്യരാഷ്ട്രസഭയിലെ ഇന്ത്യൻ പ്രതിനിധിസംഘത്തിന്റെ നേതാവായി വിജയലക്ഷ്മി നിയോഗിക്കപ്പെട്ടു. 1953 സെപ്റ്റംബർ 15-നു യു എൻ ജനറൽ അസംബ്ളിയുടെ പ്രസിഡന്റായി വൻ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു.ആ സ്ഥാനം വഹിക്കുന്ന ആദ്യവനിതയും പ്രഥമ ഇന്ത്യൻ പൌരനും വിജയലക്ഷ്മി പണ്ഡിറ്റ് ആയിരുന്നു.<ref>http://www.manoramaonline.com/advt/women/womens_day/vijayalakshmi_panditi.htm</ref> നയതന്ത്ര രംഗത്ത് ഇന്ത്യ ഇന്നു കൈവരിച്ച എല്ലാ നേട്ടങ്ങളുടെയും തുടക്കവും അവിടെനിന്നായിരുന്നു.റഷ്യയിലെ അംബാസഡർ (1947-1949), അമേരിക്കയിലെ അംബാസഡർ (1949-1951), ബ്രിട്ടനിലെ ഹൈകമ്മീഷണർ (1954-1961) എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു.
 
1964 ൽ സജീവരാഷ്ട്രീയത്തിലേക്കു തിരിച്ചുവന്ന അവർ നെഹ്റുവിന്റെ മരണംമൂലം ഉണ്ടായ ഒഴിവിൽ ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. അൽപകാലത്തിനുശേഷം രാഷ്ട്രീയത്തിൽ നിന്നു ക്രമേണ പിന്നോട്ടുപോയെങ്കിലും [[അടിയന്തരാവസ്ഥ|അടിയന്തരാവസ്ഥയ്ക്കു]] തൊട്ടുമുമ്പും പിമ്പും സഹോദരപുത്രി [[ഇന്ദിരാഗാന്ധി|ഇന്ദിരാഗാന്ധിയുടെ]] കടുത്ത വിമർശകരിലൊരാളായി. 1977-ൽ ജനതാപാർട്ടിക്കുവേണ്ടി അവർ പ്രചാരണരംഗത്തുണ്ടായിരുന്നു.
 
==വഹിച്ച പദവികൾ==
"https://ml.wikipedia.org/wiki/വിജയലക്ഷ്മി_പണ്ഡിറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്