"വിജയലക്ഷ്മി പണ്ഡിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 47:
 
==രാഷ്ട്രീയത്തിൽ==
1930-ൽ [[ജവഹർലാൽ നെഹ്റു|നെഹ്റു]] അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ അവർ നടത്തിയ ഉജ്വലമായ പ്രസംഗങ്ങൾ അലഹബാദിൽ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിനു വീര്യം പകർന്നു.നിരോധനാജ്ഞ ലംഘിച്ചു യോഗങ്ങളിൽ പ്രസംഗിച്ചതിനു 1932-ൽ രണ്ടു സഹോദരിമാരെയും അറസ്റ്റ് ചെയ്തുചെയ്യപ്പെട്ടു. രണ്ടുവർഷം കഠിനതടവും പിഴയും ആയിരുന്നു ശിക്ഷ. അന്നു വിജയലക്ഷ്മി ജയിലിൽ പോകുമ്പോൾ ഒക്കത്തു രണ്ടരവയസായ പുത്രി റീത്തയും ഉണ്ടായിരുന്നു. ഒരു വർഷത്തിനുശേഷം മോചിതയായ അവർ 1941, 1942 വർഷങ്ങളിൽ വീണ്ടും ജയിലിൽ കിടക്കേണ്ടിവന്നു.
 
യു .പി അസംബ്ളിയിലേക്കു 1937-ലും 1946-ലും തിരഞ്ഞെടുക്കപ്പെട്ടു. രണ്ടു പ്രാവശ്യവും സ്വയംഭരണം, പൊതുജനാരോഗ്യം എന്നീ വകുപ്പുകളുടെ മന്ത്രിയായി. അമേരിക്കയിലെ പസഫിക് റിലേഷൻസ് കോൺഫറൻസിലുള്ള ഇന്ത്യയുടെ അനൌദ്യോഗിക പ്രതിനിധി സംഘത്തെ നയിച്ചുകൊണ്ടായിരുന്നു 1944-ൽ നയതന്ത്രരംഗത്ത് അവരുടെ അരങ്ങേയറ്റം. അന്നു യൂറോപ്പിലും പര്യടനം നടത്തിയ അവർ ഇന്ത്യൻ സ്വാതന്ത്ര്യത്തിനുവേണ്ടി ശക്തിയായി വാദിച്ചു. [[ഐക്യരാഷ്ട്രസഭ]] സ്ഥാപിക്കാൻ 1945-ൽ [[സാൻഫ്രാൻസിസ്കോ|സാൻഫ്രാൻസിസ്കോയിൽ]] നടന്ന സാർവദേശീയ സമ്മേളനത്തിൽ അമേരിക്കയിലെ ഇന്ത്യാലീഗ്. നാഷനൽ കമ്മിറ്റി എന്നിവയുടെ പ്രതിനിധിയായി അവർ പങ്കെടുത്തു. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന പ്രമേയം അവർഅവിടെ അവതരിപ്പിച്ചു.
 
യു പി അസംബ്ളിയിലേക്കു 1937-ലും 1946-ലും തിരഞ്ഞെടുക്കപ്പെട്ടു. രണ്ടു പ്രാവശ്യവും സ്വയംഭരണം, പൊതുജനാരോഗ്യം എന്നീ വകുപ്പുകളുടെ മന്ത്രിയായി.അമേരിക്കയിലെ പസഫിക് റിലേഷൻസ് കോൺഫറൻസിലുള്ള ഇന്ത്യയുടെ അനൌദ്യോഗിക പ്രതിനിധി സംഘത്തെ നയിച്ചുകൊണ്ടായിരുന്നു 1944-ൽ നയതന്ത്രരംഗത്ത് അവരുടെ അരങ്ങേയറ്റം. അന്നു യൂറോപ്പിലും പര്യടനം നടത്തിയ അവർ ഇന്ത്യൻ സ്വാതന്ത്ര്യത്തിനുവേണ്ടി ശക്തിയായി വാദിച്ചു.ഐക്യരാഷ്ട്രസഭ സ്ഥാപിക്കാൻ 1945-ൽ സാൻഫ്രാൻസിസ്കോയിൽ നടന്ന സാർവദേശീയ സമ്മേളനത്തിൽ അമേരിക്കയിലെ ഇന്ത്യാലീഗ്. നാഷനൽ കമ്മിറ്റി എന്നിവയുടെ പ്രതിനിധിയായി അവർ പങ്കെടുത്തു. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന പ്രമേയം അവർ അവതരിപ്പിച്ചു.
==ഐക്യരാഷ്ട്ര സഭയിൽ==
സ്വാതന്ത്ര്യത്തിനുശേഷം 1947, 1948, 1952, 1953 വർഷങ്ങിൽ ഐക്യരാഷ്ട്രസഭയിലെ ഇന്ത്യൻ പ്രതിനിധിസംഘത്തിന്റെ നേതാവായി വിജയലക്ഷ്മി നിയോഗിക്കപ്പെട്ടു. 1953 സെപ്റ്റംബർ 15-നു യു എൻ ജനറൽ അസംബ്ളിയുടെ പ്രസിഡന്റായി വൻ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു.ആ സ്ഥാനം വഹിക്കുന്ന ആദ്യവനിതയും പ്രഥമ ഇന്ത്യൻ പൌരനും വിജയലക്ഷ്മി പണ്ഡിറ്റ് ആയിരുന്നു.<ref>http://www.manoramaonline.com/advt/women/womens_day/vijayalakshmi_panditi.htm</ref> നയതന്ത്ര രംഗത്ത് ഇന്ത്യ ഇന്നു കൈവരിച്ച എല്ലാ നേട്ടങ്ങളുടെയും തുടക്കവും അവിടെനിന്നായിരുന്നു.റഷ്യയിലെ അംബാസഡർ (1947-1949), അമേരിക്കയിലെ അംബാസഡർ (1949-1951), ബ്രിട്ടനിലെ ഹൈകമ്മീഷണർ (1954-1961) എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു.
"https://ml.wikipedia.org/wiki/വിജയലക്ഷ്മി_പണ്ഡിറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്