"നവ്വാട്ടിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
 
==ഇന്നത്തെ നില==
ഇന്ന് നവ്വാട്ടിലിന്റെ വിവിധരൂപങ്ങൾ മദ്ധ്യമെക്സിക്കോയിൽ ചിതറിക്കിടക്കുന്ന ജനസമൂഹങ്ങളിലെ ഗ്രാമീണജനതയുടെ സംസാരഭാഷയാണ്. ഈ ഭാഷാഭേദങ്ങൾ തമ്മിലുള്ള വ്യത്യസങ്ങൾ ഗണ്യമാണ്. പലപ്പോഴും അവയ്ക്കിടയിൽ ആശയവിനിമയം അസാദ്ധ്യമാകാൻ മാത്രമുണ്ട് ആ വ്യത്യസ്തത. [[സ്പാനിഷ്]] ഭാഷയുടെ സ്വാധീനം അവയിലെല്ലാം കാണാം. നവ്വാട്ടിലിന്റെ ആധുനിക രൂപങ്ങളൊന്നും ക്ലാസ്സിക്കൽ നവ്വാട്ടിലിനു സമാനമല്ല. എന്നാൽ [[മെക്സിക്കോ]] സമതലത്തിനു ചുറ്റുമുള്ള പ്രദേശങ്ങളിൽ സംസാരിക്കുന്ന ഭാഷയ്ക്കാണ് പാർശ്വഭൂമികളിലെ ഭാഷകളേക്കാൾ അതിനോടടപ്പംഅതിനോടടുപ്പം. 2003-ൽ [[മെക്സിക്കോ]] സർക്കാർ നടപ്പാക്കിയ "തദ്ദേശിയ ജനതയുടെ അവകാശ സംരക്ഷണനിയമം", മറ്റ് 63 തദ്ദേശീയ ഭാഷകൾക്കൊപ്പം നവ്വാട്ടിലിനും അതു സംസാരിക്കപ്പെടുന്ന പ്രദേശങ്ങളിൾ രാഷ്ട്രഭാഷയുടെ പദവി നൽകി [[സ്പാനിഷ്]] ഭാഷയ്ക്ക് ഒപ്പമാക്കിയിരിക്കുന്നു.<ref>By the provisions of Article IV:"The indigenous languages...and Spanish are national languages...and have the same validity in their territory, location and context in which they are spoken."</ref>
 
==പദനിർമ്മിതി==
ഒട്ടേറെ ശബ്ദകാണ്ഡങ്ങളും പ്രത്യയങ്ങളും ചേർന്ന് അർത്ഥം തിങ്ങിയ ദീർഘപദങ്ങളുടെ നിർമ്മിതി സാദ്ധ്യമായ ഈ ഭാഷയുടെ രൂപപ്രകൃതി സങ്കീർണ്ണമാണ്. മദ്ധ്യ-അമേരിക്കയിലെ ഇതരഭാഷകളുമായുള്ള നൂറ്റാണ്ടുകളിലെ സഹവാസത്തിനിടെ ആ ഭാഷകളുടെ വലിയ സ്വാധീനം നവ്വാട്ടിലിൽ കടന്നുകൂടിയിട്ടുണ്ട്.
"https://ml.wikipedia.org/wiki/നവ്വാട്ടിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്