"നവ്വാട്ടിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
യൂട്ടോ-ആസ്ടെക്കൻ ഭാഷാഗോത്രത്തിന്റെ നവ്വാൻ ശാഖയിൽ പെട്ട ഭാഷകളുടേയും ഉപഭാഷകളുടേയും കൂട്ടമാണ് '''നവ്വാട്ടിൽ''' (Nahuatl). ഏറെയും [[മെക്സിക്കോ|മദ്ധ്യ-മെക്സിക്കോയിൽ]] ജീവിക്കുന്ന പതിനഞ്ചു ലക്ഷത്തോളം വരുന്ന നവ്വാ ജനത ഈ ഭാഷകൾ സംസാരിക്കുന്നു. നവ്വാൻ ഭാഷകളെല്ലാം മദ്ധ്യ അമേരിക്കയിൽ പിറന്നവയാണ്.
==ചരിത്രം==
പൊതുവർഷം ഏഴാം ശതകം മുതലെങ്കിലും നവ്വാട്ടിൽ ഭാഷ ഉപയോഗത്തിലിരുന്നു. മദ്ധ്യ അമേരിക്കൻ ചരിത്രത്തിലെ ക്ലാസിക്കൽ യുഗത്തിനു ശേഷമുള്ള കാലത്ത് ഇന്നത്തെ [[മെക്സിക്കോ|മദ്ധ്യ മെക്സിക്കോയുടെ]] അധിപന്മാരായിരുന്ന ആസ്ടെക് ജനതയുടെ ഭാഷ ആയിരുന്നു അത്. [[സ്പെയിൻ|സ്പെയിനിന്റെ]] അധിനിവേശാരംഭത്തിനു മുൻപുള്ള നൂറ്റാണ്ടുകളിൽ [[മെക്സിക്കോ]] മുഴുവൻ പരന്നു കിടന്ന ആസ്ടെക് സാമ്രാജ്യത്തിന്റെ പ്രതാപം, സാമ്രാജ്യത്തിന്റെ തലസ്ഥാനമായ ടെനോച്ച്ടിറ്റ്ലാനു ചുറ്റുമുള്ള പ്രദേശങ്ങളിലെ നാട്ടുഭാഷയെ മദ്ധ്യ അമേരിക്കയിലെ മാനകഭാഷയാക്കി. അധിനിവേശത്തെ തുടർന്നുണ്ടായ ലത്തീൻ അക്ഷരമാലയുടെ പ്രചാരം, നവ്വാട്ടിൽ ഭാഷയ്ക്ക് ഒരു ലിഖിതസാഹിത്യം ഉണ്ടാകാനും അവസരമൊരുക്കി. അതിന്റെ ഫലമായി 16, 17 നൂറ്റാണ്ടുകളിൽ ദിനവൃത്താന്തങ്ങളും, വ്യാകരണങ്ങളും, കാവ്യങ്ങളും, ഭരണസംബന്ധമായ കൃതികളും ഉൾപ്പെടെ ഒട്ടേറെ രചനകൾ ആ ഭാഷയിൽ രൂപപ്പെട്ടു. 'ടെനോച്ച്ടിറ്റ്ലാൻ' നാട്ടുഭാഷയുടെ ആശ്രയത്തിൽ വികസിച്ച ഈ സാഹിത്യഭാഷ, "ക്ലാസ്സിക്കൽ നവ്വാട്ടിൽ" എന്നറിയപ്പെടുന്നു. അമേരിക്കൻ വൻകരയിലെ ഭാഷകൾക്കിടയിൽ ഏറ്റവുമധികം പഠനങ്ങൾക്കും രേഖകൾക്കും വിഷയമായിട്ടുള്ള ഭാഷയാണിത്.<ref>Omniglot, the online encyclopedia of writing systems and languages [http://www.omniglot.com/writing/nahuatl.htm Nahuatl (nāhuatl/nawatlahtolli)]</ref><ref>[http://www.sil.org/mexico/nahuatl/clasico/00ai-NahuatlClasico-nci.htm Classicalക്ലാസ്സിക്കൽ Naghuatlനവ്വാട്ടിൽ], Summer Institute of Linguistics in Mexico</ref>
 
==ഇന്നത്തെ നില==
"https://ml.wikipedia.org/wiki/നവ്വാട്ടിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്