"നവ്വാട്ടിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
ഊട്ടോയൂട്ടോ-അസ്ടെക്കൻആസ്ടെക്കൻ ഭാഷാഗോത്രത്തിന്റെ നവ്വാൻ ശാഖയിൽ പെട്ട ഭാഷകളുടേയും ഉപഭാഷകളുടേയും കൂട്ടമാണ് '''നവ്വാട്ടിൽ''' (Nahuatl). ഏറെയും [[മെക്സിക്കോ|മദ്ധ്യ-മെക്സിക്കോയിൽ]] ജീവിക്കുന്ന പതിനഞ്ചു ലക്ഷത്തോളം വരുന്ന നവ്വാ ജനത ഈ ഭാഷകൾ സംസാരിക്കുന്നു. നവ്വാൻ ഭാഷകളെല്ലാം മദ്ധ്യ അമേരിക്കയിൽ പിറന്നവയാണ്.
==ചരിത്രം==
പൊതുവർഷം ഏഴാം ശതകം മുതലെങ്കിലും നവ്വാട്ടിൽ ഭാഷ ഉപയോഗത്തിലിരുന്നു. മദ്ധ്യ അമേരിക്കൻ ചരിത്രത്തിലെ ക്ലാസിക്കൽ യുഗത്തിനു ശേഷമുള്ള കാലത്ത് ഇന്നത്തെ [[മെക്സിക്കോ|മദ്ധ്യ മെക്സിക്കോയുടെ]] അധിപന്മാരായിരുന്ന അസ്ടെക്ആസ്ടെക് ജനതയുടെ ഭാഷ ആയിരുന്നു അത്. [[സ്പെയിൻ|സ്പെയിനിന്റെ]] അധിനിവേശാരംഭത്തിനു മുൻപുള്ള നൂറ്റാണ്ടുകളിൽ [[മെക്സിക്കോ]] മുഴുവൻ പരന്നു കിടന്ന അസ്ടെക്ആസ്ടെക് സാമ്രാജ്യത്തിന്റെ പ്രതാപം, സാമ്രാജ്യത്തിന്റെ തലസ്ഥാനമായ ടെനോച്ച്ടിറ്റ്ലാനു ചുറ്റുമുള്ള പ്രദേശങ്ങളിലെ നാട്ടുഭാഷയെ മദ്ധ്യ അമേരിക്കയിലെ മാനകഭാഷയാക്കി. അധിനിവേശത്തെ തുടർന്നുണ്ടായ ലത്തീൻ അക്ഷരമാലയുടെ പ്രചാരം, നവ്വാട്ടിൽ ഭാഷയ്ക്ക് ഒരു ലിഖിതസാഹിത്യം ഉണ്ടാകാനും അവസരമൊരുക്കി. അതിന്റെ ഫലമായി 16, 17 നൂറ്റാണ്ടുകളിൽ ദിനവൃത്താന്തങ്ങളും, വ്യാകരണങ്ങളും, കാവ്യങ്ങളും, ഭരണസംബന്ധമായ കൃതികളും ഉൾപ്പെടെ ഒട്ടേറെ രചനകൾ ആ ഭാഷയിൽ രൂപപ്പെട്ടു. 'ടെനോച്ച്ടിറ്റ്ലാൻ' നാട്ടുഭാഷയുടെ ആശ്രയത്തിൽ വികസിച്ച ഈ സാഹിത്യഭാഷ, "ക്ലാസ്സിക്കൽ നവ്വാട്ടിൽ" എന്നറിയപ്പെടുന്നു. അമേരിക്കൻ വൻകരയിലെ ഭാഷകൾക്കിടയിൽ ഏറ്റവുമധികം പഠനങ്ങൾക്കും രേഖകൾക്കും വിഷയമായിട്ടുള്ള ഭാഷയാണിത്.<ref>Omniglot, the online encyclopedia of writing systems and languages [http://www.omniglot.com/writing/nahuatl.htm Nahuatl (nāhuatl/nawatlahtolli)]</ref>
 
==ഇന്നത്തെ നില==
ഇന്ന് നവ്വാട്ടിലിന്റെ വിവിധരൂപങ്ങൾ മദ്ധ്യമെക്സിക്കോയിൽ ചിതറിക്കിടക്കുന്ന ജനസമൂഹങ്ങളിലെ ഗ്രാമീണജനതയുടെ സംസാരഭാഷയാണ്. ഈ ഭാഷാഭേദങ്ങൾ തമ്മിലുള്ള വ്യത്യസങ്ങൾ ഗണ്യമാണ്. പലപ്പോഴും അവയ്ക്കിടയിൽ ആശയവിനിമയം അസാദ്ധ്യമാകാൻ മാത്രമുണ്ട് ആ വ്യത്യസ്തത. [[സ്പാനിഷ്]] ഭാഷയുടെ സ്വാധീനം അവയിലെല്ലാം കാണാം. നവ്വാട്ടിലിന്റെ ആധുനിക രൂപങ്ങളൊന്നും ക്ലാസ്സിക്കൽ നവ്വാട്ടിലിനു സമാനമല്ല. എന്നാൽ [[മെക്സിക്കോ]] സമതലത്തിനു ചുറ്റുമുള്ള പ്രദേശങ്ങളിൽ സംസാരിക്കുന്ന ഭാഷയ്ക്കാണ് പാർശ്വഭൂമികളിലെ ഭാഷകളേക്കാൾ അതിനോടടപ്പം. 2003-ൽ [[മെക്സിക്കോ]] സർക്കാർ നടപ്പാക്കിയ "തദ്ദേശിയ ജനതയുടെ അവകാശ സംരക്ഷണനിയമം", മറ്റ് 63 തദ്ദേശീയ ഭാഷകൾക്കൊപ്പം നവ്വാട്ടിലിനും അതു സംസാരിക്കപ്പെടുന്ന പ്രദേശങ്ങളിൾ രാഷ്ട്രഭാഷയുടെ പദവി നൽകി [[സ്പാനിഷ്]] ഭാഷയ്ക്ക് ഒപ്പമാക്കിയിരിക്കുന്നു.<ref>By the provisions of Article IV:"The indigenous languages...and Spanish are national languages...and have the same validity in their territory, location and context in which they are spoken."</ref>
==പദനിർമ്മിതി==
ഒട്ടേറെ ശബ്ദകാണ്ഡങ്ങളും പ്രത്യങ്ങളുംപ്രത്യയങ്ങളും ചേർന്ന് അർത്ഥം തിങ്ങിയ ദീർഘപദങ്ങളുടെ നിർമ്മിതി സാദ്ധ്യമായ ഈ ഭാഷയുടെ രൂപഘടനരൂപപ്രകൃതി സങ്കീർണ്ണമാണ്. മദ്ധ്യ-അമേരിക്കയിലെ ഇതരഭാഷകളുമായുള്ള നൂറ്റാണ്ടുകളിലെ സഹവാസത്തിനിടെ ആ ഭാഷകളുടെ വലിയ സ്വാധീനം നവ്വാട്ടിലിൽ കടന്നുകൂടിയിട്ടുണ്ട്.
 
നവ്വാട്ടിലിലെ ഒട്ടേറെ വാക്കുകൾ [[സ്പാനിഷ്]] ഭാഷയിലൂടെ ലോകത്തിലെ നൂറുകണക്കിന് ഇതര ഭാഷകളിൽ എത്തിയിരിക്കുന്നു. ഇവയിൽ മിക്കവയും തദ്ദേശീയമായ സസ്യ-ജന്തുനാമങ്ങളും മറ്റുമാണ്. [[തക്കാളി|ടൊമാറ്റോ]], [[വെണ്ണപ്പഴം|അവക്കാഡോ]], ചായോട്ടെ, [[മുളക്|ചില്ലി (മുളക്)]], [[ചോക്കലേറ്റ്]] തുടങ്ങിയ സസ്യനാമങ്ങളും [[അക്സോലോട്ടൽ]], കയോട്ടി തുടങ്ങിയ ജന്തുനാമങ്ങളും ഇത്തരം വാക്കുകളിൽ പെടുന്നു.
"https://ml.wikipedia.org/wiki/നവ്വാട്ടിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്