"അബ്ദുൽ റഹ്മാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 59.98.80.63 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള �
വരി 6:
===അബ്ദുൽ റഹ്മാൻ I===
 
ഉമയ്യാദ് വംശത്തിന്റെ ശാഖ കൊർഡോവയിൽ സ്ഥാപിച്ച [[ഖലീഫ|ഖലീഫയാണ്]] '''അബ്ദുൽ റഹ്മാൻ I''' (ഭരണ കാലം 756731-788) [[അറബി]]: عبد الرحمن الداخل. [[ഡമാസ്കസ്|ഡമാസ്കസിലെ]] പത്താമത്തെ ഉമയ്യാദ് ഖലീഫയായിരുന്ന ഹിഷാമിന്റെ പൌത്രനായി 731-ൽ ജനിച്ചു. അബ്ദുൽ റഹ്മാൻ ഇബ്നു മുആവിയ ഇബ്നു ഹിഷാം 756-ൽ കൊർഡോവയിലെ [[സുൽത്താൻ|സുൽത്താനായി]]. ഡമാസ്കസ് തലസ്ഥാനമാക്കി ഭരിച്ചിരുന്ന ഉമയ്യാദ് വംശജരെ കൂട്ടത്തോടെ കൊന്നൊടുക്കി അബ്ബാസിയ്യപക്ഷക്കാർ ഭരണം സ്ഥാപിച്ചു (750). ആ കൂട്ടക്കൊലയിൽനിന്നും അദ്ഭുതകരമാംവണ്ണം രക്ഷപ്പെട്ട അബ്ദുൽ റഹ്മാൻ [[സ്പെയിൻ|സ്പെയിനിൽ]] അഭയം പ്രാപിച്ചു. തമ്മിൽ കലഹിച്ച് ഭരണകൂടത്തെ ബലഹീനമാക്കിയിരുന്ന സ്പെയിനിലെ [[മുസ്ലീം|മുസ്ലിങ്ങൾ]] അബ്ദുൽ റഹ്മാനെ സസന്തോഷം സുൽത്താനായി അംഗീകരിച്ചു (756). സ്വന്തം മേധാശക്തികൊണ്ടും ശരിയായ നേതൃത്വംകൊണ്ടും ജനങ്ങളുടെ ഇടയിലുണ്ടായിരുന്ന കലഹങ്ങൾ അവസാനിപ്പിക്കാനും കൊർഡോവ കേന്ദ്രമാക്കി ഒരു ഭരണകൂടം കെട്ടിപ്പടുക്കാനും ഇദ്ദേഹത്തിന് കഴിഞ്ഞു. ശക്തമായ ഒരു സൈന്യത്തിന്റെ സഹായത്തോടുകൂടി അറബിപ്രഭുക്കൻമാരുടെ അധികാരമത്സരം അവസാനിപ്പിക്കുകയും, അബ്ബാസിയ്യ ഖലീഫമാർ സ്പെയിൻ പിടിച്ചടക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെടുത്തുകയും ചെയ്തു. അബ്ബാസിയ്യ വംശജനും അൽ ആന്തലൂസ് ഗവർണറുമായിരുന്ന യൂസുഫ് അൽ ഫിഹ്രി രാജ്യാവകാശം പുറപ്പെടുവിച്ചതു കാരണം രാജ്യത്തിന്റെ ഉത്തരഭാഗങ്ങൾ കീഴടക്കാൻ അബ്ദുൽ റഹ്മാന് കഴിഞ്ഞില്ല. ടെളിഡോയിൽവച്ച് അൽ ഫിഹ്രി വധിക്കപ്പെട്ടതിനെ (758) തുടർന്ന് ഇദ്ദേഹം പൂർണ ഭരണാധികാരിയായി. 777-ൽ ബാർസലോണയിലെ ഗവർണറുടെ നേതൃത്വത്തിൽ അബ്ബാസിയ്യ പക്ഷക്കാർ സുൽത്താനെതിരായി ഒരു സഖ്യം ഉണ്ടാക്കുകയും ഷാർലെമെയ്ൻ (742-814) ചക്രവർത്തിയുടെ സഹായം തേടുകയും ചെയ്തു. ഷാർലെമെയ്ൻ 778-ൽ സ്പെയിൻ ആക്രമിച്ചുവെങ്കിലും പിൻവാങ്ങുകയുണ്ടായി. പിരണീസിൽക്കൂടി തിരിച്ചുവന്ന അദ്ദേഹത്തിന്റെ സൈന്യത്തെ റോൺസെസ്വാലസ് ചുരത്തിൽവച്ച് ബാസ്കുകൾ പതിയിരുന്നു വധിച്ചു.
 
കൊർഡോവയിലെ കൊട്ടാരവും പ്രസിദ്ധമായ പള്ളിയും അതിനോടനുബന്ധിച്ച സ്കൂളുകളും ആശുപത്രികളും സ്ഥാപിച്ചത് അബ്ദുൽ റഹ്മാൻ I ആയിരുന്നു. പട്ടണത്തിന് ആവശ്യമായ ശുദ്ധജലം കൊണ്ടുവരുന്നതിന് ഒരു ജലപ്രണാളിയും (Aqueduct), നഗരത്തിലാകെ മനോഹരങ്ങളായ പൂന്തോട്ടങ്ങളും നിർമിച്ചു. തന്റെ യഹൂദ-ക്രിസ്ത്യൻ പ്രജകളോട് സമഭാവനയോടെ പെരുമാറാനും വിവിധ ദേശക്കാരായ മുസ്ലിം പ്രജകളുടെയിടയിൽ സാംസ്കാരികൈക്യം വളർത്താനും ഇദ്ദേഹം പരിശ്രമിച്ചു. മുസ്ലിം സ്പെയിനിൽ നാമ്പെടുത്തു വികസിച്ച യൂറോപ്യൻ നവോത്ഥാനത്തിന് അടിത്തറ പാകിയതും ഇദ്ദേഹമായിരുന്നു. 788 സെപ്റ്റംബറിൽ കൊർഡോവയിൽവച്ച് ഇദ്ദേഹം അന്തരിച്ചു.
"https://ml.wikipedia.org/wiki/അബ്ദുൽ_റഹ്മാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്