"ദുറാനി സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
1736-ൽ നാദിർ ഖാൻ, [[നാദിർ ഷാ]] എന്ന പേരിൽ ഇറാനിൽ അധികാരത്തിലെത്തിയതിനു ശേഷം നിരവധി അബ്ദാലികളെ നാദിർ ഷാ തന്റെ സൈന്യത്തിലുൾപ്പെടുത്തിയിരുന്നു. 1738 മാർച്ച് 12-ന് നാദിർ ഷാ കന്ദഹാർ പിടിച്ചടക്കി. കന്ദഹാറിന്റെ പതനം, തെക്കുകിഴക്കൻ അഫ്ഗാനിസ്താനിൽ ഘൽജികളുടെ ആധിപത്യത്തിനും വിരാമമായി. കന്ദഹാർ മേഖലയിലെ ഹോതകി ഘൽജികളിൽ നിരവധി പേരെ [[ഖുറാസാൻ|ഖുറാസാനിലേക്ക്]] നാടുകടത്തി. പകരം അബ്ദാലികളെ ഇവിടെ വസിക്കാനനുവദിച്ചു. അങ്ങനെ അബ്ദാലി പഷ്തൂണുകൾ വീണ്ടും കന്ദഹാറിലെ പ്രബലവിഭാഗമായി. എന്നാൽ സുൾഫിക്കർ ഖാനേയും സഹോദരൻ [[അഹ്മദ് ഷാ അബ്ദാലി|അഹ്മദിനേയും]] സുൽത്താൻ ഹുസൈനൊപ്പം നാദിർ ഷാ മസന്ദരാനിലേക്ക് നാടുകടത്തി.<ref name=afghans14/>.
== അഹമ്മദ് ഷാ അബ്ദാലി ==
[[File:Portrait miniature of Ahmad Shah Durrani.jpg|right|thumb|200ബിന്ദു|[[അഹ്മദ് ഷാ ദുറാനി]] - ദുറാനി സാമ്രാജ്യത്തിന്റെ സ്ഥാപകൻ]]
{{main|അഹ്മദ് ഷാ അബ്ദാലി}}
സാദോസായ് വംശത്തിലെ [[#മുഹമ്മദ് സമാൻ ഖാൻ സാദോസായ്|മുഹമ്മദ് സമാൻ ഖാന്റെ]] പുത്രനും സുൾഫിക്കർ ഖാന്റെ ഇളയ സഹോദരനുമായിരുന്നു അഹ്മദ് ഖാൻ എന്ന അഹ്മദ് ഷാ അബ്ദാലി. 1722-ൽ [[ഹെറാത്ത്|ഹെറാത്തിൽ]] ജനിച്ച അഹമ്മ്ദ് ഖാൻ ആണ് ദുറാനി സാമ്രാജ്യം സ്ഥാപിച്ചത്.
11

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1369155" എന്ന താളിൽനിന്ന് ശേഖരിച്ചത്