"അബ്ദാലികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
No edit summary
വരി 1:
{{prettyurl|Durrani}}
[[File:Portrait miniature of Ahmad Shah Durrani.jpg|thumb|250px|right|അഹമ്മദ് ഷാ ദുറാനി]]
 
ഒരു അഫ്ഗാൻ ജനവർഗമാണ് '''അബ്ദാലികൾ'''. ഇപ്പോൾ ഈ ജനവിഭാഗം ദുറാനി കൾ എന്ന പേരിൽ അറിയപ്പെടുന്നു. അഫ്ഗാൻഗോത്രങ്ങളിലെ സദൊസായ് ശാഖയിൽപ്പെട്ട ഇവരുടെ തലവൻ അബ്ദാൽ ആയിരുന്നുവെന്ന് കരുതപ്പെടുന്നു. അബ്ദാലി ജനത വളരെക്കാലം [[കാന്ദഹാർ|കാന്ദഹാറിൽ]] ആണ് വസിച്ചിരുന്നത്. എന്നാൽ ഷാ അബ്ബാസ് I-ന്റെ കാലത്ത് (1571-1629) ഘിൽസായ് വർഗക്കാരുടെ മുന്നേറ്റവും അധിവാസവും കാരണം ഇവർ ഹീരേത്തിലേക്ക് മാറിത്താമസിച്ചു. അബ്ബാസ് I, പോപ്പുൽസയവർഗത്തിലെ സദൊയെ, ''മീർ-ഇ-അഫാഗിന'' എന്ന സ്ഥാനപ്പേരോടുകൂടി അബ്ദാലികളുടെ വർഗത്തലവനായി നിയമിച്ചു. ഘിൽസായ് വർഗക്കാരെപ്പോലെ അബ്ദാലികൾ പിൽകാലത്ത് പ്രബലരായി [[സ്വാതന്ത്ര്യം]] പ്രഖ്യാപിച്ചു. [[പേർഷ്യ|പേർഷ്യയിലെ]] നാദിർഷാ (1731) അവരെ കീഴടക്കിയെങ്കിലും അവരോട് നയതന്ത്രപരമായി പെരുമാറി. ഒട്ടേറെ അബ്ദാലികളെ നാദിർഷാ സൈന്യത്തിൽ സ്വീകരിച്ചു. അങ്ങനെ സൈന്യത്തിൽ ചേർക്കപ്പെട്ട ഒരാളായിരുന്നു അഹമ്മദ്ഖാൻ അബ്ദാലി അഥവാ അഹമ്മദ്ഷാ അബ്ദാലി (1722-73). അബ്ദാലികൾ നാദിർഷായെ സ്തുത്യർഹമായി സേവിച്ചതിനാൽ അബ്ദാലികൾക്ക് നഷ്ടപ്പെട്ട കാന്ദഹാർ നാദിർഷാ തിരിച്ചുകൊടുത്തു. 1747-ൽ നാദിർഷാ വധിക്കപ്പെട്ടപ്പോൾ അബ്ദാലിത്തലവനായ മുഹമ്മദ് സമാൻഖാൻ സദൊസായിയുടെ രണ്ടാമത്തെ പുത്രനായ അഹമ്മദ്ഖാൻ അധികാരം പിടിച്ചെടുത്ത് കാന്ദഹാർ തലസ്ഥാനമാക്കി ഭരണം ആരംഭിച്ചു. [[അഫ്ഗാനിസ്താൻ|അഫ്ഗാനിസ്താന്റെ]] [[രാഷ്ട്രപിതാവ്|രാഷ്ട്രപിതാവായി]] കരുതപ്പെടുന്ന അഹമ്മദ്ഷാ അബ്ദാലി തന്റെ ഗോത്രത്തിന്റെ പേര് ''ദുറാനി'' എന്നു മാറ്റി. ഇക്കാലം മുതൽ അബ്ദാലികൾ ദുറാനികൾ എന്ന പേരിൽ വിഖ്യാതരായിത്തീർന്നു.
"https://ml.wikipedia.org/wiki/അബ്ദാലികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്