"ഹോണോറെ ഡി ബൽസാക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 43:
സൂഷ്മമായ പാശ്ചാത്തല വിവരണവും സങ്കീർണമായ കഥാപാത്രാവിഷ്കാരവും ബൽസാക് കൃതികളുടെ പ്രത്യേകതയാണ്. ബൽസാകിന്റെ കഥാപാത്രങ്ങളിൽ പൂർണമായ നന്മയോ തിന്മയോ ഉള്ളവർ ആരുമില്ല. ഓരോ കഥാപാത്രത്തിനും നന്മതിന്മകൾ ഇടകലർന്ന സ്വഭാവം ആണുള്ളത്. ഈ പാത്രാവിഷ്കാരശൈലിയാണ് ബൽസാകിനെ യുറോപ്യൻ സാഹിത്യത്തിലെ യഥാതഥ്യപ്രസ്ഥാനത്തിന്റെ സ്ഥാപകരിൽ ഒരാളെന്ന നിലയിൽ പ്രസിദ്ധനാക്കിയത്. [[എമീൽ സോള]] ബൽസാകിനെ നാച്ചറലിസ്റ്റ് നോവലിന്റെ പിതാവ് എന്ന് വിശേഷിപ്പിച്ചു. റൊമാന്റിക്കുകൾ ലോകം നിറമുള്ള കണ്ണാടിയിലൂടെ നോക്കി കണ്ടപ്പോൾ ബൽസാക് അതിനെ കണ്ണാടി ഇല്ലാതെ കണ്ട്, ജീവിത യാഥാർത്ഥ്യങ്ങളെ നിറഭേദങ്ങൾ ചേർക്കാതെ വരച്ചു കാട്ടി എന്ന് സോള എഴുതി. ബൽസാക് തന്റെ കഥാപാത്രങ്ങളെ ഓരോ സാമൂഹിക വർഗത്തിൽ (social types) പെടുന്നവരായി ചിത്രീകരിച്ചിരുന്നു. കഥാപാത്രങ്ങളെ അദ്ദേഹം കുലീനനായ പട്ടാള ഉദ്യോഗസ്തൻ, അഭിമാനിയായ തൊഴിലാളി, സൂത്രക്കാരനായ കച്ചവടക്കാരൻ, സുന്ദരിയായ അഭിസാരിക എന്നിങ്ങനെ പല തരങ്ങളിൽ പെടുത്തി. ഈ കഥാപാത്രങ്ങളുടെ പെരുമാറ്റം അവർ ഉൾപ്പെടുന്ന തരത്തിനനുസരിച്ചും അതേസമയം ഒരോരുത്തരും അവരവരുടെ വ്യക്തിത്വം നിലനിർത്തിയും ആയിരുന്നു. ഒരു വ്യക്തിയുടെ സ്വഭാവത്തിൽ തന്റെ വർഗഗുണവും, സ്വന്തം വ്യക്തിത്വവും ഒരേസമയത്ത് പ്രതിഫലിച്ചു കാണുന്നത് വളരെ തന്മയത്വത്തോടുകൂടി അവതരിപ്പിക്കാൻ കഴിഞ്ഞത് ബൽസാക്കിന്റെ രചനാപാടവത്തിന്റെ മികവ് ആണ്. പല കഥാപാത്രങ്ങളും വിവിധ നോവലുകളിൽ ആവർത്തിച്ച് പ്രത്യക്ഷപ്പെടുന്നത് കാരണം വായനക്കാരന് കഥാപാത്രങ്ങളോട് ഒരു പ്രത്യേക ആത്മബന്ധം തോന്നാനും ഇവരെ ശരിക്കും ജീവനുള്ള മനുഷ്യർ ആയി കരുതാനും ഉള്ള പ്രേരണ ഉണ്ടാവും. ഇതെല്ലാം കൂടി ചേർത്ത് അനുവാചകനിൽ ഇത് കഥയോ യഥാർത്ഥ സംഭവങ്ങളോ എന്ന ഒരു വിഭ്രമാവസ്ത വരെ ഉണ്ടാക്കുന്നു. <ref>Robb, 156</ref>
തുടക്കകാലങ്ങളിൽ ബൽസാകിന്റെ രചനകൾ പൊതുവെ നഷ്ടബോധവും, നിരാശയും നിഴലിക്കുന്നവ ആയിരുന്നു. 1831 ൽ എഴുതിയ ലപ്പൊ ദി ഷഗ്രി (La Peau de chagrin) (en:The Wild Ass's Skin,; ml:കാട്ടു കഴുതയുടെ തോൽ) ഇതിന് ഉദാഹരണമാണ്. ഈ നോവലിൽ ബൽസാക് ഫാന്റസിയും (Fantasy), യഥാർഥ ജീവിതത്തിലെ ദുരന്തങ്ങളും വിദഗ്ദ്ധമായി ഇടകലർത്തി കഥ നെയ്യുന്നു. ഈ നോവൽ മൂന്ൻ ഭാഗങ്ങൾ ആയി ആണ് എഴുതിയിരിക്കുന്നത്. ലെ ടെലിസ്മാ (Le Talisman) (en: The Talisman; ml:മാന്ത്രിക തോൽ), ലാ ഫെമം സാങ് കേർ (La Femme sans cœur) (en:The woman without a heart;ml: ഹൃദയം ഇല്ലാത്ത പെണ്ണ്), ലാഗൊണീ (L'Agonie) (en:The Agony; ml: പ്രാണവേദന) എന്നിവ ആണ്. ലെ ടെലിസ്മായുടെ പ്രഥമ രംഗം പ്രധാന കഥാപാത്രമായ റാഫേൽ ഡി വലന്റി (Raphael de Valentin) തന്റെ അവസാന സ്വർണ നാണയവും ചൂതാടി നഷ്ടപ്പെട്ട് സീൻ നദിയിൽ ചാടി ആത്മഹത്യ ചെയ്യാൻ പോവുന്നതാണ്. കസീനോയുടെ രംഗ വിവരണത്തിൽ തന്നെ ബൽസാക് നിരാശയുടെ നിറം ചാലിക്കുന്നത് കാണാം. "മതിലിൽ അഴുക്കു പിടിച്ച വാൾപേപ്പർ അല്ലാതെ തൂങ്ങിച്ചാവാൻ ഒരു ആണി പോലും ഇല്ലായിരുന്നു" എന്ന് ബൽസാക് എഴുതുമ്പോൾ റാഫേലിന്റെ മാനസിക നിലയെപ്പറ്റി ഒരു ഏകദേശരൂപം അനുവാചകന് ലഭിക്കുന്നു. [[ആത്മഹത്യ]] ചെയ്യാൻ പറ്റിയ ഒരു സ്ഥലം തേടി പോവുന്ന രാഫേൽ, വഴിയിൽ കണ്ട ഒരു പുരാവസ്തു വില്പനശാലയിൽ (antique shop) കയറുന്നു. അവിടെ [[സംസ്കൃതഭാഷ|സംസ്കൃതത്തിൽ]] എന്തോ എഴുതിയ ഒരു കഷണം കഴുതത്തോൽ റാഫേലിനെ വൃദ്ധനായ കടക്കാരൻ കാണിച്ചു. ആഗ്രഹിക്കുന്നതെല്ലാം നേടിത്തരാനുള്ള മാന്ത്രിക ശക്തി അതിനുണ്ടെന്നും വേണമെങ്കിൽ അതു റാഫേലിനു വെറുതെ കൊടുക്കാമെന്നും പറഞ്ഞ വൃദ്ധൻ, പക്ഷെ ഈ അതു സ്വീകരിക്കാതിരിക്കുന്നതാവും നല്ലതെന്നും പറയുന്നു. സ്വത്തും പണവും പ്രശസ്തിയും ആഗ്രഹിക്കുന്ന റഫേൽ വൃദ്ധന്റെ മുന്നറിയിപ്പ് അവഗണിച്ച് റാഫേൽ കഴുതത്തോൽ വാങ്ങി. കഴുതത്തോൽ റാഫേലിന്റെ ജീവിതം മാറ്റിമറിക്കുന്നെങ്കിലും ഓരോ ആഗ്രഹം സാധിച്ചു കിട്ടുമ്പോഴും തോൽ അല്പം ചുരുങ്ങുന്നു, അതിനൊപ്പം റാഫേലിന്റെ ആയുസ്സും.
 
അടുത്തലപ്പൊ അധ്യായത്തിൽദി ഷഗ്രിയുടെ (La Peau de chagrin) രണ്ടാം ഭാഗത്തിൽ (La Femme sans cœur) ഒരു ഫ്ലാഷ് ബാക്കിലൂടെ റഫേൽ തന്നെ ആത്മാർത്ഥമായി സ്നേഹിച്ച പോളീൻ (Pauline) എന്ന പെൺകുട്ടിയെ മറന്ന് ഫെഡോറാ (Foedora) എന്ന സോഷ്യലൈറ്റ്(socialite) സുന്ദരിയുടെ പുറകെ പോവുന്നതും, ഫെഡോറാ റാഫേലിന്റെ സ്നേഹം തിരസ്കരിക്കുന്നതും, അവസാനം നിർദ്ധനനും, നിരാശനും ആയി നോവലിന്റെ തുടക്കത്തിൽ കാണുന്ന അവസ്ഥയിൽ എത്തുന്നതും വിവരിക്കുന്നു. മൂന്നാം ഭാഗം ആയ ലാഗൊണീയിൽ (L'Agonie) കഴുതത്തോലിന്റെ സഹായത്തോടെ തന്റെ ആഗ്രഹങ്ങളൊക്കെ നേടാൻ കഴിഞ്ഞെങ്കിലും അനാരോഗ്യവും മരണഭയവും റാഫേലിനെ വേട്ടയാടുന്നു. ഇതിനിടെ ഓരോ ആഗ്രഹം മനസ്സിൽ തോന്നുമ്പോഴും ചെറുതാവുന്ന ഈ കഴുതത്തോൽ ചുരുങ്ങി ചുരുങ്ങി ഒരു ചെറിയ [[നിത്യകല്യാണി]] ഇലയോളം ആയി. ആഗ്രഹങ്ങൾ മനസ്സിൽ ഉണ്ടാവാതിരിക്കാൻ വേണ്ടി തന്റെ ജീവിതം ചിട്ടപ്പെടുത്തി റാഫേൽ ഒരു വലിയ വീട്ടിൽ അടച്ചു പൂട്ടി കഴിയുന്നു. കൂട്ടിനു ഒരു വേലക്കാരൻ മാത്രം. ഈ അവസ്ഥയിൽ ആണ് പോളീൻ (Pauline) റാഫേലിനെ കാണാൻ വരുന്നത്. മാന്ത്രിക തോലിന്റെ കാര്യം പോളീൻ അറിയുമ്പോൾ റാഫേലിന്റെ മനസ്സിൽ താൻ കാരണം ഇനി എന്തെങ്കിലും ആഗ്രഹം ഉണ്ടാവുമോ എന്ന് ഭയന്നു, പോളീൻ അവിടെ നിന്നു ഓടി അടുത്ത മുറിയിൽ കയറി വാതിൽ അടച്ചു കുറ്റി ഇടുന്നു. പുറകെ ചെന്ന റാഫേൽ "പോളീൻ, പോളീൻ വാതിൽ തുറക്കൂ, എനിക്ക് നിന്റെ കൈകളിൽ കിടന്നു മരിക്കണം" എന്ന് അലറി വിളിച്ചു വാതിലിൽ മുട്ടുന്നു. ഒടുവിൽ അവസാന ശക്തിയും സംഭരിച്ച് വാതിൽ ചവിട്ടി പൊളിക്കുന്നു.
 
===അവലംബം===
"https://ml.wikipedia.org/wiki/ഹോണോറെ_ഡി_ബൽസാക്" എന്ന താളിൽനിന്ന് ശേഖരിച്ചത്