"രാമചരിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18:
 
== രാമചരിതത്തിലെ ഭാഷ ==
ദ്രമിഡസംഘാതാക്ഷരങ്ങൾ മാത്രമേ രാമചരിതത്തിൽ ഉപയോഗിച്ചിട്ടുള്ളൂ. അതായതു ദ്രാവിഡ അക്ഷരമാലയിൽ ഉള്ള മുപ്പതു വർണങ്ങൾ മാത്രമേ രാമചരിതകവി ഉപയോഗിച്ചിട്ടുള്ളൂ. സംസ്കൃതപദങ്ങൾ തത്സമമായി‍ത്തന്നെ ധാരാളം ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. സംസ്കൃത പദങ്ങൾ ദ്രാവിഡീകരിച്ചാണ് പ്രയോഗിച്ചിരിക്കുന്നത്. ഉദാഹരണത്തിനു 'ഭോഗിഭോഗശയനാ' എന്നതിന് പകരം രാമചരിതകാരൻ സ്വീകരിച്ചിരിക്കുന്നത് 'പോകിപോകചയനാ' എന്ന് ദ്രാവിഡീകരിച്ച രൂപമാണ്. വിഭക്ത്യന്തപദങ്ങൾ പോലും കുറവല്ല. കേരളപാണിനി അവതരിപ്പിച്ച നയങ്ങൾ പൂർണമായും സംഭവിക്കാത്ത ഭാഷയാണ്‌ രാമചരിതത്തിലേത്. [[അനുനാസികാതിപ്രസരം]], [[താലവ്യാ‍ദേശം]] ഇവ ഇല്ലാത്ത രൂപങ്ങൾ രാമചരിതത്തിൽ സുലഭമാണ് . [[പുരുഷഭേദനിരാസം|പുരുഷഭേദം]] ഉള്ളതും ഇല്ലാത്തതുമായ രൂപങ്ങൾ കാണാം. വിശേഷണവിശേഷ്യങ്ങൾക്ക് പൊരുത്തവും ദീക്ഷിച്ചിട്ടുണ്ട്. ലീലാതിലകത്തിൽപ്പറയുന്ന സന്ധിനിയമങ്ങളും രാമചരിതത്തിലുണ്ട്
=== നാട്ടുഭാഷയോ പാട്ടുഭാഷയോ ===
രാമചരിതത്തിൽ പ്രയുക്തമായ ഭാഷ അക്കാലത്തെ കേരളഭാഷയുടെ നേർപ്പകർപ്പാണെന്നും അല്ലെന്നും രണ്ടുപക്ഷമുണ്ട്. [[സംസ്കൃതാക്ഷരമാല|സംസ്കൃതാക്ഷരമാലയുടെ]] പ്രവേശത്തിനു മുമ്പ് നിബന്ധിക്കപ്പെട്ടതാണ് രാമചരിതമെന്നും മലയാളത്തിന്റെ പ്രാക്തനരൂപം ഇതു പ്രദർശിപ്പിക്കുന്നുവെന്നും [[ഹെർമൻ ഗുണ്ടർട്ട്|ഗുണ്ടർട്ട്]].<ref name="test4">ഗുണ്ടർട്ട്‍,[[മലയാളഭാഷാവ്യാകരണം]]</ref>‍ അതുണ്ടായ കാലത്ത് തെക്കൻ കേരളത്തിൽ സംസ്കൃതം അധികം നടപ്പായിട്ടില്ലെന്നും ആ കാലത്ത് ആ പ്രദേശത്ത് സാധാരണയായിരുന്ന ഭാഷയിൽ എഴുതിയ കൃതിയാണെന്നും [[പി. ഗോവിന്ദപ്പിള്ള (ഭാഷാചരിത്രകാരൻ)|ഗോവിന്ദപ്പിള്ള]] പറയുന്നു. [[കരിന്തമിഴ്|കരിന്തമിഴ് കാലത്തിന്റെ]] അവസാനമുണ്ടായ കൃതിയായിരിക്കാം രാമചരിതമെന്നാണ് [[ഏ. ആറിന്റെ]] പക്ഷം<ref name="test5">ഏ.ആർ. രാജരാജവർമ്മ‍,[[s:കേരളപാണിനീയം/പീഠിക/ഘട്ടവിഭാഗം|കേരളപാണിനീയം]]</ref>‍ . 14-ആം ശതകത്തിന്റെ ആരംഭത്തിൽ കേരളത്തിൽ [[ത്രൈവർണ്ണികർ|ത്രൈവർണികരല്ലാത്തവർക്കിടയിൽ]] പ്രചരിച്ചിരുന്ന ഭാഷയുടെ സാഹിത്യരൂപമാണ് രാമചരിതത്തിൽ കാണുന്നതെന്നും, ത്രൈവർണ്ണികഭാഷയുടെ/ഭാഷാമിശ്രത്തിന്റെ കൃത്രിമത്വം തമിഴിലും ഇക്കാലത്ത് ധാരാളമായി കടന്നുകൂടിയിരുന്ന് എന്നും [[ഇളംകുളം കുഞ്ഞൻപിള്ള|ഇളംകുളം]]<ref name="test6">ഇളംകുളം കുഞ്ഞൻപിള്ള, രാമചരിതം വ്യാഖ്യാനം‍,</ref>‍ .
"https://ml.wikipedia.org/wiki/രാമചരിതം" എന്ന താളിൽനിന്ന് ശേഖരിച്ചത്